അടിസ്ഥാന ശാസ്ത്രവിഷയങ്ങള്‍, ബിരുദതലംമുതല്‍ മാസ്റ്റേഴ്‌സ് തലം വരെ പരമാവധി അഞ്ചുവര്‍ഷം ഫെലോഷിപ്പോടെ പഠിക്കാനുള്ള അവസരമാണ് കിഷോര്‍ വൈജ്യാനിക് പ്രോത്സാഹന്‍ യോജന (കെ.വി.പി.വൈ.) ഫെലോഷിപ്പ് പദ്ധതി

March 26, 2022 - By School Pathram Academy

♦കെ.വി.പി.വൈ ഫെലോഷിപ്പിന് അര്‍ഹർ

 

അടിസ്ഥാന ശാസ്ത്രവിഷയങ്ങള്‍, ബിരുദതലംമുതല്‍ മാസ്റ്റേഴ്‌സ് തലം വരെ പരമാവധി അഞ്ചുവര്‍ഷം ഫെലോഷിപ്പോടെ പഠിക്കാനുള്ള അവസരമാണ് കിഷോര്‍ വൈജ്യാനിക് പ്രോത്സാഹന്‍ യോജന (കെ.വി.പി.വൈ.) ഫെലോഷിപ്പ് പദ്ധതി ഒരുക്കുന്നത്.

ബിരുദതലത്തിലെ പഠനത്തിന് പ്രതിമാസം 5000 രൂപ ഫെലോഷിപ്പ് ലഭിക്കും. പ്രതിവര്‍ഷ കണ്ടിന്‍ജന്‍സി ഗ്രാന്റായി 20,000 രൂപയും (പ്രതിവര്‍ഷം മൊത്തം 80000 രൂപ). മാസ്റ്റഴ്‌സ് പഠനത്തിന് ഇത് യഥാക്രമം 7000 രൂപ, 28,000 രൂപ എന്ന തോതിലേക്ക് ഉയര്‍ത്തും (പ്രതിവര്‍ഷം മൊത്തം 1,12,000 രൂപ)

ബി.എസ്സി., ബി.എസ്., ബി.സ്റ്റാറ്റ്., ബി.മാത്ത്., ഇന്റഗ്രേറ്റഡ് എം.എസ്സി./എം.എസ്. എന്നിവയിലൊന്നില്‍ ആകണം പ്ലസ്ടു കഴിഞ്ഞുള്ള പഠനം. വിഷയം: കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ബയോകെമിസ്ട്രി, മൈക്രോബയോളജി, സെല്‍ബയോളജി, ഇക്കോളജി, മോളിക്യുലാര്‍ ബയോളജി, ബോട്ടണി, സുവോളജി, ഫിസിയോളജി, ബയോടെക്‌നോളജി, ന്യൂറോസയന്‍സസ്, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, മറൈന്‍ ബയോളജി, ജിയോളജി, ഹ്യൂമണ്‍ ബയോളജി, ജനറ്റിക്‌സ്, ബയോമെഡിക്കല്‍ സയന്‍സസ്, അപ്ലൈഡ് ഫിസിക്‌സ്, ജിയോഫിസിക്‌സ്, മെറ്റീരിയല്‍ സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്.

 

*വിവരങ്ങള്‍ക്ക്:* 👇🏻www.kvpy.iisc.ernet.in

11, 12 ക്ലാസില്‍ പഠിക്കുന്നവര്‍, ഫെലോഷിപ്പിന് അര്‍ഹത നേടിയാല്‍ പ്ലസ്ടു കഴിഞ്ഞ് വിവിധ പ്രവേശനപ്രക്രിയകളില്‍ കെ.വി.പി.വൈ. ചാനല്‍ വഴി പ്രവേശനം തേടാന്‍ അവസരമുണ്ട്. ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്.സി.) നാലുവര്‍ഷ ബി.എസ്. (റിസര്‍ച്ച്), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) അഞ്ചുവര്‍ഷ ബി.എസ്.-എം.എസ്., നാലുവര്‍ഷ ബി.എസ്. പ്രവേശനം എന്നിവ ഇതില്‍ ഉള്‍പ്പെടും.

കെ.വി.പി.വൈ. ഫെലോഷിപ്പ് ഉള്ളവരെ ചില പ്രക്രിയകളില്‍ പ്രവേശന പരീക്ഷ അഭിമുഖീകരിക്കുന്നതില്‍നിന്ന് ഒഴിവാക്കാറുണ്ട്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ അഞ്ചുവര്‍ഷ എം.എസ്സി. പ്രോഗ്രാം പ്രവേശനത്തില്‍ (ബയോളജിക്കല്‍ സയന്‍സസ്, കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്-ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റാ സയന്‍സ്) കെ.വി.പി.വൈ. ഫെലോസിനെ കാറ്റ് അഭിമുഖീകരിക്കുന്നതില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഹൈദരാബാദ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ പ്ലസ്ടു കഴിഞ്ഞവര്‍ക്കായുള്ള ഡ്യുവല്‍ഡിഗ്രി പ്രോഗ്രാം പ്രവേശനപ്രക്രിയയില്‍ എന്‍ട്രന്‍സ് ടെസ്റ്റില്‍നിന്നും കെ.വി.പി.വൈ. സ്‌കോളര്‍മാരെ ഒഴിവാക്കാറുണ്ട്.

Category: News