അക്കാദമിക മാസ്റ്റർ പ്ലാൻ രൂപീകരിക്കുന്നതിന് സ്‌കൂളുകളിൽ മെയ് മാസത്തിൽ ശിൽപശാലകൾ നടത്തും

March 28, 2022 - By School Pathram Academy

അക്കാദമിക മാസ്റ്റർ പ്ലാൻ രൂപീകരിക്കുന്നതിന് സ്‌കൂളുകളിൽ മെയ് മാസത്തിൽ ശിൽപശാലകൾ നടത്തും. മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള പൊതുനിർദ്ദേശങ്ങൾ സംസ്ഥാനതലത്തിൽ പുറപ്പെടുവിക്കും. സ്‌കൂളിന്റെ സമഗ്ര വികസനം മുന്നിൽ കണ്ടാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കേണ്ടത്.

അക്കാദമിക ആസൂത്രണത്തിന്റെ ഭാഗമായി മാത്രമെ കുട്ടികളുടെ പൊതുവായതും ഓരോ കുട്ടിയുടെയും സവിശേഷവുമായ കഴിവും പരിമിതിയും തിരിച്ചറിഞ്ഞ് മുഴുവൻ കുട്ടികൾക്കും പഠന മുന്നേറ്റത്തിന് തുല്യമായ അവസരങ്ങൾ ഒരുക്കാൻകഴിയുള്ളു.

വിദ്യാലയത്തെ സമൂഹത്തിന്റെ കൂടി സ്ഥാപനമായി എങ്ങനെ മാറ്റാനാകും എന്ന ഉദ്ദേശ്യത്തോടെ പ്രതീക്ഷയുണർത്തുന്നതും പ്രചോദനാത്മകവുമായ ഹ്രസ്വകാല, മധ്യമകാല, ദീർഘകാല പ്രവർത്തനങ്ങൾ വിവിധ പദ്ധതികളിലൂടെ തയ്യാറാക്കണം.

*  പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വ്യത്യസ്തവും നൂതനവുമായ പഠനതന്ത്രങ്ങൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുക.

*നിരന്തര മൂല്യനിർണ്ണയം നടത്തുകയും വിലയിരുത്തൽ പട്ടിക പ്രത്യേകം തയ്യാറാക്കുകയും ചെയ്യുക.

* ഓരോ കുട്ടികളും അതാതു ക്ലാസ്സിൽ നേടേണ്ട പഠനശേഷികൾ കൈവരിച്ചു വെന്ന് ഉറപ്പു വരുത്തുക. കൈവരിക്കാത്ത പക്ഷം അനുബന്ധ പിന്തുണ നൽകുക.

* എല്ലാ കുട്ടികൾക്കും സൗഹൃദപരമായതും കുട്ടികളെ കേന്ദ്രീകരിച്ചിട്ടുള്ളതുമായ രീതിയിൽ പഠന പ്രവർത്തനം ഒരുക്കുക.

*ദിനാചരണങ്ങൾ നടത്തുക.

*പാഠ്യേതരപ്രവർത്തനങ്ങളും സംഘടിപ്പിക്കുക.

*മികവ് ഉത്സവങ്ങൾ നടത്തുക,

*LSS,USS, NMMS, NTSE, Scholarship,  A+ കളുടെ എണ്ണം എന്നിവ കൂട്ടുന്നതിനുള്ള ആസൂത്രണം തയ്യാറാക്കുക.

* പഠനം ആയാസരഹിതവും ആഹ്ലാദകരവുമായ അനുഭവമാക്കി മാറ്റാൻ നൂതന ആശയങ്ങളും I C T സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തുക.

* കുട്ടികളുടെ പഠനകാര്യത്തിൽ രക്ഷിതാക്കളുടെ നിരന്തര പിന്തുണ ഉറപ്പാക്കുക.

* പഠന പിന്തുണ ക്ലാസുകൾ സംഘടിപ്പിക്കുക.

* എല്ലാ കുട്ടികൾക്കും മലയാളം, ഇംഗ്ലീഷ്, ഹിന്ദി സംസാരിക്കാനും, വായിക്കാനും എഴുതാനും പറ്റുന്ന ഭാഷാശേഷികൾ വികസിപ്പിക്കുക.

*ശാസ്ത്ര പഠനം സ്വായത്തമാക്കാൻ കഴിയുന്ന രീതിയിൽ ജനകീയവൽക്കരിക്കുക.

* ഗണിതത്തിൽ അടിസ്ഥാനശേഷി കൈവരിക്കാനുള്ള പ്രവർത്തനങ്ങൾ ഉറപ്പാക്കുക.

* പഠനതാത്പര്യത്തെയും വ്യക്തിത്വവികാസത്തെയും ത്വരിതപ്പെടുത്തുന്നതിനുള്ള പരിഹാരബോധന പ്രക്രിയയും നിരന്തര മൂല്യനിർണയപ്രക്രിയയും നടത്തുക.

* അക്കാദമികമായ ഉണർവ്വ് ജനിപ്പിക്കുന്നതിൽ എല്ലാ അദ്ധ്യാപ കരുടെയും പങ്കാളിത്തം ഉറപ്പാക്കുക.

*അധ്യാപകരിൽ നിന്നും അറിവിന്റെ സംഭാവനകൾ പരിഗണിക്കുക.

*പഠനത്തിൽ മുന്നോക്കം നില്ക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന, കോച്ചിംഗ് ക്ലാസ്സ് സംഘടിപ്പിക്കുക. അന്വഷണ ത്വര വർദ്ധിപ്പിക്കുക.

*ലൈബ്രറി വികസനം പരമാവധി സാധ്യമാക്കുക.

*ക്ലാസ്സ് ലൈബ്രറി, ടീച്ചേഴ്സ് ലൈബ്രറി, സ്കൂൾ ലൈബ്രറി , ജനകീയമാക്കുക.

*പഠനയാത്രകൾ അക്കാദമികമായി നടത്തുക.

*കണ്ടും കേട്ടും നിരീക്ഷിച്ചും പഠനത്തിനുള്ള ജൈവ വൈവിധ്യ പാർക്കുകൾ .

* I C T പ്രവർത്തനങ്ങൾ പഠനപ്രക്രിയ മെച്ചപ്പെടുത്താൻ ഉപയോഗിക്കുക.

* പുതിയ പുതിയ ടീച്ചിംഗ് എയ്ഡ്സ് നിർമിച്ച് പഠനപ്രക്രിയ എളുപ്പമാക്കുക

*ശാസ്ത്രമേളകളിലും ക്ലബ് പ്രവർത്തനങ്ങളിലും സയൻസ് ലാബ് പ്രവർത്തനങ്ങളിലും പരമാവധി കുട്ടികളെ പങ്കെടുപ്പിച്ച് പഠന പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുക.

ചുരുക്കത്തിൽ അക്കാദമിക മികവാണ് സ്ക്കൂളിന്റെ മികവ് എന്ന ധാരണ ഊട്ടിയുറപ്പിക്കുക.