അക്ഷരമുറ്റം ക്വിസ് : മാതൃക ചോദ്യങ്ങൾ പാർട്ട് 4

August 07, 2024 - By School Pathram Academy

അക്ഷരമുറ്റം ക്വിസ് ഭാഗം – 4

1. ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിൽ സ്ഥാനം ലഭിച്ച ആദ്യമലയാളി? (മിന്നുമണി)

2. ജി ട്വന്റി രാജ്യങ്ങളുടെ അടുത്ത അധ്യക്ഷപദവി (2023 ഡിസംബർ മുതൽ) ഏതു രാജ്യത്തി നാണ്? (ബ്രസീൽ)

3. ചെസ്സ് ലോകകപ്പ് ഫൈനലിൽ എത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരം എന്ന ബഹുമതി ഈ വർഷം ലഭിച്ചത് ആർക്കാണ്? (ആർ പ്രഗ്നാനന്ദ )

4. ഇന്ത്യ ആദ്യമായി റോക്കറ്റ് വിക്ഷേപിച്ചത് തിരുവനന്തപുരത്തെ ഏതു സ്ഥലത്ത് നിന്ന് ? (തുമ്പ)

5. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് പ്രവർത്തനമാരംഭിച്ച് ഏത് സം സ്ഥാനത്ത് (കേരളം)

6. ‘ജയജയ കോമള കേരള ധരണീ’ എന്ന് ഈ ഗാനം എഴുതിയത്

ഉത്തരം: ബോധേശ്വരൻ

7. 30 മുതൽ 38 വരെയുള്ള സംഖ്യകൾ ഉപയോഗിച്ച് ചതുരം നിർമിച്ചു. ചതുരത്തിൻ്റെ നടുവിലെ സംഖ്യ എത്ര? 

35

8. ഇന്ത്യയുടെ ഒളിമ്പിക് ഒളിമ്പിക് ആരാണിത്

ഉത്തരം: ഷൈനി വിൽസൺ

9. താഴെ പറയുന്ന കാര്യത്തിന് കണ്ടെത്തിയെഴുതു. passage to go out (entrance, exit, door excite) 

 exit

10. 1930 ഏപ്രിൽ 13 ന് കേരളത്തിൽ നടന്നു. സ്വാതന്ത്ര്യസമരത്തിൻ്റെ ഭാഗമായി കോഴിക്കോട്ടുനിന്നുകണ്ണുരിലേക്ക്

ഉത്തരം : ഉപ്പുസത്യഗ്രഹം

11. എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പാക്കുന്ന പദ്ധ തിയുടെ പേര്? (കെ ഫോൺ)

12. കേരളത്തിലെ സ്ത്രീകൾക്കിടയിലെ ദാരിദ്ര്യം ഇല്ലാതാക്കുന്നതിനും അവരെ ശക്തരാക്കു ന്നതിനും വേണ്ടി ആരംഭിച്ച മിഷൻ 25 വർഷം പൂർത്തിയാക്കി. എന്താണ് അതിന്റെ പേര് (കുടുംബശ്രീ)

13.2023 ആഗസ്തിൽ പരാജയപ്പെട്ട റഷ്യൻ ചാന്ദ്രപര്യവേക്ഷണ ദൗത്യം ഏത് ? (ലൂണ 25)

14. സുപ്രീംകോടതിയുടെ 50-ാമത്തെ ചീഫ് ജസ്റ്റിസായി നിയമിതനായത് ആരാണ്? (ഡി വൈ ചന്ദ്രചൂഡ്)

15. സൂര്യപ്രകാശം ഏൽക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന വിറ്റാമിൻ ഏത് ? (വിറ്റാമിൻ ഡി)

16. ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്നത് ആരാണ് ? (ജവാഹർലാൽ നെഹ്റു

17. 2021 ലെ പ്രാഫ. ജോസഫ് മുണ്ടശ്ശേരി പുരസ്‌കാരം ലഭിച്ചതാർക്ക്?

Answer – ഏഴാച്ചേരി രാമചന്ദ്രൻ

18.ഇന്ത്യയിലെ ആദ്യ ധാന്യ എ. ടി. എം. (Grain ATM) സ്ഥാപിതമായതെവിടെ?

Answer – ഗുരുഗ്രാം

19. പ്രമുഖരുടെ ഫോൺ ചോർത്തൽ വിവാദവുമായി ചേർന്നു കേൾക്കുന്ന ‘പെഗാസസ്’ ചാര സോഫ്റ്റ് വെയർ ഏത് രാജ്യത്തേതാണ്?

Answer – ഇസ്രായേൽ

20.വായു മലിനീകരണം തടയാനുള്ള ഇന്റർനാഷണൽ ക്ലീൻ എയർ കാറ്റലിസ്റ്റ് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ

Answer – ഇൻഡോർ

21.കോവിഡ് ബാധയെ തുടർന്ന് ആദ്യമായി മരണം റിപ്പോർട്ട് ചെയ്ത രാജ്യം?

ചൈന

22. വൈറസ് ബാധയെ തുടർന്ന് ചൈനയ്ക്ക് പുറത്ത് ആദ്യമായി മരണം റിപ്പോർട്ട് ചെയ്ത രാജ്യം?

Answer – ഫിലിപ്പൈൻസ്

23.ഏഷ്യയ്ക്ക് പുറത്ത് കോവിഡ് – 19 റിപ്പോർട്ട് ചെയ്ത്‌ ആദ്യ രാജ്യം?

Answer – ഫ്രാൻസ്

Category: NewsQUIZ