അക്കാദമിക മികവുകളുടെ നിലവാരം ഉയർത്തിക്കാട്ടിയ പഠനോത്സവവും, ഇംഗ്ലീഷ് കാർണിവലും

April 03, 2023 - By School Pathram Academy

പേരൂർ : മീനാക്ഷി വിലാസം ഗവൺമെന്റ് എൽ. പി. സ്കൂളിൽ പൊതു വിദ്യാലയ മികവുകളുടെനേർകാഴ്ചഒരുക്കി പഠനോത്സവവും, ഇംഗ്ലീഷ് കാർണിവലും 30/03/2023 രാവിലെ 9.30 മുതൽ നടന്നു.

അക്കാദമിക മികവുകളുടെ നിലവാരം ഉയർത്തിക്കാട്ടിയ ഈ പരിപാടികളുടെ ഉൽഘാടനം കലാകാരി കൂടിയായ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌  യാശോദ. ബി നിർവഹിച്ചു .PTA പ്രസിഡന്റ്  സുഭാഷ് അധ്യക്ഷനായിരുന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ്  രാജി. P സ്വാഗതം ആശംസിച്ചു. പ്രശസ്ത കവി അനിൽ പന്തപ്ലാവ് മുഖ്യാതിഥി ആയ ചടങ്ങിൽകൊറ്റംകര ഗ്രാമപഞ്ചായത്ത്പ്രസിഡന്റ്‌ R . ദേവദാസ്, കൊറ്റംകര ഗ്രാമ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  അർജുനൻപിള്ള, CRC കോർഡിനേറ്റർ ജയശ്രീ , SRG കൺവീനർ  സ്മിത എന്നിവർ ആശംസകൾ അർപ്പിച്ചു. അദ്ധ്യാപകർ, അനധ്യാപകർ, PTA, MPTA, SMC അംഗങ്ങൾ, രക്ഷിതാക്കൾ , കുട്ടികൾ എന്നിവർ സന്നിഹിതരായിരുന്നു. സ്റ്റാഫ്‌ സെക്രട്ടറി വിജി പാപ്പച്ചൻ നന്ദി പറഞ്ഞു.

കുട്ടികളുടെ പഠന മികവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ അരങ്ങേറി.വിവിധ വിഷയവുമായി ബന്ധപ്പെട്ട മികവുകൾ, പ്രദർശനങ്ങൾ, ഇംഗ്ലീഷ്അന്തരീക്ഷംസൃഷ്‌ടിച്ച ഇംഗ്ലീഷ്കാർണിവൽഎന്നിവ പഠനോത്സവത്തെ വേറിട്ടതാക്കി. സബ്ജില്ലാ തലത്തിൽ തന്നെ ഏറെ ശ്രദ്‌ധിക്കപെട്ട മികച്ച ഒരു പരിപാടിയായി മാറി ഈ പഠനോത്സവം .

Category: NewsSchool News