അടുത്ത ലോക ചെസ്സ് ടൂർണ്ണമെന്റിൽ മത്സരിക്കാൻ ഞാൻ ഇല്ല

August 25, 2022 - By School Pathram Academy

“എനിക്കിനി കളിച്ചിട്ട് ഒരുപാടൊന്നും നേടാനില്ല, നല്ല എതിരാളികളെ കിട്ടാനില്ല. ഉള്ള എതിരാളികളിൽ നിന്നും തനിക്കു പ്രചോദനമൊന്നും കിട്ടുന്നില്ല. അതുകൊണ്ട് ഇവന്മാരുടെ കൂടെ കളിച്ചു സമയം കളയാൻ ഇനി ഞാനില്ല. അടുത്ത ലോക ചെസ്സ് ടൂർണ്ണമെന്റിൽ മത്സരിക്കാൻ ഞാൻ ഇല്ല.”

2013 മുതൽ തുടർച്ചയായി ലോക ചെസ്സ് ചാമ്പ്യൻ ആയിക്കൊണ്ടിരിക്കുന്ന മാഗ്നസ് കാൾസൻ പറഞ്ഞതാണ് മുകളിൽ ഡബിൾ ഇൻവെർട്ടഡ് കോമയിൽ ഉള്ളത്.

പിന്നീടുണ്ടായത് ചരിത്രം.
ഭാരതത്തിൽ നിന്നുള്ള ഒരു 17 കാരൻ പയ്യൻ ശ്രീ പ്രഗ്‌നാനന്ദ തുടർച്ചയായ മൂന്നു മത്സരങ്ങളിൽ കാൾസനെ അട്ടിമറിച്ചപ്പോൾ വിശ്വാസം വരാതെ കുറച്ചുസമയം കണ്ണു മിഴിച്ചു സീറ്റിൽ തന്നെയിരുന്ന കാൾസൻ പറഞ്ഞതാണ് താഴെ, ഡബിൾ ഇൻവെർട്ടഡ് കോമയിൽ ഉള്ളത്.

“ഇന്നത്തെ ദിവസം എനിക്കു ഭയാനകമായി അനുഭവപ്പെടുന്നു. തുടർച്ചയായ ഈ മൂന്നു തോൽവികൾ എനിക്കു താങ്ങാവുന്നതിലും അപ്പുറമാണ്. ഇത് ശരിക്കും അമ്പരപ്പുളവാക്കുന്നു. ഇന്നിനി എനിക്കു ഉറങ്ങാൻ സാധിക്കില്ല, എന്നാലിത് അംഗീകരിക്കാതെ വയ്യ”

കളിക്കാൻ നല്ല എതിരാളികൾ ഇല്ലാത്തതുകൊണ്ട് കളി നിർത്തുകയാണെന്നു പറഞ്ഞ അഹംഭാവത്തെ ഉറക്കമില്ലാത്ത രാത്രികളിലേക്കു തള്ളിവിട്ടതിന്…

എതിരാളികളിൽ നിന്നും തനിക്കു പ്രചോദനമൊന്നും കിട്ടുന്നില്ലെന്നു പറഞ്ഞ ലോകചാമ്പ്യന് പ്രചോദനം കൊടുത്തതിന്… ഒരു എതിരാളിയുണ്ടെന്നു ലോകത്തിനു കാണിച്ചു കൊടുത്തതിന്…

മുഴുവൻ ഭാരതീയരുടെയും അഭിമാനമായി മാറിയതിന്…
രമേശ്‌ ബാബു പ്രഗ്നാനന്ദ
മാഗ്നസ് കാൾസന്
ഇനി ഉറക്കമില്ലാത്ത നാളുകൾ. കാരണം
ഇന്ത്യയിൽ നിന്ന് ഒരു കൊച്ചു പയ്യൻ താരമായി പ്രകാശിച്ചു തുടങ്ങിയിരിക്കുന്നു.
പ്രഗ്നാനന്ദ കാൾസനെ തോല്പിച്ചത് ഒരു തവണയല്ല,
മൂന്ന് തവണ

Category: News