അദ്ധ്യാപക കവിതാസാഹിത്യ ശില്പശാല

March 07, 2022 - By School Pathram Academy

അദ്ധ്യാപക കവിതാസാഹിത്യ ശില്പശാല

 

പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ അദ്ധ്യാപകര്‍ക്കായി സംഘടിപ്പിക്കുന്ന വിദ്യാസാഹിതി അദ്ധ്യാപക കവിതാസാഹിത്യ ശില്പശാല തിരുവനന്തപുരം ശ്രീകാര്യം മരിയറാണി സെന്‍ററില്‍ ചീഫ് സെക്രട്ടറി ശ്രീ. വി.പി. ജോയ് ഐ.എ.എസ്. ഉദ്ഘാടനം ചെയ്യും.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ. ജീവന്‍ബാബു കെ. ഐ.എ.എസ്. അദ്ധ്യക്ഷത വഹിക്കും. ശില്പശാലയില്‍ പ്രമുഖ നിരൂപകന്‍ ശ്രീ. ഇ.പി. രാജഗോപാലന്‍ മുഖ്യപ്രഭാഷണം നടത്തും.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന ശില്പശാലയില്‍ ശ്രീ. കെ. ജയകുമാര്‍ ഐ.എ.എസ്., പ്രൊഫ. വി. മധുസൂദനന്‍ നായര്‍, ഡോ. പി.കെ. രാജശേഖരന്‍, ഡോ. എസ്. രാജശേഖരന്‍, കെ.ഇ.എന്‍, എ.ജി. ഒലീന, മുരുകന്‍ കാട്ടാക്കട, അനിത തമ്പി, കണിമോള്‍, ഡോ. എം.എ. സിദ്ദീഖ്, തുടങ്ങിയവര്‍ ക്ലാസുകള്‍ നയിക്കും. വ്യാഴാഴ്ച നടക്കുന്ന സമാപന സമ്മേളനം മലയാളം മിഷന്‍ മുന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്തെ കവിതയെഴുത്തുകാരായ അദ്ധ്യാപകരില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 പേരാണ് ശില്പശാലയില്‍ പങ്കാളികളാവുന്നത്. വിനോദ് വൈശാഖിയാണ് ക്യാമ്പ് ഡയറക്ടര്‍.