അകാലനരയും മുടികൊഴിച്ചിലും മാറ്റി മുടി കരുത്തോടെ വളരുവാന്‍ കറിവേപ്പില ഇങ്ങനെ ഉപയോഗിക്കാം

August 27, 2022 - By School Pathram Academy

മുടി പല കാരണത്താല്‍ കൊഴിഞ്ഞ് പോകാറുണ്ട്. ചിലര്‍ക്ക് താരന്‍ മൂലമോ അല്ലെങ്കില്‍ ചിലര്‍ക്ക് പോഷകക്കുറവ് മൂലമോ മുടികൊഴിച്ചില്‍ ഉണ്ടായെന്നും വരാം. എന്നാല്‍, ഇവ അല്ലാതെ സാധാരണ ഉണ്ടാകുന്ന മുടി കൊഴിച്ചില്‍ കുറച്ച് മുടി നല്ല ഉള്ളോടെ വളരുവാന്‍ സഹായിക്കുന്ന ഹെയര്‍പാക്കുകളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഇത് കറിവേപ്പില ഉപയോഗിച്ചാണ് ഇവ തയ്യാറാക്കുന്നത്. ഇവ എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം.

1. മുടിയ്ക്ക് നല്ല ഉള്ള് വയ്ക്കുവാന്‍

മുടിയ്ക്ക് നല്ല ഉള്ള് വയ്ക്കുവാന്‍ ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ് കറിവേപ്പില എന്നത്. ഇത് മുടി കൊഴിച്ചില്‍ തടയുന്നതിനും അതുപോലെ, മുടി നല്ല ഉള്ളോടുകൂടി വളരുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍, വൈറ്റമിന്‍ ബി എന്നിവയെല്ലാം തന്നെ മുടിയെ വേരില്‍നിന്നും ബലപ്പെടുത്തുന്നതിനും മുടി നല്ല കട്ടിയില്‍ വളരുന്നതിനും സഹായിക്കുന്നുണ്ട്.

മുടി നല്ല ഉള്ളോടുകൂടി വളരുന്നതിനായി കറിവേപ്പില എങ്ങിനെ ഉപയോഗിക്കാം എന്ന് നോക്കാം. ഇതിനായി ഒരു കപ്പ് കറിവേപ്പിലയും ചെമ്പരത്തിയുടെ പൂവും എടുക്കുക. ഇതിലേയ്ക്ക് കുറച്ച് വെള്ളവും ചേര്‍ത്ത് നന്നായി അരച്ച് എടുക്കാവുന്നതാണ്. ഇത് തയലമുടിയില്‍ നന്നായി തേച്ച് പിടിപ്പിക്കുക. തലയോട്ടിയിലും നന്നായി തേച്ച് പിടിപ്പിക്കണം. കുറഞ്ഞത് 20 മുതല്‍ 25 മിനിറ്റ് വരെ വയ്ക്കാവുന്നതാണ്. അതിനുശേഷം നന്നായി കഴുകി കളയുക. ഇത്തരത്തില്‍ ഇടയ്ക്കിടയ്ക്ക് ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. മുടി നല്ല കട്ടിയില്‍ വളരുന്നതിനും ഇത് സഹായിക്കും.

2. മുടി കൊഴിയുന്നത് തടയുവാന്‍

ഒരു ദിവസത്തില്‍ 50 മുതല്‍ 70 വരെ മുടി കൊഴിയാം എന്ന് നമുക്ക് അറിയാം. ഇതിലും കൂടുതലായി മുടി കൊഴിയുന്നതാണ് മുടി കൊഴിച്ചിലായി കണക്കാക്കുന്നത്. ഇത്തരത്തില്‍ അമിതമായിട്ടുണ്ടാകുന്ന മുടികൊഴിച്ചില്‍ തടയുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് കറിവേപ്പില ഉപയോഗിക്കുക എന്നത്. കറിവേപ്പില ഉപയോഗിച്ച് മുടികൊഴിച്ചില്‍ എങ്ങിനെ നിയന്ത്രിക്കാം എന്ന് നോക്കാം.

ഇതിനായി വെളിച്ചെണ്ണയില്‍ കറിവേപ്പില ഇട്ട് എണ്ണ കാച്ചി എടുക്കാവുന്നതാണ്. ഇവ നന്നായി ചൂടാക്കി എടുത്തതിനുശേഷം ദിവസേന തലമുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് മുടിയ്ക്ക് നല്ല നിറം ലഭിക്കുന്നതിനും അതുപോലെ, മുടികൊഴിച്ചില്‍ ഇല്ലാതാക്കുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട്.

 

3. അകാല നര കുറയ്ക്കുവാന്‍ സഹായിക്കുന്നുമുടിയ്ക്ക് കറുപ്പ് നിറം ലഭിക്കുവാന്‍ ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ്. അതിനാല്‍ തന്നെ തലമുടി വേത്തില്‍ നരയ്ക്കുന്ന പ്രശ്‌നം നേരിടുന്നവര്‍ക്ക് ഏറ്റവും നല്ല മാര്‍ഗ്ഗം ഏതാണെന്ന് ചോദിച്ചാല്‍ കറിവേപ്പില ഉപയോഗിക്കുക എന്നത് തന്നെയാണ്. ഇത് തലമുടി നരയ്ക്കുന്നത് മാറ്റുവാന്‍ എങ്ങിനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.

ഒരു കപ്പ് വെളഅളത്തില്‍ 16 ഓളം കറിവേപ്പിലകള്‍ ഇട്ട് നന്നായി തിളപ്പിക്കുക. വെള്ളം പകുതി ആകുന്നത് വരെ തിളപ്പിക്കണം. അതിനുശേഷം, ഇത് നന്നായി തണുത്തതിന്‌ശേഷം ഇതിലേയ്ക്ക് വെളിച്ചെണ്ണയും ചേര്‍ത്ത് തലമുടിയില്‍ നന്നായി തേച്ച് പിടിപ്പിക്കാവുന്നതാണ്. ഒരു അര മണിക്കൂറിന് ശേഷം തലമുടി നന്നായി കഴുകി എടുക്കാം. ഇത്തരത്തില്‍ ഇടയ്ക്കിടയ്ക്ക്ചെയ്യുന്നത് മുടിയ്ക്ക് നല്ല കറുപ്പ് നിറം ലഭിക്കുവാന്‍ സഹായിക്കും.

4. താരന്‍ കുറയ്ക്കുവാന്‍ സഹായിക്കും.

കറിവേപ്പിലയില്‍ ആന്റി ഇന്‍ഫ്‌ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് തലയിലെ താരന്‍ കുറയ്ക്കുവാന്‍ വളരെയധികം സഹായിക്കുന്നുണ്ട്. താരന്‍ ഇല്ലാതാക്കുന്നതിനായി ഇത് എങ്ങിനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം

കുറച്ച് കറിവേപ്പില എടുത്ത് നല്ല വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. ഒരു പതിനഞ്ച് മിനിറ്റ് കുതിര്‍ത്ത് വയ്ക്കണം. അതിനുശേഷം ഈ വെള്ളമടക്കം എടുത്ത് നന്നായി അരച്ച് പേയ്സ്റ്റ് ആക്കി എടുക്കാവുന്നതാണ്. ഇത് തലയോട്ടിയില്‍ നന്നായി തേച്ച് പിടിപ്പിച്ചതിന് ശേഷം ഒരു 20 മിനിറ്റ് വയ്ക്കാവുന്നതാണ്. അതിന്‌ശേഷം കഴുകി കളയാം.

Category: News