അംഗീകാരമില്ലാത്ത സ്കൂളുകളിൽ ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് ടി.സി. ലഭ്യമാകാത്ത സാഹചര്യത്തിൽ പ്രവേശനത്തിന് അനുമതി നൽകി ഉത്തരവ്

May 27, 2025 - By School Pathram Academy

അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ടി സി നൽകുന്നില്ല എങ്കിൽ ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്കൂളുകളിൽ ചേർക്കുന്നതിന് ടി സി നിർബന്ധമില്ലെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. ഉത്തരവിന്റെ പൂർണ്ണരൂപം താഴെ നൽകുന്നു.

സംഗ്രഹം

പൊതുവിദ്യാഭ്യാസ വകുപ്പ് 2025 2026-

റ്റി സി ഇല്ലാത്ത വിദ്യാർത്ഥികൾക്ക് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 2 മുതൽ 10 വരെ ക്ലാസ്സുകളിൽ പ്രവേശനാനുമതി ലഭ്യമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പൊതുവിദ്യാഭ്യാസ (ജി) വകുപ്പ്

സ.ഉ.(സാധാ) നം.3451/2025/GEDN തീയതി, തിരുവനന്തപുരം, 23-05-2025

പരാമർശം:- പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 08.05.2025 ലെ ഡി ജി ഇ/8459/2025-എച്ച് 1 നമ്പർ കത്ത്

ഉത്തരവ്

സംസ്ഥാനത്ത് 2024-25 അദ്ധ്യായന വർഷം അംഗീകാരമില്ലാത്ത സ്കൂളുകളിൽ ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് ടി.സി. ലഭ്യമാകാത്ത സാഹചര്യത്തിൽ അംഗീകാരമുള്ള സ്കൂളുകളിൽ രണ്ട് മുതൽ എട്ട് ക്ലാസുകളിൽ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം വയസ്സ് അടിസ്ഥാനത്തിലും ഒൻപത്, പത്ത് ക്ലാസുകളിൽ വയസ്സിൻ്റെയും ഒരു പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും പ്രവേശനത്തിനു അനുമതി നൽകി ഉത്തരവാകുന്നതിനായി പരാമർശ പ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ ശിപാർശ ചെയ്തിരുന്നു.

സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. അതിൻ്റെ അടിസ്ഥാനത്തിൽ അംഗീകാരമില്ലാത്ത സ്കൂളുകളിൽ ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് ടി.സി. ലഭ്യമാകാത്ത സാഹചര്യത്തിൽ അംഗീകാരമുള്ള സ്കൂളുകളിൽ രണ്ട് മുതൽ എട്ട് വരെ ക്ലാസുകളിൽ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം വയസ്സ് അടിസ്ഥാനത്തിലും ഒൻപത്, പത്ത് ക്ലാസുകളിൽ വയസ്സിൻ്റെയും ഒരു പ്രവേശന പരീക്ഷയുടെയും (എല്ലാ വിഷയങ്ങൾക്കും വകുപ്പ് തയ്യാറാക്കുന്ന ചോദ്യ പേപ്പർ ഉപയോഗിച്ച് ഒരു ടൈം ടേബിളിൻ്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ ഓഫീസറുടെ നോട്ടത്തിൽ നിർബന്ധമായും പരീക്ഷ നടത്തി) അടിസ്ഥാനത്തിലും 2025-2026 അധ്യയന വർഷം കൂടി പ്രവേശനത്തിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

(ഗവർണറുടെ ഉത്തരവിൻ പ്രകാരം)

ശ്രീജ വി

അഡിഷണൽ സെക്രട്ടറി

പൊതുവിദ്യാഭ്യാസ ഡയറക്ടർ, തിരുവനന്തപുരം

എല്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്കും (പൊതുവിദ്യാഭ്യാസ ഡയറക്ടർ മുഖേന)

എല്ലാ ജില്ലാ വിദ്യാഭ്യാസ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും

പൊതുവിദ്യാഭ്യാസ ഡയറക്ടർ മുഖേന) (ഡയറക്ടർ, കൈറ്റ് (പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതിനായി)

സ്റ്റോക് ഫയൽ/ഓഫീസ് കോപ്പി

ഉത്തരവിൻ പ്രകാരം

Signed by

Ushakumari A

Category: Head Line

Recent

Load More