അധ്യാപകര്‍ നിര്‍ബന്ധിപ്പിച്ച് മാപ്പുഎഴുതി വാങ്ങി; വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
ചെന്നൈ: കോളജ് പ്രഫസര്‍മാര്‍ നിര്‍ബന്ധിപ്പിച്ച് മാപ്പുഎഴുതി വാങ്ങിച്ചതിന് പിന്നാലെ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു.
തമിഴ്നാട്ടിലെ തെങ്കാശിയിലാണ് 18കാരി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. ശനിയാഴ്ച കോളജില്‍ പോകാനായി അമ്മ വിളിച്ചപ്പോഴാണ് പെണ്‍കുട്ടിയെ മുറിക്കകത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിന് സമീപത്തുവച്ച് ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായും പോലിസ് പറഞ്ഞു.
പെണ്‍കുട്ടി ക്ലാസില്‍ സെല്‍ഫോണ്‍ കൊണ്ടുവന്നുവെന്ന് ആരോപിച്ച് വിദ്യാര്‍ഥിനിയെ രണ്ട് അധ്യാപകര്‍ ശകാരിച്ചതായും നിര്‍ബന്ധിച്ച് മാപ്പ് എഴുതിവാങ്ങിയതായും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
മറ്റ് വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍വച്ചായിരുന്നു അധ്യാപകര്‍ ശകാരിച്ചതെന്നും കുറിപ്പില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രഫസര്‍മാരെ അറസ്റ്റ് ചെയ്തതായി പോലിസ് പറഞ്ഞു. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലിസ് പറഞ്ഞു.