അങ്കണവാടിയില്‍ കുട്ടികള്‍ക്ക് വിളമ്പിയ ചോറില്‍ പല്ലി
അങ്കണവാടിയില്‍ കുട്ടികള്‍ക്ക് വിളമ്പിയ ചോറില്‍ പല്ലി
തിരുവനന്തപുരം: (www.schoolpathram.com) അങ്കണവാടിയില്‍ കുട്ടികള്‍ക്ക് വിളമ്പിയ ചോറില്‍ പല്ലി കണ്ടെത്തി. തിങ്കളാഴ്ച തിരുവണ്ണാമലൈ ചെങ്ങത്ത് പരമനന്തലില്‍ സ്ഥിതി ചെയ്യുന്ന ഒരു അങ്കണവാടിയിലാണ് സംഭവം. അഞ്ച് കുട്ടികള്‍ക്ക് വിളമ്പിയ ഭക്ഷണത്തിലാണ് പല്ലിയെ കണ്ടെത്തിയതെന്നാണ് റിപോര്‍ട്ട് .
25-ലധികം വിദ്യാര്‍ഥികളും രണ്ട് ജീവനക്കാരും അധ്യാപികയും ആയയുമാണ് അങ്കണവാടിയിലുള്ളത്. എന്നാല്‍ തിങ്കളാഴ്ച രണ്ട് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും ഉള്‍പെടെ അഞ്ച് പേര്‍ മാത്രമാണ് അങ്കണവാടില്‍ ഹാജരായത്.
കുട്ടികളുടെ മുത്തശ്ശിയാണ് ഭക്ഷണത്തിനകത്ത് പല്ലിയെ കണ്ടത്. തുടര്‍ന്ന് പരാതി നല്‍കിയെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഉടന്‍ തന്നെ കുട്ടികളെ സര്‍കാര്‍ ആശുപത്രിയില്‍ പരിശോധനയ്ക്കായി കൊണ്ടുപോയി. എന്നാല്‍ ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് അസ്വാഭാവികതയൊന്നും ഉണ്ടായില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ഭക്ഷണ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിലേക്ക് അയച്ചിട്ടുണ്ടെന്ന് ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്മെന്റ് സര്‍വീസസ് (ICDS) പ്രോജക്ട് ഓഫിസര്‍ ബി കണ്ഠനെ ഉദ്ധരിച്ച് ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപോര്‍ട് ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ജീവനക്കാരെ ചോദ്യം ചെയ്തതായും അദ്ദേഹം പറഞ്ഞു.