അധ്യാപക പരിശീലനം മെയ് രണ്ടാമത്തെ ആഴ്ച മുതല്‍ മെയ് അവസാന ആഴ്ച വരെ
അധ്യാപക പരിശീലനം
അക്കാദമികമായ മെച്ചപ്പെടലിന് വളരെയധികം പ്രാധാന്യം നല്‍കിക്കൊണ്ടാണ് അടുത്ത അദ്ധ്യയന വര്‍ഷം മുന്നോട്ടു പോവുക.
അദ്ധ്യയനത്തില്‍ മാറ്റങ്ങള്‍ കാലാനുസൃതമായി വരേണ്ടതുണ്ട്.
വിജ്ഞാനത്തിന്‍റെ ഈ ലോകത്ത് അപ്പപ്പോള്‍ ഉള്ള അറിവുകള്‍ കുട്ടികളില്‍ അപ്പപ്പോള്‍ തന്നെ എത്തിച്ചേരേണ്ടതുണ്ട്.
അതിനായി അധ്യാപകര്‍ അനുദിനം അറിവ് പുതുക്കേണ്ടതുണ്ട്.
കാലികമായ അറിവുകള്‍ ആര്‍ജ്ജിക്കുവാനും പകര്‍ന്നു കൊടുക്കുവാനും ഉതകും വിധം
അധ്യാപകരെ പ്രാപ്തരാക്കുന്ന പരിശീലന പരിപാടി ആവിഷ്കരിച്ച് നടപ്പാക്കും.
മെയ് രണ്ടാമത്തെ ആഴ്ച മുതല്‍ മെയ് അവസാന ആഴ്ച വരെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും.
പരിശീലനത്തിന് മൊഡ്യൂള്‍ തയ്യാറാക്കാന്‍ കോര്‍ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പില്‍ 150 ഓളം പേരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇവര്‍ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പില്‍പ്പെട്ട തൊള്ളായിരത്തില്‍പ്പരം പേര്‍ക്ക് പരിശീലനം നല്‍കും.
ഇവര്‍ ജില്ലകളിലെ ആറായിരത്തി ഇരുന്നൂറ് പേര്‍ക്ക് പരിശീലനം നല്‍കും.
തുടര്‍ന്ന് എല്‍.പി. വിഭാഗത്തില്‍പ്പെട്ട അമ്പത്തിയെണ്ണായിരം അധ്യാപകര്‍ക്കും യു.പി. വിഭാഗത്തില്‍പ്പെട്ട നാല്‍പ്പതിനായിരത്തില്‍പ്പരം അധ്യാപകര്‍ക്കും ഹൈസ്കൂള്‍ വിഭാഗത്തില്‍പ്പെട്ട നാല്‍പ്പത്തിനാലായിരത്തില്‍പ്പരം അധ്യാപകര്‍ക്കും പരിശീലനം നല്‍കും.