അംഗീകാരമില്ലാത്ത സ്കൂളുകളില്‍ നിന്ന് ഇനി ടിസിയില്ലാതെ സ്കൂള്‍ മാറാം

May 28, 2023 - By School Pathram Academy

അംഗീകാരമില്ലാത്ത സ്കൂളുകളില്‍ നിന്ന് ഇനി ടിസിയില്ലാതെ സ്കൂള്‍ മാറാം; പുതിയ ഉത്തരവുമായി സംസ്ഥാന സര്‍ക്കാര്‍..

 

അംഗീകാരമില്ലാത്ത സ്കൂളുകളില്‍ നിന്ന് ഇനി ടിസിയില്ലാതെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ മാറാം. ഇതുസംബന്ധിച്ച ഉത്തരവില്‍ പൊതുവിദ്യാഭ്യാസ മന്ത്രി ഒപ്പുവച്ചു. 

 

കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്കൂള്‍ മാറാൻ ഇനി പ്രായവും ക്ലാസും മാത്രമാകും പരിഗണിക്കുക

 

അംഗീകാരമില്ലാത്ത സ്കൂളുകളില്‍ ഒന്നു മുതല്‍ 9 വരെ ക്ലാസ്സുകളില്‍ പഠിച്ചിരുന്ന കുട്ടികള്‍ക്ക് ടിസി ലഭ്യമാകാത്ത സാഹചര്യമുണ്ടെങ്കില്‍ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ്സ് അടിസ്ഥാനത്തില്‍ രണ്ടു മുതല്‍ 8 വരെ ക്ലാസുകളിലും. 9,10 ക്ലാസ്സുകളില്‍ വയസ്സിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും പ്രവേശനം ലഭ്യമാക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്.

 

അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കെതിരെ നടപടി സ്വീകരിക്കാനും മന്ത്രി പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.

 

അംഗീകാരമില്ലാത്ത അൺ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സർക്കാർ / എയ്ഡഡ് സ്കൂളുകളിൽ ചേരുന്നതിന്ന് TC നിർബന്ധമില്ല. ഉത്തരവിന്റെ പകർപ്പ് കാണാം:-

 

/https://www.schoolpathram.com/അംഗീകാരമില്ലാത്ത-അൺ-എയ്-2/

 

അൺ എയ്ഡഡ് സ്കൂളിൽ നിന്നും സർക്കാർ / എയ്ഡഡ് സ്കൂളുകളിൽ ചേരുന്നതിന് ടി.സി നിര്‍ബന്ധമില്ല

 

/https://www.schoolpathram.com/അൺ-എയ്ഡഡ്-സ്കൂളിൽ-നിന്നു-2/