അംഗപരിമിതരായ യുവപ്രതിഭകളെ കണ്ടെത്തുന്നതിനുള്ള ‘ടാലൻ്റ് സെർച്ച് ഫോർ യൂത്ത് വിത്ത് ഡിസബിലിറ്റീസ് – 2022’ പദ്ധതിയ്ക്ക് അപേക്ഷിക്കാനുള്ള അവസാനദിവസം നാളെയാണ്
അംഗപരിമിതരായ യുവപ്രതിഭകളെ കണ്ടെത്തുന്നതിനുള്ള ‘ടാലൻ്റ് സെർച്ച് ഫോർ യൂത്ത് വിത്ത് ഡിസബിലിറ്റീസ് – 2022’ പദ്ധതിയ്ക്ക് അപേക്ഷിക്കാനുള്ള അവസാനദിവസം നാളെയാണ് – 25 ജനുവരി 2022. ഇതേവരെ ശ്രദ്ധയിൽ പെടാത്തവരിലേക്ക് വിവരം എത്തിക്കാൻ എല്ലാവരുടെയും പരിശ്രമം അഭ്യർത്ഥിക്കുന്നു.
പ്രതിഭാധനരും സര്‍ഗ്ഗശക്തിയുള്ളവരും ആയ, പതിനഞ്ചിനു മേലെയും നാൽപ്പതിൽ താഴെയും പ്രായമുള്ള 50 ഭിന്നശേഷിക്കാരെയാണ് നമുക്ക് തെരഞ്ഞെടുക്കേണ്ടത്. അവര്‍ക്ക് കൂടുതൽ അനുകൂലമായ സാഹചര്യങ്ങളും വിവിധ സഹായ സംവിധാനങ്ങളും ലഭ്യമാക്കി പ്രാപ്തരാക്കലാണ് പരിപാടിയുടെ ഉദ്ദേശ്യം.
സാമൂഹ്യനീതി വകുപ്പും കേരള സാമൂഹ്യ സുരക്ഷാമിഷനും ചേർന്ന് K-DISC ഒരുക്കുന്നതാണ് പദ്ധതി.
അപേക്ഷ നൽകാനും കൂടുതൽ വിവരങ്ങൾക്കും ഇതാണ് ലിങ്ക്:
https://kdisc.kerala.gov.in/index.php/talent-disabilty-2022
#accessible
#inclusionmatters
#disabilitysupport
#socialjustice
#talent_disabilty_2022