അംബേദ്കറുടെ ജീവിതം: ഒറ്റനോട്ടത്തിൽ

April 14, 2023 - By School Pathram Academy
  • അംബേദ്കറുടെ ജീവിതം: ഒറ്റനോട്ടത്തിൽ

 

1891 ഏപ്രിൽ 14-ന് മഹാരാക്ഷ്ട്രയിലെ രത്നഗിരി ജില്ലയിലെ അംബാവാഡി ഗ്രാമത്തിൽ അംബേദ്കർ ജനിച്ചു.

1907-ൽ അദ്ദേഹം മെട്രിക്കുലേഷൻ പാസായി.

1913 ഫെബ്രുവരി 2 ന് പിതാവ് മരിച്ചു.

1913 ജൂലൈയിൽ അംബേദ്കർ ഉന്നതവിദ്യാഭ്യാസത്തിനായി ന്യൂയോർക്കിലെത്തി.

1926-ൽ അദ്ദേഹം ബോംബെ ലെജിസ്റ്റേറ്റീവ് അസംബ്ലിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു.

1927 മാർച്ച് 20, മഹദ് സത്യാഗ്രഹം

1927 ഡിസംബർ 25, അംബേദ്‌കറുടെ നേതൃത്വത്തിൽ മനുസ്മൃതി പരസ്യമായി കത്തിച്ചു.

1930 നവംബർ 2ന് ആരംഭിച്ച വട്ടമേശസമ്മേളനത്തിൽ അംബേദ്കർ പങ്കെടുത്തു.

1936-ൽ അംബേദ്കർ ഇൻഡിപ്പെന്റൻഡ് ലേബർ പാർട്ടി എന്ന പുതിയ രാക്ഷ്ട്രീയ പാർട്ടി സ്ഥാപിച്ചു.

1947-ൽ അംബേദ്കർ ഭാരതത്തിന്റെ ആദ്യ നിയമമന്ത്രിയായി.ഭരണഘടനാകമ്മറ്റിയുടെ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു.

1949 നവംബർ 26 ന് ഇൻഡ്യൻ ഭരണഘടന കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി അംഗീകരിച്ചു.

1951 സെപ്തംബർ 27 ന് ഹിന്ദുകോഡ് ബില്ലിന് അംഗീകാരം കിട്ടാത്തതിനാൽ അദ്ദേഹം പ്രധാനമന്ത്രിക്ക് രാജിക്കത്ത് നൽകി.

1952-ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ അംബേദ്കർ പരാജയപ്പെട്ടെങ്കിലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1956 ഒക്ടോബർ 14-ന് അംബേദ്കറും 365000 ദളിത് അനുയായികളും ബുദ്ധമതം സ്വീകരിച്ചു.

1956 ഡിസംബർ 6-ന് അംബേദ്കർ 65-മത്തെ വയസ്സിൽ അന്തരിച്ചു.

  • അംബേദ്കർ കൃതികൾ

 

തോട്സ് ഓൺ പാകിസ്ഥാൻ (1941)

അനിഹിലേഷൻ ഓഫ് കാസ്റ്റ് വിത്ത് എ റിപ്ലൈ ടു ഗാന്ധി (1945)

സ്റ്റേറ്റ്സ് ആൻഡ് മൈനോറിറ്റീസ് (1947)

ഗാന്ധി ആൻഡ് ഇമാൻസിപ്പേഷൻ ഓഫ് ദ അൺടച്ചബിൾസ്

പാകിസ്ഥാൻ ഓർ പാർടീഷൻ ഓഫ് ഇന്ത്യ (1945)

അംബേദ്കർ സമ്പൂർണം (17 വോള്യം)

Category: News