അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
2022 റ്റി.എച്ച്.എസ്.എൽ.സി പരീക്ഷയുടെ ഉത്തര പേപ്പറുകൾ മൂല്യനിർണയം നടത്തുന്നതിന് ടെക്‌നിക്കൽ ഹൈസ്‌കൂൾ അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
20നകം അപേക്ഷിക്കണം. പ്രഥമാധ്യാപകർ iExaMs പോർട്ടലിൽ SUPDT/PRINCIPAL Login വഴി അപേക്ഷകൾ പരിശോധിച്ച് 21ന് കൺഫോം ചെയ്യണം. വിശദവിവരങ്ങൾക്ക്: www.pareekshabhavan.in