അദ്ധ്യാപകരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുളള ഇന്റർവ്യൂവിൽ പാലിക്കേണ്ട 10 നിർദ്ദേശങ്ങൾ
വിഷയം: പൊതു വിദ്യാഭ്യാസം 2022-23 അധ്യയന വർഷം അദ്ധ്യാപകരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുളള മാർഗ്ഗ നിർദ്ദേശങ്ങൾ – സംബന്ധിച്ച്.
ജി. ഓ.പി. നം:- 1.249/2002/ പൊ. വി.14.08.2022
ജി. ഓ.പി. നം:- 382/2004/610. പൊ .വി. 20.12.2004.
3. ജി. ഓ.പി. നം:- 8 29/2021/ ധ പ
11.02.2021. 4. ജി.ഒ(ആർ.റ്റി)നമ്പർ 4754/2021/പൊ.വി.വ തീയതി 22.10.2021
2023-24 അദ്ധ്യയന വർഷം ജൂൺ മാസം ഒന്നാം തീയതി അദ്ധ്യയനം ആരംഭിക്കുമ്പോൾ സർക്കാർ വിദ്യാലങ്ങളിൽ അദ്ധ്യാപകരുടെ ലഭ്യത ഉറപ്പാക്കുന്നതിനായി ഒഴിവുള്ള സ്ഥിരം തസ്തികയിൽ സ്ഥിരം അദ്ധ്യാപകർ ലഭിക്കുന്നത് വരെ ഉത്തരവുകളിലെ നിർദ്ദേശങ്ങൾ പാലിച്ച് ദിവസ അദ്ധ്യാപകരെ നിയമിക്കുന്നതിന് താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പ്രഥമാദ്ധ്യാപകർ പാലിക്കേണ്ടതാണ്.
1. 30 ദിവസം ഒഴിവുകളിൽ മാത്രമേ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്താൻ പാടുളളൂ. അതാത് കാലത്ത് നിലവിലിരിക്കുന്ന തസ്തിക നിർണയ ഉത്തരവ് പ്രകാരം ഏതെങ്കിലും കാറ്റഗറിയിൽ അധ്യാപകർ അധികമെന്നു കണ്ടെത്തിയ സ്കൂളുകളിൽ അവർ തുടരുന്നുവെങ്കിൽ പ്രസ്തുത കാറ്റഗറിയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തരുത്.
2.നിലവിലുള്ള ഒഴിവുകളിലേക്ക്, ഇതു സംബന്ധിച്ച് നിലനിൽക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി സ്ഥലം മാറ്റി ക്രമീകരിക്കേണ്ടതാണ്.
3. ഒരു മാസത്തിൽ കൂടുതലുളള അവധി ഒഴിവുണ്ടെങ്കിലും താല്ക്കാലിക നിയമനം നടത്താവുന്നതാണ്.
4.ഒരേ തസ്തികയിൽ ഒന്നിലധികം ഒഴിവുണ്ടെങ്കിൽ സംവരണം പാലിക്കേണ്ടതാണ്.
5. പി.എസ്.സി റാങ്ക് ലിസ്റ്റ്, ഷോർട്ട് ലിസ്റ്റ് ജില്ലയിൽ നിലവിലുണ്ടെങ്കിൽ ടി ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ടി തസ്തിക ഒഴിവിൽ നിയമനത്തിന് മുൻഗണന നൽകേണ്ടതാണ്.
6.നിശ്ചിത വിദ്യാഭ്യാസ യോഗ്യതയോടൊപ്പം കെ.ടെറ്റ് തത്തുല്യ ആർജ്ജിച്ചവരെ മാത്രമേ താൽക്കാലികമായി നിയമിക്കാൻ പാടുള്ളൂ.
7. പി.എസ്.സി ഉദ്യോഗാർത്ഥി ജോലിയിൽ പ്രവേശിക്കുന്നത് വരെയോ സ്ഥലംമാറ്റം വഴിയോ സ്ഥാനക്കയറ്റം വഴിയോ സ്ഥിരം നിയമനം നടക്കുന്നത് വരയോ പരമാവധി ഒരു അധ്യയനവർഷം ക്ലാസ് നടക്കുന്നത് വരെ മാത്രമാണ് ദിവസ വേതനാടിസ്ഥാനത്തിലുളള നിയമനം എന്നും മറ്റൊരാനുകൂല്യത്തിനും പരിഗണിക്കുകയില്ലാ എന്നും അറിയിച്ചിരിക്കേണ്ടതാണ്.
8. താൽക്കാലിക ഒഴിവിന് അപേക്ഷ ക്ഷണിച്ച് കൊണ്ട് പ്രഥമാദ്ധ്യാപകർ പരസ്യം ചെയ്യുമ്പോൾ തസ്തിക ഒഴിവിന്റെ എണ്ണം കൂടിക്കാഴ്ച തീയതി എന്നിവ ഉൾപ്പെടുത്തേണ്ടതും, അവ സ്കൂൾ നോട്ടീസ് ബോർഡ് ബന്ധപ്പെട്ട ഉപജില്ലാജില്ലാ വിദ്യാഭ്യാസ ആഫീസിലെ നോട്ടീസ് ബോർഡിലും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ നോട്ടീസ് ബോർഡിലും പ്രദർശിപ്പിക്കേണ്ടതാണ്.
9. താത്ക്കാലിക ഒഴിവ് നികത്തുന്നതിനായി നടത്തുന്ന കൂടിക്കാഴ്ചയുടെ തീയതി സമയം എന്നിവ ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, മെമ്പർമാർ എന്നിവരുമായി കൂടിയാലോ ചിക്കേണ്ടതാണ്.
10.ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ തിരഞ്ഞെടുക്കുന്ന കമിറ്റിയിൽ, ഹൈസ്ക്കൂൾ വിഭാഗം തസ്തികകളുടെ തിരഞ്ഞെടുപ്പിനായി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അല്ലെങ്കിൽ അദ്ദേഹം രേഖമൂലം ചുമതലപ്പെടുത്തുന്ന ജന പ്രതിനിധിയോ പങ്കെടുക്കേണ്ടതാണ്. പ്രൈമറി വിഭാഗം തസ്തികകളുടെ തിരഞ്ഞെടുപ്പിന് ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തന്ന ജന പ്രതിനിധി അംഗങ്ങൾ ഉൾപ്പെട്ട കമ്മിറ്റിയായിരിക്കണം. പ്രഥമാദ്ധ്യാപകർ, ഹൈസ്ക്കൂൾ വിഭാഗത്തിലെ തസ്തിക വിഷയം കൈകാര്യം ചെയ്യുന്ന സീനിയർ അദ്ധ്യാപകൻ, പ്രൈമറി വിഭാഗത്തിൽ ഏറ്റവും സീനിയറായ അദ്ധ്യാപകൻ ഉൾപ്പെടെയാണ് കൂടിക്കാഴ്ച നടത്തേണ്ടത്.