അധ്യാപക ഒഴിവുകൾ അറിയാം
അധ്യാപക ഒഴിവ്
നെയ്യാറ്റിൻകര : കുളത്തൂർ ഗവ.ടെക്നിക്കൽ ഹൈസ്‌കൂളിന് കീഴിൽ കാഞ്ഞിരംകുളം, പാറശ്ശാല എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ താത്കാലിക ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച രാവിലെ 10-ന് കുളത്തൂർ സ്കൂൾ ഓഫീസിൽ.
അധ്യാപക ഒഴിവ്
പെരിങ്ങാശ്ശേരി :ഗവ.ട്രൈബൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ എച്ച്. എസ്. ടി മാത്ത മാറ്റിക്സ് യു. പി. എസ്. ടി. ഒഴിവിലേക്ക് തത്കാലിക നിയമനം നടത്തുന്നു. 15-ന് 10-ന് സ്കൂൾ ഓഫീസിൽ ഹാജരാകണം. ഫോൺ: 9961708801.
അധ്യാപക ഒഴിവ്
മണ്ണാർക്കാട് : പള്ളിക്കുന്ന് നെച്ചുള്ളി ഗവ.ഹൈസ്കൂളിൽ എച്ച്.എസ്.ടി. ഹിന്ദി തസ്തികയിൽ അധ്യാപകരെ നിയമി ക്കും. കൂടിക്കാഴ്ച 15-ന് 10.30-ന്. ഫോൺ: 0492-4231071
അധ്യാപക ഒഴിവ്
എലപ്പുള്ളി : ഗവ എ.പി.എച്ച്. എസ്.എസിൽ ഹിന്ദി ഹൈ സ്കൂൾ വിഭാഗം അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 15-ന് രാവിലെ 10.30-ന് നടക്കും.
അധ്യാപക നിയമനം
സുൽത്താൻ ബത്തേരി : കല്ലൂർ ഗവ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഗണിതം അധ്യാപ കനിയമനം. കൂടിക്കാഴ്ച 15-ന് രാവിലെ 11 ന് സ്കൂൾ ഓഫീസിൽ.
ചൈൽഡ് ഹെൽപ്‌ലൈൻ സൂപ്പർവൈസർ
കോട്ടയം: വനിതാ ശിശു വികസനവകുപ്പ് കോട്ടയം ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനുകീഴിൽ നടപ്പാക്കുന്ന ചൈൽഡ് ഹെൽപ് ലൈൻ കോട്ടയം ജില്ലാതല കൺട്രോൾ റൂമിലേക്ക് ചൈൽഡ് ഹെൽപ്‌ലൈൻ സൂപ്പർവൈസർ തസ്തികയിൽ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ ഒക്‌ടോബർ 25 വൈകിട്ട് അഞ്ചുമണിക്കകം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, കെ.വി.എം ബിൽഡിംഗ്‌സ്, അണ്ണാൻകുന്ന് റോഡ്, കോട്ടയം – 686001 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷാമാതൃക http://wcd.kerala.gov.in
ട്രെയിനറെ അവശ്യമുണ്ട്
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ അസാപ് കേരളയുടെ
തിരുവനന്തപുരം വിഴിഞ്ഞം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പ്രധാനമന്ത്രി കൗശൽ വികാസ്
യോജനയുടെ (PMKVY) കീഴിൽ ഓഫീസ് ഓപ്പറേഷന്‍ എക്സിക്യൂട്ടീവ് കോഴ്സ്
പഠിപ്പിക്കാൻ താല്പര്യം ഉള്ള ട്രൈനറെ ആവിശ്യമുണ്ട്. പ്രസ്തുത മേഖലയിൽ മിനിമം രണ്ടുവർഷം എക്സ്പീരിയൻസ് ഉള്ളവർ നിങ്ങളുടെ വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസ സർട്ടിഫിക്കറ്റും [email protected] ഈമെയിൽ ഐഡിയിലേക്ക് മെയിൽ ചെയ്യുക കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9495999697, 7012127574