അക്കാദമിക്ക് മാസ്റ്റർ പ്ലാൻ | ഒരു മോഡൽ പരിചയപ്പെടാം..ജി.എൽ.പി.എസ്. തെങ്ങോല | ക്ലാസ്സ് – 1

- അക്കാദമിക്ക് മാസ്റ്റർ പ്ലാൻ
- ക്ലാസ്സ് – 1
- ആമുഖം
ഒന്നാം ക്ലാസിലെ കുട്ടികളുടെ സമഗ്ര വികസനമാണ് ഓരോ രക്ഷിതാവും ലക്ഷ്യം വയ്ക്കുന്നത്. എഴുത്ത്, വായന മറ്റ് അക്കാദമികമായ നേട്ടങ്ങൾ എന്നതിനോടൊപ്പം കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരിക വുമായ നേട്ടങ്ങൾ കൂടി കൈവരിക്കാനവക്യമായ ഇടപെടലുകളുമാണ് ലക്ഷ്യമുടുന്നത്. ഈ വർഷം മെയ്മാസം മുതൽ അടുത്ത വർഷം മാർച്ച് വരെയുള്ള കാലയളവിൽ നടപ്പിലാക്കുന്നതും തുടർപ്രവർത്തന സാധ്യതയുള്ളതുമായ വിവിധ പദ്ധതികളാണ് നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നത്.
- ലക്ഷ്യങ്ങൾ
1. ഒന്നാം ക്ലാസിലെ എല്ലാ കുട്ടികളെയും ലളിതമായ ബാലസാഹിത്യ കൃതികൾ വായിച്ച് ആശയം പങ്കിടാൻ കഴിവുള്ളവരാക്കുക
2. എല്ലാ കുട്ടികളും സ്വന്തം ആശയങ്ങൾ മറ്റുളളവരുടെ സഹായമില്ലാതെ ലഘുവാക്യങ്ങളിൽ എഴുതി പ്രകടിപ്പിക്കുന്നതിനുളള കഴിവു നേടുമെന്നു ഉറപ്പുവരുത്തുക
3. ഒരു സംഖ്യയും രണ്ടക്കസംഖ്യയും ഉൾപ്പെടുന്ന ലളിതമായ ഗണിത പ്രശ്നങ്ങൾ നിർധാരണം ചെയ്യുന്നതിനു കഴിവു നേടുക
4. തന്റെ ചുറ്റുപാടിനെ നിരീക്ഷിക്കുന്നതിനും വിശകലനം നടത്തുന്നതിനും ചോദ്യങ്ങൾ ചോദിക്കുന്നതിനും കഴിവുളളവരാക്കുക
5. കുട്ടിയുടെ ശാരീരികവും മാനസികവുമായ വികാസവും ക്ഷമതയും ഉറപ്പാക്കുക
- പ്രവർത്തന പദ്ധതി
- ലക്ഷ്യം:-
1 ഒന്നാം ക്ലാസിലെ എല്ലാ കുട്ടികളെയും ലളിതമായ ബാലസാഹിത്യ കൃതികൾ വായിച്ച് ആശയം പങ്കിടാൻ കഴിവുള്ളവരാക്കുക
- ജൂൺ
ടീച്ചറും രക്ഷിതാക്കളും പറഞ്ഞ കഥകളിലെ ആശയം മറ്റുള്ളവരുമായി പങ്കിടുന്നു .
രക്ഷിതാക്കൾക്ക് കഥ പറയൽ പരിശീലനം
- ജൂലൈ
ടീച്ചർ പുസ്തകങ്ങൾ(കഥ) ഭാവാത്മകമായി വായിച്ചു കേൾപ്പിക്കുന്നു.
- വീട്ടുവായന :-
രക്ഷിതാക്കൾ പുസ്തകങ്ങൾ വായിച്ചു കേൾപ്പിക്കുന്നു. (ചൂണ്ടിവായന)
കേട്ട കഥയിലെ ആശയത്തെ ചിത്രീകരിക്കുന്നു.
ക്ലാസ് ലൈബ്രറി ശക്തമാക്കുന്നു
ചിത്രകാർഡുകൾ, വായനകൾ, നിർമാണ ശില്പശാ ഡിജിറ്റൽ സാധ്യതകളിലൂന്നി കഥകാണാനും കേൾക്കാനും, പുനരവതരണത്തിനുമുള്ള സാധ്യതകൾ
- ആഗസ്റ്റ്
തീയേറ്റർ സാധ്യതകൾ, വായന കേളികൾ എന്നിവയുപയോഗിച്ച് വായനയിലേക്ക് കുട്ടികളെ ആകൃഷ്ടരാക്കൽ
കഥയുടെ പുനരവതരണം വ്യത്യസ്ത വ്യവഹാര രൂപങ്ങളിലൂടെയും പ്രോപ്പർട്ടികളുടെ സഹായത്തോടെയും അവതരിപ്പിക്കാൻ അവസരം
- സെപ്റ്റംബർ
ചിത്രവായന നടത്തി പ്രസക്തമായ കാര്യങ്ങൾ വാചികമായി പങ്കിടുന്നു (കുട്ടിയുടെ വാചിക പ്രകടനങ്ങൾ)
ചിത്രങ്ങൾക്ക് സഹായത്തോടെ ലളിതമായ അടിക്കുറിപ്പെഴുതൽ
ചിത്രവായനാക്കാർഡുകൾ തയ്യാറാക്കൽ.
- ഒക്ടോബർ
കൂട്ടുവായന കുട്ടിക്കൂട്ടങ്ങൾ പരസ്പരം സഹായിച്ച് ചിത്രകഥാവായന നടത്തുന്നു.
ലളിതമായ വായനക്കാർഡുകൾ സഹായത്തോടെ വായിക്കുന്നു.
വേദികളിൽ സ്വതന്ത്രമായി കഥ പറയൽ
- നവംബർ
ചിത്രത്തെ അടിസ്ഥാനമാക്കി കുട്ടി പറയുന്ന കഥ ടീച്ചറും രക്ഷിതാക്കളും എഴുതുന്നു. കുട്ടി സഹായത്തോടെ വായിക്കുന്നു.
കുട്ടികൾ നിർമിച്ച കഥകളുടെ പ്രകാശനം
നാട്ടുവായന
കുട്ടികൾ നിർമിച്ച കഥകൾ അവർ തന്നെ വായിക്കുന്നത് നവമാധ്യമങ്ങളിലൂടെ പങ്കിടുന്നു.
- ജനുവരി
ടീച്ചർ മുൻകൂട്ടി തയ്യാറാക്കിയ കഥകൾ ചാർട്ടിൽ പ്രദർശിപ്പിക്കുന്നു. കുട്ടികൾ വായിക്കുന്നു.
വായനക്കാർഡുകൾ രക്ഷിതാക്കളുടെ സഹായത്തോടെ തയ്യാറാക്കുന്നു.
- ഫെബ്രുവരി
ചെറിയ ചെറിയ ബാലസാഹിത്യകൃതികൾ ക്ലാസ് ലൈബ്രറിയിൽ ഒരുക്കുന്നു. കുട്ടികൾ രക്ഷിതാക്കളുടെ പിന്തുണയോടെ വായിക്കുന്നു.
ചിത്രകഥാ പുസ്തകങ്ങൾ വായിക്കുന്നു. സചിത്ര പുസ്തകങ്ങൾ വായിക്കുന്നു. നവ മാധ്യമങ്ങളിൽ പങ്കിടുന്നു ( നാട്ടുവായന)
- എല്ലാ മാസവും
ഭാഷാ പിരിയഡുകളിൽ തത്സമയ നിർമിത കഥകൾ വായിക്കൽ.
ഒന്നാം തരത്തിൽ പ്രവേശിക്കുന്ന കുട്ടികളെ വായിച്ചു കേൾപ്പിക്കുന്നതിനാവശ്യമായ വായനകാർഡു കളുടെ
ക്ലാസ് ലൈബ്രറിയിലെ 20 പുസ്തകങ്ങൾ എങ്കിലും ഓരോ കുട്ടിയും വായിക്കുന്നതിന് അവസരം ഒരുക്കുന്നു.
- ലക്ഷ്യം :- 2
എല്ലാ കുട്ടികളും സ്വന്തം ആശയങ്ങൾ മറ്റുള്ളവരുടെ സഹായമില്ലാതെ ലഘുവാക്യങ്ങളിൽ എഴുതി പ്രകടിപ്പിക്കുന്നതിനുളള കഴിവു നേടുമെന്നു ഉറപ്പുവരുത്തുക ചിത്രങ്ങൾക്ക് രക്ഷിതാവിന്റെ സഹായത്തോടെ അടിക്കുറിപ്പെഴുതി
എല്ലാ ആഴ്ചയിലും പങ്കാളിത്ത പാഠങ്ങൾ ( ചോദ്യങ്ങളിലൂടെ രൂപപ്പെടുത്തുന്ന ലളിത പാഠങ്ങൾ
- ഡയറി എഴുത്ത്
( സഹായത്തോടെ, കഥ പൂരിപ്പിക്കൽ കാർട്ടൂണുകൾക്ക് സംഭാഷണമെഴുതൽ
കഴുത്ത് കുട്ടികളെ എഴുത്തിന്റെ ലോകത്തിലേക്ക് എത്തിക്കുന്നതിനായുള്ള ലഘൂരചനാ ശില്പശാലകൾ
വിഡിയോ പാഠങ്ങൾ ലഘുവീഡിയോ പ്രദർശിപ്പിച്ച് അതിൽ നിന്നും ചോദ്യങ്ങളിലൂടെ പങ്കാളിത്ത പാഠങ്ങൾ നിർമിക്കൽ ആദ്യം അറിയാവുന്ന രീതിയിൽ കുട്ടി എഴുതുന്നു. പിന്നെ ടീച്ചറെടുത്തുനോക്കി മെച്ചപ്പെടുത്തി എഴുതുന്നു