അടുക്കളത്തോട്ടം പദ്ധതി ഉദ്ഘാടനം ചെയ്തു

June 22, 2025 - By School Pathram Academy

അടുക്കളത്തോട്ടം പദ്ധതി ഉദ്ഘാടനം ചെയ്തു…

അശമന്നൂർ ഗ്രാമപഞ്ചായത്ത് 2024 – 2025 പദ്ധതിയിൽ ഉൾപ്പെടുത്തി അശമന്നൂർ കൃഷിഭവനുമായി സഹകരിച്ച് നടപ്പാക്കിയ അടുക്കളത്തോട്ടം പദ്ധതിയുടെ വാർഡ്തല ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ.ജിജു ജോസഫ് നിർവ്വഹിച്ചു.

പഞ്ചായത്തിലെ 14 വാർഡിൽ നിന്നുമായി ആകെ 400 ഗുണഭോക്താക്കളെയാണ് കണ്ടെത്തിയത്.അതിൽ 105 ഗുണഭോക്താക്കളെ കണ്ടെത്തിയത് പതിനൊന്നാം (11) വാർഡിൽ നിന്നുമാണ്. ഒരു ഗുണഭോക്താവിന് 1140/- രൂപ വിലയുള്ള ഉൽപ്പെന്നങ്ങളാണ് വിതരണം ചെയ്തത്.

അർഹരായവരിൽ നിന്നും 300/- രൂപ വീതം 105 പേർ 31500/- രൂപ അശമന്നൂർ കൃഷി ഭവനിൽ അടക്കുകയും,ബാക്കി തുകയായ 88200/- രൂപ പഞ്ചായത്തുമാണ് അടക്കുന്നത്.ആകെ 1,19,700/- രൂപയുടെ ഉൾപ്പെന്നങ്ങളാണ് 105 കുടുംബങ്ങളിലേക്ക് വിതരണം ചെയ്തത്. ഒരു ഗുണഭോക്താവിന് പച്ചക്കറി നടുന്നതിനുള്ള ചകിരി ചട്ടികളും, ചകിരി ചോറും, വളവും, കൂടാതെ 5000ത്തോളം പച്ചക്കറി തൈകളും വാർഡിൽ വിതരണം ചെയ്തു…

Category: Head Line

Recent

Load More