അധ്യാപക പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള രജിസ്ട്രേഷന്‍, ഷെഡ്യൂളിംഗ്, അറ്റന്‍റന്‍സ്, ബാച്ചു തിരിക്കല്‍, പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കല്‍…
അധ്യാപക പരിശീലന ക്രമീകരണങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം
അധ്യാപക പരിശീലനത്തിന്‍റെ സമഗ്രമായ വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്നതിന് പ്രത്യേകമായ ഓണ്‍ലൈന്‍ ട്രെയിനിംഗ് മാനേജ്മെന്‍റ് സിസ്റ്റം കൈറ്റ് തയ്യാറാക്കുന്നതാണ്.
പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള രജിസ്ട്രേഷന്‍, ഷെഡ്യൂളിംഗ്, അറ്റന്‍റന്‍സ്, ബാച്ചു തിരിക്കല്‍, പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കല്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ക്കു പുറമെ പരിശീലനത്തിന്‍റെ ഫീഡ്ബാക്ക് ശേഖരിക്കാനും ഇതില്‍ സൗകര്യമുണ്ടാകും.
സ്കൂള്‍, സബ് ജില്ല, ജില്ല, സംസ്ഥാന തലങ്ങളിലെ തത്സമയ റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈനായി
കൈറ്റിന്‍റെ ഈ പോര്‍ട്ടലിലൂടെ ലഭിക്കും.ആകെ 1 മുതല്‍ 10 വരെയുള്ള ഒരു ലക്ഷത്തി മുപ്പത്തിനാലായിരം അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുക.
ഹയര്‍ സെക്കണ്ടറി / വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ക്ക് സ്കൂള്‍ തുറക്കുന്ന മുറയ്ക്ക് പരിശീലനം നല്‍കും.