അധ്യാപകർ വിദ്യാർഥികളെ ശിക്ഷിക്കുന്നത് ക്രിമിനൽക്കുറ്റമായി കരുതാനാവില്ലെന്ന് ഹൈക്കോടതി,ഉത്തരവിന്റെ പകർപ്പ്
കൊച്ചി: കുട്ടികളുടെ നന്മ ലക്ഷ്യമിട്ടും സ്ഥാപനത്തിന്റെ അച്ചടക്ക സംരക്ഷണത്തിനും അധ്യാപകർ വിദ്യാർഥികളെ ശിക്ഷിക്കുന്നത് ക്രിമിനൽക്കുറ്റമായി കരുതാനാവില്ലെന്ന് ഹൈക്കോടതി. എന്നാൽ, പെട്ടെന്നുള്ള കോപത്തിൽ കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുന്നവിധത്തിൽ മർദിക്കുന്നത് അധ്യാപകന്റെ അവകാശമായി അംഗീകരിക്കാൻ ആവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് പെരുമ്പാവൂരിൽ എട്ടാംക്ലാസ് വിദ്യാർഥിനിയെ തല്ലിയ അധ്യാപകനെതിരേ കോടനാട് പോലീസ് രജിസ്റ്റർചെയ്ത കേസിലെ നടപടികൾ റദ്ദാക്കിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്. സാഹചര്യങ്ങളും ശിക്ഷയുടെ ആഴവും ഗൗരവവുംകൂടി കണക്കിലെടുത്തേ ഇത്തരം സംഭവങ്ങളിൽ ക്രിമിനൽക്കുറ്റം നിർണയിക്കാനാവൂ.
അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി.ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് എറണാകുളത്തെ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ഇംഗ്ലീഷ് അദ്ധ്യാപകൻ തല്ലിയെന്ന കേസ് പരിഗണിക്കുകയായിരുന്നു കോടതി. അദ്ധ്യാപകനെതിരായ നടപടികൾ റദ്ദാക്കി.
ചിൽഡ്രൻസ് ഹോം, ഷെൽറ്റർ, സ്‌പെഷ്യൽ ഹോം തുടങ്ങിയവയുടെ ഗണത്തിൽപ്പെടുന്നതല്ല സ്‌കൂളുകൾ. അദ്ധ്യാപകൻ ദുരുദ്ദേശ്യത്തോടെ ചെയ്തതാണെന്നു തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. ബാലനീതി നിയമത്തിലെ 82-ാം വകുപ്പിന്റെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 324-ാം വകുപ്പിന്റെയും പരിധിയിൽ ഇതു വരില്ല.
◾കുട്ടിയെ സ്‌കൂളിൽ ചേർക്കുമ്പോൾ വ്യക്തിത്വ വികാസത്തിന്റെ ഭാഗമായി ശിക്ഷിക്കാനുള്ള അനുമതി രക്ഷിതാവ് പരോക്ഷമായി കൈമാറുകയാണെന്ന് കെ.എ. അബ്ദുൽ വാഹിദ് കേസിൽ ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്
◾അതേസമയം, പെട്ടെന്നുണ്ടാകുന്ന കോപത്തെ തുടർന്ന് കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുംവിധം മർദ്ദിക്കാൻ അവകാശമില്ല. കുട്ടിയുടെ പ്രായവും ശിക്ഷിക്കാനുള്ള സാഹചര്യവും പരിഗണിക്കണം
◾ശിക്ഷാനടപടി സ്വീകരിക്കുമ്പോൾ അദ്ധ്യാപകർക്ക് സ്വയം നിയന്ത്രണമുണ്ടാവുകയും വേണം. ഈ കേസിൽ അദ്ധ്യാപകൻ പരിധി കടന്നെന്ന് കരുതാനാവില്ലെന്നു കോടതി.