അധ്യാപക പരിശീലനവും മോണിറ്ററിംഗും ; പ്രസംഗമാണ് മോണിറ്ററിംഗ് എന്ന ധാരണ എന്നാണ് തിരുത്തുക ?

May 19, 2023 - By School Pathram Academy

അധ്യാപക പരിശീലനവും മോണിറ്ററിംഗും

ഒരിക്കൽ MHRD സെക്രട്ടറി അനിത കൗൾ IAS, കേരളത്തിലെ അധ്യാപക പരിശീലനം മാണിറ്റർ ചെയ്യാൻ വന്നു. തിരുവനന്തപുരം നഗരത്തിലെ ഒരു കേന്ദ്രത്തിലേക്ക് ഞങ്ങൾ പോയി.

സെക്രട്ടറി പറഞ്ഞു: എന്നെ നിങ്ങൾ പരിചയപ്പെടുത്തരുത്.ഞാൻ പിൻവശത്ത് ഇരുന്നുകൊള്ളാം.

അവർ പിന്നിൽ അധ്യാപികമാർക്കൊപ്പം ബഞ്ചിൻ്റെ ഒരറ്റത്തിരുന്നു.

ഒന്നര മണിക്കൂർ ചെലവഴിച്ചു.

അതിനു ശേഷം ഒന്നും പറയാതെ SSK ഓഫീസിലേക്ക് മടങ്ങി.

ഞങ്ങൾക് ഫീഡ്ബാക്ക് തന്നു.

വളരെ വിശദമായി.

ആ ഫീഡ്ബാക്ക് പ്രകാരം ഉടൻ വരുത്താവുന്ന മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞു.

നന്മകൾ ശക്തമായി തുടരാനും

 

ഇന്നലെ ഒരു ജില്ലയിൽ നിന്നും SRG അംഗം വിളിച്ചു

“DRG പരിശീലനം തൃപ്‌തികരമായി പൂർത്തിയാക്കാൻ അനുവദിച്ചില്ല.”

അനുവദിച്ചില്ല! ആര്?

സാറെ ഒന്നാം ദിവസം ഉദ്ഘാടനം 11.30 വരെ (ഒന്നര മണിക്കൂർ).

മോഡ്യൂളിൽ അരമണിക്കൂർ.

സംസ്ഥാന തല മോണിറ്ററിംഗ് ടീം രണ്ടാം ദിവസം രാവിലെ വന്നു.

ഒരു മണിക്കൂർ ഉപദേശം

ഉച്ചകഴിഞ്ഞ് അധ്യാപക സംഘടനാ നേതാക്കൾ വന്നു

അപ്പോഴും ഒരു മണിക്കൂർ പ്രസംഗം!

 

മൂന്നര മണിക്കൂർ ഒഴിച്ചിട്ട് മോഡ്യൂൾ തയ്യാറാക്കിയാൽ പോരായിരുന്നുവോ?”

പ്രസക്തമാണ് ചോദ്യം.

 

പ്രസംഗമാണ് മോണിറ്ററിംഗ് എന്ന ധാരണ എന്നാണ് തിരുത്തുക?

Category: News