അംഗീകാരമില്ലാത്ത അൺ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സർക്കാർ / എയ്ഡഡ് സ്കൂളുകളിൽ ചേരുന്നതിന്ന് TC നിർബന്ധമില്ല. ഉത്തരവിന്റെ പകർപ്പ് കാണാം:-

May 09, 2023 - By School Pathram Academy

“ഭരണഭാഷ മാതൃഭാഷ”

കേരള സർക്കാർ

പൊതുവിദ്യാഭ്യാസ വകുപ്പ് അംഗീകാര മില്ലാത്ത സ്കൂളുകളിൽ 1 മുതൽ 9 വരെ ക്ലാസ്സുകളിൽ പറിച്ചിരുന്ന കുട്ടി കൾക്ക് തുടർപഠനം സാധ്യമാക്കുന്ന തിനായി അംഗീകാരമുള്ള സ്കൂളുക ളിൽ 2 മുതൽ 10 വരെ ക്ലാസ്സുകളിൽ പ്രവേശനം സാധ്യമാകുന്നതിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

 

പൊതുവിദ്യാഭ്യാസ (ജി) വകുപ്പ്

 

സ.ഉ. സാധാ നം 3513/2022/GEDN

09-06-2022

പരാമർശം:

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ

25.05.2022 തീയതിയിലെ ഡിജിഇ 5265/2022 എച്ച് നമ്പർ കത്ത്

ഉത്തരവ്

സർക്കാർ അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്കൂളകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അംഗീകൃതമായ വിടുതൽ സർട്ടിഫിക്കറ്റിന്റെ അഭാവ ത്തിൽ തുടർ പഠനം മുടങ്ങുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ കുട്ടികളുടെ തുടർ പഠനം സാധ്യമാക്ക ണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ട ർ ആവശ്യപ്പെട്ടിട്ടുണ്ട്.

 

സർക്കാർ ഇക്കാര്യം പരിശോധിച്ചു. അംഗീകാരമില്ലാത്ത സ്കൂളുകളിൽ 1 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിക്കു ന്ന കുട്ടികൾക്ക് തുടർപഠനം സാധ്യമാ ക്കുന്നതിനായി അംഗീകാരമുളള സ്കൂളുകളിൽ 2 മുതൽ 8 വരെ ക്ലാസ്സുകളിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം: വയസ്സ് അടിസ്ഥാന ത്തിലും, 9, 10 ക്ലാസ്സുകളിൽ വയ സ്സിന്റെയും ഒരു പ്രവേശന പരീക്ഷ യുടെയും അടിസ്ഥാനത്തിലും 2022-23 അധ്യയന വർഷം പ്രവേശനം നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.

 

(ഗവർണറുടെ ഉത്തരവിൻ പ്രകാരം

 

ചിത്ര കെ ദിവാകരൻ അണ്ടർ സെക്രട്ടറി

 

പൊതുവിദ്യാഭ്യാസ ഡയറക്ടർ, തിരുവനന്തപുരം

 

എല്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്കും (പൊതുവിദ്യാഭ്യാസ ഡയറക്ടർ മുഖേന) എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും (പൊതുവിദ്യാഭ്യാസ ഡയറക്ടർ മുഖേന) ഡയറക്ടർ, കൈറ്റ് (പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതിനായി

 

ഫയൽ ഓഫീസ് കോപ്പി

 

ഉത്തരവിൽ പ്രകാരം

 

Signed by Savitha s Date: 09-06-2022 17:04:57