അധ്യാപക പരിശീലനം സംബന്ധിച്ച സർക്കുലർ

August 15, 2024 - By School Pathram Academy

സംസ്ഥാനത്തെ ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ പരിഷ്കരിച്ചതിന്റെ ഭാഗമായി ഡിജിറ്റൽ വിഭവങ്ങൾ ഉൾപ്പെടുത്തി ‘സമഗ്ര പ്ലസ് പോർട്ടൽ കൈറ്റ് സജ്ജമാക്കിയിട്ടുണ്ട്. ക്ലാസ് മുറികളിൽ ‘സമഗ്ര പ്ലസ്’ പോർട്ടൽ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ഹൈസ്കൂൾ അധ്യാപകർക്ക് പ്രത്യേക പരിശീലനം ക്രമീകരിക്കാൻ സൂചന 3 പ്രകാരം തീരുമാനിച്ചിട്ടുണ്ട്. മേൽസാഹചര്യത്തിൽ ഒൻപതാം ക്ലാസിലെ നവീകരിച്ച പാഠപുസ്തകം അടിസ്ഥാനമാക്കി സർക്കാർ, എയ്‌ഡഡ്, അംഗീകൃത അൺ എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപകർക്ക് ‘സമഗ്ര പ്ലസ്’ പോർട്ടൽ ഉപയോഗിക്കുന്നതിനുള്ള പരിശീലനം ചുവടെ ചേർത്തിരിക്കുന്ന നിർദേശങ്ങൾ അനുസരിച്ച് ക്രമീകരിക്കേണ്ടതാണ്.

1. ഒൻപതാം ക്ലാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് 2024 ആഗസ്റ്റ് 14 മുതൽ 31 വരെ മൂന്ന് മണിക്കൂർ ‘സമഗ്ര പ്ലസ്’ പരിശീലനം ക്രമീകരിക്കേണ്ടതാണ്. ഒരു ദിവസം രണ്ട് ബാച്ചുകൾ ക്രമീകരിക്കാ വുന്നതാണ്.

2. കൈറ്റ് ലഭ്യമാക്കുന്ന മൊഡ്യൂൾ അടിസ്ഥാനമാക്കി മാസ്റ്റർ ട്രെയിനർമാരുടെയും റിസോഴ്സ് പേഴ്സൺമാരുടേയും മേൽനോട്ടത്തിൽ പരിശീലനം ക്രമീകരിക്കേണ്ടതാണ്.

3. പരിശീലനത്തിൽ പങ്കെടുക്കുന്നവർ www.kite.kerala.gov.in-ലെ Training Management System-ൽ അതത് സ്കൂൾ പ്രഥമാധ്യാപകർ മുഖേന രജിസ്റ്റർ ചെയ്യേണ്ടതാണ്.