അക്ഷരമുറ്റം ക്വിസ് 2024; സ്കൂൾതല മത്സരത്തിൽ നടന്ന ചോദ്യോത്തരങ്ങൾ ഹയർ സെക്കൻഡറി വിഭാഗം
1. ഒരു ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ നേടി ചരിത്രം സൃഷ്‌ടിച്ച ഇന്ത്യൻ വനിത? മനു ഭാക്കർ
2. ഹോർത്തുസ് മലബാറിക്കസ് എഴുതി തയ്യാറാക്കിയത് ഏത് ഭാഷയിലാണ്? (ലാറ്റിൻ)
3. രാജ്യസഭയിലേക്ക് മത്സരിക്കാൻ എത്ര വയസ് പൂർത്തിയാകണം? (30)
4. ഐക്യരാഷ്ട്ര സംഘടന സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയ വർഷം (1947, 148, 1945, 1950) (1948)
5. ഇന്ത്യൻ ശിക്ഷാനിയമത്തിന് (IPC) പകരമായി നിലവിൽ വന്ന നിയമം? (ഭാരതീയ ന്യായ് സംഹിത – INS)
6. യുനെസ്കോ പൈതൃക പട്ടികയിൽ ഇടം നേടിയ ചെരായ് ദോയ് മയ്‌ദം ഏത് സംസ്ഥാനത്താണ് ?
ആസാം
7. താഴെ തന്നിരിക്കുന്നവയിൽ ശരിയായ മലയാള പദം ഏത് ? (അനുഗൃഹം, അടിമത്വം, തിമിംഗിലം, പിന്നോക്കം) (തിമിംഗിലം)
8. അടുത്തിടെ അമേരിക്കയിലെ അരിസോണ സംസ്ഥാനഗ്രഹ പദവി നൽകിയത് ഏത് ആകാശ ഗോളത്തിനാണ്?
(പ്ലൂട്ടോ)
9. സമാനതകളില്ലാത്ത ദുരന്തമായിരുന്നു വായനാട്ടിലെ ചുരൽലേയിലും മുണ്ടക്കൈ യിലുമുണ്ടായത്. അവിടുത്തെ ഹയർസെക്കൻഡറിസ്‌കൂൾ ഉരുൾപൊട്ടലിൽ ഇല്ലാതായി. എന്താണ് ആ സ്‌കൂളിൻ്റെ പേര്
(വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ)
10. ഈ വർഷം ജന്മശതാബ്ദി ആഘോഷിക്കുന്ന കവിയും ഗാനരചയിതാവുമായ ഇദ്ദേഹത്തിന്റെ പ്രസിദ്ധമായ കവിതയാണ് ‘ഓർക്കുക വല്ലപ്പോഴും’. കവി ആര്?
(പി ഭാസ്കരൻ )
11. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിൻ്റെ (World Wide Fund for Nature ആസ്ഥാനം ഏത് രാജ്യത്താണ്? (സ്വിറ്റ്സർലൻഡ്)
12. 2024ൽ നടന്ന പുരുഷ T20 ലോകകപ്പിൽ ‘പ്ലെയർ ഓഫ് ദ ഫൈനൽ’ ആരായിരുന്നു? (വിരാട് കോലി)
13. ഐൻസ്റ്റിന്റെ പേരിലുള്ള മൂലകമായ ഐൻസ്റ്റീനിയത്തിൻ്റെ അറ്റോമിക സംഖ്യ എത്രയാണ്? (97, 98, 99, 100) (99)
14. റെറ്റിനോൾ ഏത് വിറ്റാമിൻ്റെ ശാസ്ത്രനാമമാണ്? (വിറ്റാമിൻ എ )
15. ലോക്സഭയിൽ ബൽറാം ജാക്കറിനുശേഷം 5വർഷ കാലാവധി പൂർത്തിയാക്കി വീണ്ടും സ്‌പീക്കറാകുന്ന രണ്ടാമത്തെ വ്യക്തി? (ഓം ബിർള)
16. He is-MP from Tamil Nadu. (a, an, the, no article) (an)
17. മണിക്കൂറിൽ 36 കി.മി വേഗത്തിൽ സഞ്ചരിക്കുന്ന ഒരു ട്രെയിൻ 30 സെക്കൻഡ് കൊണ്ട് വഴിയരികിൽ നിൽക്കുന്ന ഒരാളെ കടന്നുപോയാൽ ട്രെയിൻ്റെ നീളമെന്ത്? (100 (300 , 2003, 300, 400 )
18. പട്ടികജാതി പട്ടികവർഗ വിഭാഗക്കാർ താമസിക്കുന്ന പ്രദേശങ്ങളെ കോളനി എന്ന് അഭിസംബോധന ചെയ്യാൻ പാടില്ല എന്ന് ഉത്തരവിറക്കിയ മന്ത്രി? (കെ. രാധാകൃഷ്‌ണൻ )
19. ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശ ടൂറിസ്റ്റ്?
(ഗോപിചന്ദ് തൊടുകുറ)
20. “തന്നതില്ല, പരനുള്ളുകാട്ടുവാ നൊന്നുമേ നരനുപായമീശ്വരൻ! ഇന്നു ഭാഷയിതപൂർണമിങ്ങഹോ വന്നുപോം പിഴയുമർത്ഥശ്ശങ്കയാൽ” ആരുടെ വരികൾ? (കുമാരനാശാൻ)
ടൈ വരികയാണെങ്കിൽ ഈ ചോദ്യങ്ങൾ കൂടി ഉപയോഗിച്ചാലും
1. ലാൽ പാൽ ബാൽ ഇതിൽ പാൽ ആരാണ്? (ബിപിൻ ചന്ദ്രപാൽ)
2. 2019 ലെ രസതന്ത്ര നൊബേൽ സമ്മാന ജേതാവായ ഇദ്ദേഹത്തിൻ്റെ ആത്മകഥയാണ് ‘വിറ്റ്നസ് ടു ഗ്രേസ്’. ലിഥിയം അയൺ ബാറ്ററിയുടെ സ്രഷ്ടാവായ ഈ വ്യക്തി ആര്? (ജോൺ ഗുഡിനഫ്)
3. സുപ്രീംകോടതി ചീഫ് ജസ്റ്റിസിൻ്റെ പ്രതിമാസ ശമ്പളം? (2,50,000. 2,80,000. 2,90,000. 3,00,000) (2,80,000)
4. ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങൾ ചോർത്തിയതിന് അന്വേഷണം നേരിടുന്ന പെഗാസസ് എന്ന ചാര സോഫ്റ്റ്‌വെയർ ഏത് രാജ്യത്തിന്റേതാണ്? (ഇസ്രയേൽ)
5. Third Eye (മൂന്നാം കണ്ണ്) എന്നറിയപ്പെടുന്ന ഗ്രന്ഥി? (പീനിയൽ ഗ്രന്ഥി – Pineal gland)