അധ്യാപകരുടെ ജോലി പഠിപ്പിക്കല്‍; ഫോക്കസ് ഏരിയയെ എതിര്‍ക്കുന്നവരെ വിമര്‍ശിച്ച് …..

January 30, 2022 - By School Pathram Academy

ഫോക്കസ് ഏരിയയെ എതിർക്കുന്ന അധ്യാപകരെ വിമർശിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. അധ്യാപകരുടെ ജോലി പഠിപ്പിക്കുക എന്നതാണ്. അധ്യാപകരെ സർക്കാർ നിയോഗിക്കുന്നത് ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ഓരോ അധ്യാപകരേയും സർക്കാർ നിയോഗിക്കുന്നത് അവരുടെ ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തിലാണ്. അധ്യാപകരുടെ പ്രധാനപ്പെട്ട ജോലി പഠിപ്പിക്കുക എന്നതാണ്. വിദ്യാഭ്യാസ വകുപ്പിലെ ഓരോ ഉദ്യോഗസ്ഥനും അവരുടേതായ ചുമതലകൾ നിശ്ചയിച്ചിട്ടുണ്ട്. അത് ഓരോരുത്തരും നിർവഹിക്കണം. എല്ലാവരും ചേർന്ന് ഒരു ചുമതല നിർവഹിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളിലെ ചോദ്യങ്ങൾ 70 ശതമാനം മാത്രം ഫോക്കസ് ഏരിയയിൽ നിന്നും ബാക്കി 30 ശതമാനം ചോദ്യം ഫോക്കസ് ഏരിയക്ക് പുറത്ത് നിന്നുമായിരിക്കുമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ തീരുനമാനത്തിനെതിരേ വ്യാപകമായ പരാതികളാണ് ഉയരുന്നത്. ഫോക്കസ് ഏരിയ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കുറവാണ്. നോൺ ഫോക്കസ് ഏരിയ ചോദ്യങ്ങൾക്ക് ചോയിസ് കുറച്ചതും വിവാദമായിരുന്നു.