അക്കാദമിക് മാസ്റ്റർ പ്ലാൻ – ഹിന്ദി

അക്കാദമിക് മാസ്റ്റർ പ്ലാൻ ഹിന്ദി
ഗവ. യു പി സ്കൂൾ വായ്ക്കര
- 1. ഹിന്ദി വായന
ലക്ഷ്യം – യു പി തലത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഹിന്ദി വാക്യങ്ങൾ വായിക്കാൻ സാധിക്കണം .
- പ്രവർത്തനങ്ങൾ –
ഹിന്ദി ഗ്രന്ഥശാല ഒരുക്കൽ. കുട്ടികളുടെ അധികവായന ലക്ഷ്യമാക്കി ക്കൊണ്ട് ഹിന്ദി പുസ്തകങ്ങൾ സമാഹരിച്ചുക്കൊണ്ട് ഹിന്ദി ഗ്രന്ഥശാല ഒരുക്കുക
വലിയ അക്ഷരങ്ങളോടുകൂടിയതും വർണ്ണചിത്രങ്ങൾ നിറഞ്ഞതുമായ ലളിതമായ ഹിന്ദി കഥാബുക്കുകൾ, ചിത്രകഥകൾ, ബാലമാസികകൾ എന്നിവ മുഖ്യമായും ഹിന്ദി സാഹിത്യരൂപങ്ങൾ പരിചയപ്പെടുത്തുന്നതിനായുള്ള പുസ്തകങ്ങളും ഗ്രന്ഥശാലയിൽ ലഭ്യമാക്കുക
വായനാ കാർഡുകൾ തയ്യാറാക്കൽ – ഹിന്ദി അക്ഷരങ്ങൾ തിരിച്ചറിയാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനായി വായനാ കാർഡുകൾ തയ്യാറാക്കുക . ഇവയിൽ പഴങ്ങൾ, പച്ചക്കറികൾ, പക്ഷിമൃഗാദികൾ, വൃക്ഷങ്ങൾ എന്നിവയുടെ ചിത്രങ്ങളും പേരുകളും ചേർക്കും.
രാഷ്ട്രനേതാക്കൾ , ഹിന്ദി സാഹിത്യകാരന്മാർ എന്നിവരുടെ ചിത്രങ്ങൾ ശേഖരിച്ച് പേരുകൾ ചേർത്ത് വായനക്കായി ഒരുക്കുക ഹിന്ദിബാലഗീതങ്ങൾ ശേഖരിച്ച് വായനക്കായി തയ്യാറാക്കും
ദേശീയഗാനം , പ്രതിജ്ഞ, ഹിന്ദി അക്കങ്ങൾ, മാസങ്ങൾ എന്നിവയും സ്ഥിരമായി വായിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കുക
ബാല ശീതങ്ങൾ, കവിതാശകലങ്ങൾ, ലഘുപ്രസംഗങ്ങൾ എന്നിവയുടെ അവതരണത്തോടുകൂടി ക്ലാസ്സ് ആരംഭിക്കും.
- 2. ഹിന്ദി എഴുത്ത്
പ്രവർത്തനങ്ങൾ
കോപി ബുക്ക് – അധികവായന നടത്തുന്ന വിദ്യാർത്ഥികൾ പുസ്തകങ്ങളിൽ നിന്നുള്ള ഭാഗങ്ങൾ കോപി ബുക്കിൽ വൃത്തിയായി എഴുതും. ബാലഗീതങ്ങൾ, കവിതകൾ എന്നിവ ശേഖരിക്കുന്നതിനും കോപി ബുക്ക് ഉപയോഗിക്കും .
പ്രദർശന സാമഗ്രികൾ ഓരോ ക്ലാസ്സിലും പ്രദർശിപ്പിക്കുന്നതിനായി വിദ്യാർത്ഥികൾ ചുമർ പത്രിക തയ്യാറാക്കും . A4 പേപ്പറിൽ തയ്യാറാക്കുന്ന ഇത്തരം രചനകൾ കൂട്ടിച്ചേർതത്ത് ക്ലാസ്സ് മാസികകൾ തയ്യാറാക്കും . -രോശ്നി വർക്ക് ബുക്ക് – ഡയറ്റ് എറണാകുളം തയ്യാറാക്കിയിട്ടുള്ള രോ ശ് നി വർക്ക് ബുക്ക് ഉപയോഗപ്പെടുത്തി വിദ്യാർത്ഥികൾ ഭാഷാനിപുണികളും ഭാഷാവ്യവഹാരരൂപങ്ങളും അധ്യാപകന്റെ മേൽനോട്ടത്തിൽ പരിശീലിക്കും .
- 3. ഹിന്ദി ആസ്വാദനം –
- പ്രവർത്തനങ്ങൾ
വിദ്യാർത്ഥികൾക്ക് അവതരണരംഗത്ത് ശോഭിക്കുന്നതിനായി അവസരമൊരുക്കും. അവതരിപ്പിക്കുന്നതിനായി വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും സന്നിഹിതരായിരിക്കുന്ന വേദിയൊരുക്കും. മുഴുവൻ വിദ്യാർത്ഥികൾക്കും അവസരം ലഭിക്കുംവിധം അവതരണ പരിപാടികൾ നടത്തും .
- 4. ഹിന്ദി അസംബ്ളി
- പ്രവർത്തനങ്ങൾ
അസംബ്ളി നടത്തേണ്ട ചുമതല നിശ്ചിത ക്ലാസ്സുകൾക്കായിരിക്കും
ആഴ്ചയിലൊരിക്കൽ ഹിന്ദി അസംബ്ളി നടത്തും . ഓരോ ആഴ്ചയിലേയും പ്രാർത്ഥന, പ്രതിജ്ഞ, വാർത്താപാരായണം, ജന്മദിനാശംസാഗീതം തുടങ്ങിയവയെല്ലാം ഹിന്ദി മാധ്യമത്തിലായിരിക്കും . അവതരണത്തിനുള്ള അവസരം എല്ലാ വിദ്യാർതത്ഥികൾക്കും ലഭിക്കും .
- 5.ഹിന്ദി മത്സരങ്ങൾ
- പ്രവർത്തനങ്ങൾ
ഹിന്ദിയിൽ പാടാനും പറയാനും എഴുതാനും മികവു പുലർത്തുന്ന വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി മത്സരങ്ങൾ നടത്തും
കഥാപൂരണം,കവിതാരചന, പ്രസംഗം കവിതാപാരായണം കവിതാരചന തുടങ്ങിയ മത്സരങ്ങൾ നടത്തും . മികവ് പുലർത്തുന്നവർക്ക് സമ്മാനങ്ങൾ നൽകും .
ചമകതി ഹിന്ദി പ്രോത്സാഹന സമ്മാനം
ഓരോ ക്ലാസ്സിലേയും നിലവാരത്തിനനുസരിച്ച് നിശ്ചയിക്കപ്പെട്ട കഴിവുകൾ ആർജ്ജിക്കുന്ന വിദ്യാർത്ഥികൾക്ക് ചമകതി ഹിന്ദി എന്ന പേരിൽ പ്രോത്സാഹന സമ്മാനം നൽകും
- 6. ദിനാചരണങ്ങൾ
- പ്രവർത്തനങ്ങൾ
ഹിന്ദിദിനം, പരിസ്ഥിതി ദിനം, ശിശുദിനം എന്നിങ്ങനെ പ്രാധാന്യമുള്ള ദിവസങ്ങളിൽ ഹിന്ദി ഭാഷയിൽ പോസ്റ്റർ തയ്യാറാക്കി പ്രദർശിപ്പിക്കും. വിദ്യാർത്ഥികൾക്കായി നടത്തുന്ന പ്രവർത്തനങ്ങളിൽ ഹിന്ദിയുടെ സാന്നിധ്യം ഉറപ്പുവരുത്തും
- 8.ഹിന്ദി ക്ലബ്ബ്
- പ്രവർത്തനങ്ങൾ
വിദ്യാലയത്തിലെ ഹിന്ദി ഭാഷാ പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് വിദ്യാർത്ഥികളുടെ കൂട്ടായ്മയായി ഹിന്ദി ക്ലബ്ബ് രൂപീകരിക്കും ക്ലാസ്സ് തലത്തിലും വിദ്യാലയതലത്തിലും പ്രസിഡണ്ട്, സെക്രട്ടറി, മൂന്ന്കമ്മിറ്റി അംഗങ്ങൾ എന്നിങ്ങനെ അഞ്ച് ചുമതലക്കാർ ഉണ്ടാകും .
- 9. വിവരസാങ്കേതിക വിദ്യ
- പ്രവർത്തനങ്ങൾ
ഹിന്ദി പഠനത്തിന് സഹായകരമായി ലഭിക്കുന്ന വിവിധ ദൃശ്യ, ശ്രവ്യസാമഗ്രികൾ വിദ്യർത്ഥികളിൽ എത്തിക്കുന്നതിനായി വിവരസാങ്കേതിക വിദ്യ വിനിയോഗിക്കും .ഹിന്ദി ടൈപിംഗിന്റെ പ്രാഥമിക പാഠങ്ങൾ വിദ്യാർത്ഥികൾക്ക് നൽകും .
- 10. ഹിന്ദി ഫെസ്റ്റ്
- പ്രവർത്തനങ്ങൾ
ഹിന്ദി ഭാഷയിലോ ഹിന്ദി ദിനത്തോടനുബന്ധിച്ചോ , വിദ്യാലയത്തിൽ ഹിന്ദി ഫെസ്റ്റ് ആഘോഷ പൂർവ്വം നടത്തും. അധ്യാപനത്തിലോ സാഹിത്യത്തിലോ പ്രസിദ്ധരായവ രെക്കൊണ്ട് ഉൽഘാടനം നടത്തും കൂടുതൽ പേർക്ക് പങ്കാളിത്തം ലഭിക്കുന്നതിനായി ഗ്രൂപ്പ് ഐറ്റമുകൾക്ക് പ്രാധാന്യം നൽകും