അടുത്ത അധ്യയന വർഷംമുതൽ പരിഷ്‌കാരം നിലവിൽ വരും

April 12, 2022 - By School Pathram Academy

ഒരേസമയം രണ്ടു ബിരുദ വിഷയം പഠിക്കാൻ അനുമതി നൽകി യുജിസി. വ്യത്യസ്‌ത വിഷയങ്ങളില്‍ വെവ്വേറെ സർവകലാശാലകളിലോ ഒരേ സര്‍വകലാശാലയിലോ രണ്ട്‌ കോഴ്‌സിൽ ഒരേസമയം പ്രവേശനം നേടാം.

ബിരുദ–- ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ നിലവിൽ പഠിക്കുന്നവർക്കും പുതുതായി ചേരുന്നവർക്കും തീരുമാനം ബാധകം. അടുത്ത അധ്യയന വർഷംമുതൽ പരിഷ്‌കാരം നിലവിൽ വരുമെന്ന്‌ യുജിസി ചെയർമാൻ ജഗദേഷ്‌ കുമാർ പറഞ്ഞു.

ഒരു ഡിപ്ലോമയും ഒരു ബിരുദവും അല്ലെങ്കിൽ രണ്ടു ബിരുദമോ ഒരുമിച്ച്‌ പഠിക്കാം.രണ്ടു ബിരുദാനന്തര ബിരുദവും ഒരുമിച്ച്‌ പഠിക്കാം.

ബിരുദാനന്തര ബിരുദവിദ്യാർഥിക്ക്‌ അതിനൊപ്പം മറ്റൊരു വിഷയത്തിൽ ബിരുദത്തിനും ചേരാം. ഓൺലൈനായോ നേരിട്ടുള്ള ക്ലാസായോ പഠനം നടത്താം. വിദ്യാർഥിയുടെ അക്കാദമിക യോഗ്യത, കോഴ്‌സിന്റെ ലഭ്യത തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാകും പ്രവേശനം.

ടെക്‌നിക്കൽ കോഴ്‌സുകൾക്ക്‌ തീരുമാനം ബാധകമാകില്ല. ടെക്‌നിക്കൽ വിഷയങ്ങളും അല്ലാത്തവയും സംയോജിപ്പിച്ചുള്ള പഠനം ബുദ്ധിമുട്ടായതിനാൽ അതിപ്പോൾ പരിഗണനയിലില്ലെന്ന്‌ ചെയർമാൻ പറഞ്ഞു. വിശദ മാർഗനിദേശം ബുധനാഴ്‌ച യുജിസി വെബ്‌സൈറ്റിലൂടെ പുറത്തിറക്കും. പുതിയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായാണ്‌ പരിഷ്‌കാരങ്ങൾ

Category: News

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More