അഞ്ചുവർഷമായി ജീവിതം വീൽചെയറിൽ; ഷെറിൻ ഷഹാനയുടെ സിവിൽ സർവീസ്‌ സ്വപ്‌നനേട്ടം

May 24, 2023 - By School Pathram Academy

അഞ്ചുവർഷമായി ജീവിതം വീൽചെയറിൽ; ഷെറിൻ ഷഹാനയുടെ സിവിൽ സർവീസ്‌ സ്വപ്‌നനേട്ടം

 

കൽപ്പറ്റ 

ജീവിതം ചക്രകസേരയിലേക്ക്‌ ഒതുങ്ങിയപ്പോഴും ഷെറിൻ ഷഹാനയുടെ സ്വപ്‌നങ്ങൾക്ക്‌ അതിരുകളില്ലായിരുന്നു. വീൽചെയറിൽ ജീവിതം തള്ളി നീക്കുമ്പോഴും നിരാശയുടെ നിഴൽപോലുമുണ്ടായില്ല. പ്രതിസന്ധികളെ മനോബലത്തോടെ നേരിട്ട്‌ സിവിൽ സർവീസിന്റെ നെറുകയിലെത്തി.

ആശുപത്രി കിടക്കയിലാണ്‌ ചൊവ്വാഴ്‌ച സിവിൽ സർവീസ്‌ വിജയത്തിന്റെ മധുരവും നുണഞ്ഞത്. വാഹനാപകടത്തിൽ പരിക്കേറ്റ്‌ മലപ്പുറം പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്‌. 913–ാം റാങ്കോടെയാണ്‌ വയനാട്‌ കമ്പളക്കാട്‌ തേനൂട്ടികല്ലിങ്ങൾ ഷെറിൻ ഷഹാന സിവിൽ സർവീസ്‌ വിജയം കൊയ്‌തത്‌.

കഴിഞ്ഞ അഞ്ച്‌ വർഷമായി ഈ ഇരുപത്തിയഞ്ചുകാരിയുടെ ജീവിതം വീൽചെയറിലാണ്‌. 2017ൽ വീടിന്റെ ടെറസിൽനിന്ന് കാൽവഴുതി വീണ് അരയ്ക്കുതാഴെ തളർന്നു. പിന്നീട്‌ യാതനകളോടുള്ള പോരാട്ടമായിരുന്നു. ഉപ്പ ഉസ്‌മാൻ ഇതിന്‌ രണ്ടുവർഷം മുമ്പേ മരണപ്പെട്ടിരുന്നു. രോഗിയായ ഉമ്മ അമിനയും രണ്ട്‌ സഹോദരിമാരുമായിരുന്നു തുണ. ജീവിതം ഇരുളടഞ്ഞ്‌ പോകുമെന്ന്‌ കരുതിയെടുത്തുനിന്നെല്ലാം പൊരുതി മുന്നേറി. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തരബിരുദമുണ്ടായിരുന്ന ഷഹാന പിന്നീട്‌ നെറ്റ്‌ യോഗ്യതയും നേടി. കാലിടറിയിട്ടും കൈവിടാതെപിടിച്ച സ്വപ്‌നങ്ങൾക്ക് പിന്നാലെയായിരുന്നു സഞ്ചാരം.

Category: News

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More