ദിനാചരണ പരിപാടിക്ക് സമയക്രമം

June 08, 2023 - By School Pathram Academy

തിരുവനന്തപുരം പൊതുവിദ്യാലയങ്ങളിൽ ഈ അധ്യയനവർഷം പ്രവൃത്തിദിനം 205 ആയിരിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാസമിതി (ക്യുഐപി) യോഗത്തിന്റേതാണ്‌ തീരുമാനം.

അധ്യാപക സംഘടനകളുടെ അഭ്യർഥന മാനിച്ചാണ്‌ 210 പ്രവൃത്തിദിനം എന്നതിൽ കുറവുവരുത്തിയത്‌.

ഏപ്രിൽ അഞ്ചുവരെ പ്രവൃത്തി ദിനമാക്കാനുള്ള തീരുമാനവും മാറ്റി. സ്‌കൂളുകൾ വാർഷിക പരീക്ഷകൾ പൂർത്തിയാക്കി മാർച്ച്‌ 27ന്‌ അടയ്‌ക്കും. തുടർന്ന്‌ പെസഹാ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ അവധി ദിനങ്ങൾ വരുന്നതിനാലാണിത്‌.

പകരം മാർച്ചിൽ 16, 23 തീയതികൾ (ശനി) പ്രവൃത്തി ദിനങ്ങളാകും. അധ്യയനവർഷത്തെ 52 ശനിയാഴ്ചകളിൽ 13 എണ്ണമാണ്‌ പ്രവൃത്തിദിനമാകുക.

കോടതിയടക്കം ആഴ്‌ചയിൽ അഞ്ച്‌ പ്രവൃത്തിദിനം വേണമെന്ന്‌ നിർദേശിച്ച പശ്ചാത്തലത്തിലാണിത്‌. കഴിഞ്ഞ അധ്യയനവർഷം നാല്‌ ശനി ഉൾപ്പെടെ 202 പ്രവൃത്തിദിനമുണ്ടായിരുന്നു.

ഈവർഷം 192 അധ്യയനദിനങ്ങളും 13 ശനിയും ചേർത്താണ്‌ 205 പ്രവൃത്തിദിനം.

അക്കാദമിക സമയം നഷ്ടമാകാതിരിക്കാൻ ദിനാചരണ പരിപാടികളുടെ സമയക്രമം നിശ്ചയിക്കും. അക്കാദമിക സമയങ്ങളിൽ വിദ്യാർഥികളെ മറ്റു പരിപാടികളിൽ പങ്കെടുപ്പിക്കാൻ പുറത്തുകൊണ്ടുപോകാതിരിക്കാൻ നിർദേശം നൽകും.

യോഗത്തിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്‌, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, എൻ ടി ശിവരാജൻ (കെഎസ്‌ടിഎ), ഒ കെ ജയകൃഷ്‌ണൻ (എകെഎസ്‌ടിയു), കെ അബ്ദുൾ മജീദ്‌ (കെപിഎസ്‌ടിഎ) എന്നിവർ സംസാരിച്ചു.

Category: News

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More