അക്ഷരമുറ്റം ക്വിസ് 2024 നിർദേശങ്ങൾ

August 06, 2024 - By School Pathram Academy

നിർദ്ദേശങ്ങൾ


1. നിങ്ങളുടെ സ്കൂളിൻറെ കോഡ് / അഫിലിയേഷൻ നമ്പർ ടൈപ്പ് ചെയ്യുക.


2. സ്ക്രീനിൽ കാണിക്കുന്ന സ്കൂൾ നിങ്ങളുടെ തന്നെയെന്ന് ഉറപ്പുവരുത്തി രജിസ്റ്റർ ബട്ടണിൽ പ്രസ് ചെയ്യുക


3. രജിസ്ട്രേഷൻ സ്ക്രീനിലെ എല്ലാ കോളങ്ങളും ശ്രദ്ധയോടെ പൂരിപ്പിക്കുക.


4. ഈമെയിൽ ഐഡികളും, ടെലഫോൺ നമ്പറുകളും കൃത്യമായിട്ടാണ് രേഖപ്പെടുത്തിയത് എന്ന് ഉറപ്പുവരുത്തുക.


5. സബ്മിറ്റ് ബട്ടൺ പ്രസ് ചെയ്യുക.


6. നിങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായ വിവരവും, അക്ഷരമുറ്റം ക്വിസ്സിന്റെ ആവശ്യങ്ങൾക്കായി നിങ്ങൾക്ക് ലോഗിൻ ചെയ്യാനുള്ള ഐഡി യും, പാസ്സ്‌വേർഡും എഴുതിക്കാണിക്കുന്നതാണ് .


7. ഇത് രേഖപ്പെടുത്തി വയ്ക്കുകയും തുടർ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യുക.


8. രജിസ്ട്രേഷൻ നടപടികൾ വിജയകരമായി പൂർത്തിയാകുന്നതോടൊപ്പം ലോഗിൻ ഐഡിയും പാസ്‌വേഡും സ്കൂൾ ഇമെയിലിലേക്ക് അയക്കുന്നതാണ്.


9. ഈ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് നിങ്ങളുടെ സ്കൂൾ ലോഗിനിൽ കയറിയാണ് 2024 ആഗസ്റ്റ് 14ന് ഉച്ചയ്ക്ക് 1. 30ന് സ്കൂൾ തല മത്സരത്തിനുള്ള ചോദ്യപേപ്പർ എടുക്കേണ്ടതും, വിജയികളായ കുട്ടികളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുകയും ചെയ്യേണ്ടത്.


10. സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും അതാത് ജില്ലാ കോർഡിനേറ്റർമാരുമായി ബന്ധപ്പെടേണ്ടതാണ്. നമ്പരുകൾ ഹോം സ്ക്രീനിൽ കാണിച്ചിട്ടുണ്ട്

Link

👇👇

https://aksharamuttam.deshabhimani.com/

Category: News