അധ്യാപകരുടെ കണക്കെടുക്കും

March 10, 2022 - By School Pathram Academy

അധ്യാപകരായി ജോലിയിൽ പ്രവേശിച്ച് ദീർഘകാല അവധിയിലോ ഡെപ്യൂട്ടേഷനിലോ പോയവരുടെ കണക്കെടുക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അധ്യാപകർ ചുമതലപ്പെട്ട ജോലിയിൽ നിന്നും മാറി മറ്റു ജോലികൾ ചെയ്യുന്ന രീതി ആശാസ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി.

പി എസ് സി അഡൈ്വസ് മെമ്മോ നൽകിയിട്ടും പലയിടത്തും വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർമാർ നിയമനം നൽകുന്നില്ലെന്ന് ചില പരാതികൾ ഉയർന്നിട്ടുണ്ട്. എയിഡഡ് സ്‌കൂൾ അധ്യാപകരുടെ നിയമന അംഗീകാര ഫയലുകളും തീർപ്പാക്കാൻ താമസിക്കുന്നു എന്ന് പരാതിയുണ്ട്. ഇങ്ങനെ പരാതി ഉയരാത്ത സാഹചര്യം ഉദ്യോഗസ്ഥർ ഉണ്ടാക്കണം. ഒരു സാഹചര്യത്തിലും ഫയൽ കെട്ടികിടക്കുന്ന സാഹചര്യം ഉണ്ടാവരുത്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസുകളുടെ പ്രവർത്തനം സംബന്ധിച്ചുള്ള പരാതികളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സത്വര നടപടികൾ ഇക്കാര്യത്തിൽ ഉണ്ടാകും.

അദാലത്തിലൂടെ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ നടപടിയുണ്ടാകും. വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകളിൽ 48.5 ശതമാനത്തി•േൽ കർശനമായ ഇടപെടലിലൂടെ തീർപ്പുണ്ടാക്കി. ഈ മാതൃക മറ്റ് വിദ്യാഭ്യാസ ഓഫീസുകളിലും പിന്തുടരുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More