അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു.ഓണാഘോഷത്തിന് ഇടയിലാണ് അധ്യാപകൻ കുഴഞ്ഞ് വീണ് മരിച്ചത്

September 12, 2024 - By School Pathram Academy

അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു.ഓണാഘോഷത്തിന് ഇടയിലാണ് ദേഹാസ്വാസ്ഥ്യം വന്നതിനെ തുടർന്ന് അധ്യാപകൻ കുഴഞ്ഞ് വീണ് മരിച്ചത്.

കൊച്ചിയിൽ കോളേജിലെ ഓണാഘോഷത്തിന് ശേഷമുള്ള വിശ്രമത്തിനിടയിൽ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. എറണാകുളം തേവര സേക്രഡ് ഹാർ‌ട് കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും സ്റ്റാഫ് സെക്രട്ടറിയുമായ ജെയിംസ്. വി. ജോർജി(38) നാണ് ദാരുണ മരണം സംഭവിച്ചത്. കല്ലൂർക്കാട് വെട്ടുപാറക്കൽ സ്വദേശിയാണ്.

ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം ഉണ്ടായത് . ഓണാഘോഷത്തിന്റെ ഭാഗമായി കോളേജിലെ അധ്യാപകരുടെ വടംവലി മത്സരത്തിൽ പങ്കെടുത്ത ശേഷം വിശ്രമിക്കുമ്പോൾ ജെയിംസ് കുഴഞ്ഞു വീഴുകയായിരുന്നു.

സംഭവം നടന്ന ഉടൻ തന്നെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം വെള്ളിയാഴ്ച രാവിലെ 8. 30 മുതൽ 9:30 വരെ കോളേജിൽ പൊതുദർശനത്തിനു വെക്കും . ശേഷം തൊടുപുഴയിലെ സ്വവസതിയിലേക്ക് കൊണ്ടുപോകും. ഭാര്യ സോനാ ജോർജ്. രണ്ടു വയസ് പ്രായമുള്ള ഒരു കുട്ടി ഉണ്ട്.

അധ്യാപകന്റെ മരണത്തിൽ സ്കൂൾ പത്രം അനുശോചനം രേഖപ്പെടുത്തി.

Category: News