അധ്യാപകരുടെ സർഗ്ഗശേഷികൾ പരിപോഷിപ്പിക്കുന്നതിനുള്ള ശില്പശാല സംഘടിപ്പിക്കുന്നു
ഡയറക്ടർ
എസ്.സി.ഇ.ആർ.ടി,തിരുവനന്തപുരം
പൊതുവിദ്യാഭ്യാസ ഡയറക്ടർ
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം തിരുവനന്തപുരം
വിഷയം: അധ്യാപകരുടെ സർഗശേഷികൾ പരിപോഷിപ്പിക്കുന്നതിനുള്ള ശില്ലശാല തെരഞ്ഞെടുപ്പ് സംബന്ധിച്ച്
അധ്യാപകരുടെ സർഗ്ഗശേഷികൾ പരിപോഷിപ്പിക്കുന്നതിനുള്ള പരിപാടിയുടെ ഭാഗമായി എസ്.സി.ഇ.ആർ.ടി. ഒരു പരിശീലന പരിപാടി സംഘടിപ്പിക്കുകയാണ്. ക്ലാസ് മുറിയിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ പ്രക്രിയയും കുട്ടികളുടെ ഉൽപ്പനങ്ങളും പ്രകടനങ്ങളും ഉൾപ്പെടുത്തി ഡിജിറ്റൽ പോർട്ട് ഫോളിയോ നിർമ്മിക്കുക. സ്കൂളിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ദൃശ്യങ്ങൾ ഉൾപ്പെടുത്തി ഡിജിറ്റൽ ഡോക്യുമെന്റ് തയാറാക്കുക എന്നിവയിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ കേരളത്തെ മൂന്നു സോണുകളായി തിരിച്ച് (വടക്ക്, മധ്യം, തെക്ക് ഒരു മേഖലയിൽ 30 പേർ വീതമുള്ള 3 ബാച്ചുകളിലായി 90 പേർക്കാണ് പരിശീലനം നൽകുന്നത്.
ഈ പരിശീലനത്തിൽ പങ്കെടുക്കുന്നതിന് താൽപ്പര്യമുള്ള എൽ.പി. യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. വരെയുള്ള തലങ്ങളിലെ അധ്യാപകർക്ക് അപേ ക്ഷിക്കാവുന്നതാണ്. അപേക്ഷയോടോപ്പം സ്വയം തയാറാക്കിയ 2 മിനുട്ടിൽ താഴെ യുള്ള ഒരു ഹ്രസ്വചിത്രം കൂടി താഴെ കൊടുത്തിട്ടുള്ള മെയിലിൽ അയയ്ക്കണം. ഇതിൽ നിന്നും എസ്.സി.ഇ.ആർ.ടി. നിയോഗിക്കുന്ന വിദഗ്ധസമിതി തിരഞ്ഞെടുക്കുന്ന 30 പേർക്കാണ് ഒരു സോണിലെ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം. 2022 ജൂലൈ 18 തീയതി വൈകിട്ട് 5 മണി വരെ ലഭിക്കുന്ന എൻട്രികൾ ആണ് പരിഗണിക്കുക.
വിശ്വസ്തതയോടെ