‘അധ്യാപക പ്രതിഭ’ സ്കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവാർഡ് നേടിയ North Vazhakulam Headmistress മിനി മാത്യു വുമായി നടത്തിയ അഭിമുഖം

September 09, 2022 - By School Pathram Academy
 • MINI MATHEW
 • G U P S North Vazhakulam,Headmistress

 

 • വിദ്യാലയ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ :

നല്ല അനുഭവങ്ങൾ ഒത്തിരി ഉണ്ട്. എങ്കിലും ഏറ്റവും മനസിൽ നിറഞ്ഞു നിൽക്കുന്ന അനുഭവങ്ങൾ എന്നു പറയുന്നത് മികവുത്സ വേദികളിൽ കുട്ടികൾ കാണികൾ ആവശ്യപ്പെടുന്ന ഏതു വിഷയത്തിലും കുട്ടികൾ തത്സമയ വെല്ലുവിളികൾ ഏറ്റെടുത്ത് ഒന്നാം ക്ലാസ് മുതലുള്ള കുട്ടികൾ ഹരം കൊള്ളുന്നതും കാണികൾ കയ്യടിക്കുന്നതുമാണ്. ജില്ല തലം വരെ ഇത്തരം വേദികളിൽ വളരെ സന്തോഷത്തോടെ പങ്കെടുത്ത കുട്ടികൾ സംസ്ഥാന തലത്തിൽ വരേണ്ടതില്ല എന്ന കാര്യം അറിഞ്ഞപ്പോൾ കുട്ടികളുടെ കണ്ണുകൾ ഈറനണിഞ്ഞ കാഴ്ച മറക്കാനാകാത്ത ഒരനുഭവമായി എൻ്റെ മനസ്സിൽ തങ്ങിനിൽക്കുന്നു.

ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ കുട്ടികളോടൊപ്പം പങ്കെടുക്കുവാൻ കഴിഞ്ഞതും മറക്കാനാവാത്ത അനുഭവം തന്നെയാണ്.

 • അധ്യാപക ജീവിതത്തിൽ ലഭിച്ചിട്ടുള്ള നേട്ടങ്ങൾ മികവാർന്ന പ്രവർത്തനങ്ങൾ :

*ഭൗതീക സാഹചര്യവികസനം*

2013 – 14 MLA ഫണ്ട് 3 ക്ലാസ് മുറികൾ – 30 ലക്ഷം

2014-15 SSA ഫണ്ട് 3 ക്ലാസ് മുറികൾ 19 ലക്ഷം

2016-17 – MLA ഫണ്ട് 30 ലക്ഷം

2020-21 – പൊതു വിദ്യഭ്യാസ വകുപ്പ്1 കോടി 6 ക്ലാസ് മുറി, അടുക്കള

2019-20 MP ഫണ്ട് സ്കൂൾ ബസ്

സംഗീത ഉപകരണങ്ങൾ – 50000വാഴക്കുളം ഗ്രാമപഞ്ചായത്ത്

മൈക്ക് സെറ്റും ക്ലാസ് മുറികളിലേക്ക് സ്പീക്കറും 1.2 ലക്ഷം ഗ്രാമപഞ്ചായത്ത്

കമ്പ്യൂട്ടർ ലാബ് AC യാക്കൽ: AC – I. 1 ലക്ഷം പഞ്ചായത്ത്

ബേബി ഫ്രണ്ട്‌ലി ഫർണീച്ചർ : 2 ലക്ഷം വാഴക്കുളം ഗ്രാമപഞ്ചായത്ത്

സ്പോട്സ് ഉപകരണങ്ങൾ – 10000 രൂപ

ലൈബ്രറി – 20000 രൂപ പഞ്ചായത്ത്

ഫർണീച്ചറുകൾ : 1.5 ലക്ഷം പഞ്ചായത്ത്

സ്റ്റെയർകേസ് 4 ലക്ഷം- പഞ്ചായത്ത്

*ആകെ ;-2.02 കോടി*

*വിവിധ സ്ഥാപനങ്ങളുടെ CSRഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ വർദ്ധിച്ച ഭൗതീക സാഹചര്യങ്ങൾ*

കൊച്ചിൻ ഷിപ്യാർഡ് – 4 ലക്ഷം -ടോയ്ലറ്റ്

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ – 20 ലക്ഷം – 2 ക്ലാസ് റൂം

AVT കമ്പനി – 4 ലക്ഷം അസംബ്ലി ഹാൾ

വി ഗാഡ് കമ്പനി – ഫർണീച്ചർ & ഡിജിറ്റൽ സൗകര്യം വർദ്ധിപ്പിക്കൽ – 5 ലക്ഷം

ബേക്കൽ ഹൂഗ്സ് & റോട്ടറി ക്ലബ് കോയമ്പത്തൂർ – 25 ലക്ഷം 6 ഹൈടെക് ക്ലാസ് റൂം

*ആകെ ;-58* *ലക്ഷം*

CSRഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ  *പഠന സൗകര്യം വർദ്ധിപ്പിക്കൽ*

ബഷീർ കടവിൽ (പൂർവ്വ വിദ്യാർത്ഥി ) – 50000 ലൈബ്രറി ശാക്തീകരണം

ഒമാൻ മലയാളി അസോസിയേഷൻ – 25000 ക്ലാസ് ലൈബ്രറി

പൂർവ്വ വിദ്യാർത്ഥികൾ – 2 സ്മാരക ലൈബ്രറി 10000 രൂപ

AvT കമ്പനി – 2 ലാപ് 1 പ്രൊജക്ടർ

AvT കമ്പനി -ടോയ്ലറ്റ്

സുഹൃത് സദൻ (NGO) – cwsN ടോയ് ലറ്റ് സജ്ജികരിക്കൽ

പൂർവ്വ വിദ്യാർത്ഥികൾ – 2 പ്രൊജക്ടർ – 50000

SBI Life – 2 .75 ലക്ഷം കിഡ്സ് Athletic Park & കുട്ടികളുടെപാർക്ക്

ജില്ല കളക്ടർ – 4 കമ്പ്യൂട്ടർ

*ക്രിയാഗവേഷണങ്ങളും /നൂതനപ്രവർത്തനങ്ങ ളും*

ടീച്ചർ ട്രൈനർ,നൂറ്റുക്കുനൂറു ജില്ലാ കോഡിനേറ്റർ എന്നി ങ്ങനെവിവിധറോളുകളിൽസേവനംഅനുഷ്ഠിക്കുമ്പോളും  വ്യത്യസ്തവും നൂതനവുമായ ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്തു വന്നിരുന്ന അനുഭവവും നിരീക്ഷണങ്ങളും പ്രധാനാധ്യാപിക ആയപ്പോഴും തുടർന്നു വന്നു

ആയതിൻറെ ഫലമായി ഒട്ടേറെ ക്രിയാഗവേഷണങ്ങളും നൂതനാശയ പ്രൊജെക്ടുകളും ഏറ്റെടുക്കുകയും ഒട്ടേറെ വേദികളിൽ അവതരിപ്പിക്കുകയും ഉണ്ടായിട്ടുണ്ട് .അവയിൽ സുപ്രധാനമായവ മാത്രംചുവടെചേർക്കുന്നു

ദേശീയ വിദ്യാഭ്യാസ സെമിനാറുകളിൽ രണ്ടു പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ   അവസരങ്ങൾ നമ്മുടെ വിദ്യാലയത്തിന് ലഭിച്ചതിനു നേതൃത്വപരമായ പങ്കുവഹിച്ചതും അക്കാദമിക ഗവേഷണ പ്രവർത്തനങ്ങൾ നടത്തിയതും   ഒരുനേട്ടമായിരുന്നു ആയിരുന്നു .ഇവ  എസ്  എസ് എ കേരള തയ്യാറാക്കിയ മികവിന്റെ  പാത എന്ന കൈ പുസ്തകത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് .

അവ താഴെ പറയുന്നവയാണ്

ഭാഷ ഗ്രഡേഷനും പ്രധാനാധ്യാപികയുടെ ക്രിയ ഗവേഷണവും

കൂട്ടക്ഷരം ഉറപ്പിക്കാൻ ഐസിടി  ഉപയോഗം ഒന്ന് &രണ്ട് ക്ലാസ്സുകളിൽ (വടക്കേ വാഴക്കുളം ഐസിടി മാതൃകകൾ

ഡയറ്റ് എറണാകുളം നടത്തിയ ക്രിയ ഗവേഷണങ്ങളിൽ രണ്ടു  പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്

പ്രധാനാധ്യാപരുടെ ക്ലാസ്റൂം വിലയിരുത്തൽ എങ്ങനെ ഫലപ്രദമാക്കാം

*താളമാകമായ ചോദ്യങ്ങളിലൂടെ  താളാല്മകമായ പാട്ടെഴുത്ത്  (രണ്ടാം ക്‌ളാസ്സുകാരുടെ പാട്ടെഴുത്ത്)

മുഴുവൻ  അധ്യാപകരെ കൊണ്ടും  സ്കൂൾ  തലത്തിൽ  ആക്ഷൻ റിസെർച്ച്  ഏറ്റെടുപ്പിക്കുകയും  ഏറ്റവും  ഫലപ്രദമായ  ബോധന ശാസ്ത്രം  സ്നേഹമാണെന്നു  അധ്യാപകരെ  തിരിച്ചറിയിക്കാനും ആയി

സ്നേഹത്തിൻറെ ബോധനശാസ്ത്രം പെരുമ്പാവൂർ എന്നപേരിൽ SSAമുൻപ്രോഗ്രാംഓഫീസർ,SSA  കൺസൾറ്റൻറ്,DIETസീനിയർലെക്ചർ  എന്നിങ്ങനെകേരളത്തിലെവിദ്യാഭാസമേഖലയിൽസുപരിചിതനായ   ഡോ .കലാധരൻ സാറിൻറെ ചൂണ്ടു വിരൽ എന്ന ബ്ലോഗിൽ മൂന്നുലക്കങ്ങളായി ഇവ പ്രസിദ്ധീകരിച്ചിട്ടുള്ളത്

 •  അക്കാദമിക മേഖലയിൽ കൈവരിച്ചിട്ടുള്ള മികവുകൾ/ നേട്ടങ്ങൾ /പുരസ്കാരങ്ങൾ

എറണാകുളംജില്ലാമികവവതരണത്തിൽ ഒന്നാം സ്ഥാനം നേടി

· എസ് ഇ ആർ ടി കേരളം സംഘടിപ്പിച്ച മികാവവതരണത്തിലും എറണാകുളം ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു .

2014/15 ഡയറ്റ് എറണാകുളം നടത്തിയ അക്കാദമിക പഠനത്തിൽ ബെസ്റ്റ് പ്രാക്ടിസിസ് ഇൻ എലിമെന്ററി എഡ്യൂക്കേഷൻ  അംഗീകാരപത്രംനൽകി

2016/17,2017/18 വർഷവും എസ്  എസ് എ കേരള നടത്തിയ മികവുത്സവങ്ങളിൽ പഞ്ചായത്തുതലം മുതൽ ഒന്നാം സ്ഥാനത്തോടെ സംസ്ഥാനതലത്തിൽ മാത്രമല്ല ദേശീയ വിദ്യാഭ്യാസ സെമിനാറുകളിൽ രണ്ടു പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ   അവസരങ്ങൾ നമ്മുടെ വിദ്യാലയത്തിന് ലഭിച്ചതിനു നേതൃത്വപരമായ പങ്കുവഹിച്ചതും അക്കാദമിക ഗവേഷണ പ്രവർത്തനങ്ങൾ നടത്തിയതും മിനി ടീച്ചർ ആയിരുന്നു .ഇവ  എസ്  എസ് എ കേരള തയ്യാറാക്കിയ ’മികവിന്റെപാത’ എന്ന കൈ പുസ്തകത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്

· രണ്ടു വർഷം കെ .എസ് .ടി .എ .നടത്തിയ മികവവതരണത്തിലും എറണാകുളം ജില്ലയിൽ സമ്മാനം കരസ്ഥമാക്കാൻ  അവതരണത്തിന് കഴിഞ്ഞു

· ടീച്ചേഴ്‌സ് ക്ലബ് കോലഞ്ചേരി ഇഫക്ടീവ് ടീച്ചേഴ്‌സ് കോട്ടയം തുടങ്ങി വിവിധ അധ്യാപക കൂട്ടായ്മകളുടെ വേദികളിലും മികവുകൾ അവതരിപ്പിച്ചു അംഗീകാരങ്ങൾ നേടിയിട്ടുണ്ട്

എറണാകുളം ജില്ലയിലെ സർഗവിദ്യാലയം

ഹരിത വിദ്യാലയം റിയാലിറ്റി ഷോ യിലെ പങ്കാളിത്തം

വായനാപൂർണിമ സാഹിത്യ സാംസ്കാരിക സംഘടന  -ശ്രേഷ്ഠചാര്യപുരസ്‌കാരം

ജമാ അതെ വനിതാ വിഭാഗം സംഘാടന അംഗീകാരം

താഴ്ച്ചേരി ഞാലിൽ റെസിഡൻസ് അസോസിയേഷൻ  വിദ്യാലയത്തിനെ മികവിലേക്കുനയിച്ചതിനുള്ള പുരസ്കാരം

പൂർവ്വ വിദ്യാർത്ഥികൾ ,പി ടി എ etc

 • എങ്ങനെയാണ് വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള ഏറ്റവും മികച്ച ഇടപെടൽ സാധ്യമാക്കുക?

ഓരോ കുട്ടിയുടെയും കഴിവുകൾ കണ്ടെത്തി കുട്ടികൾക്കു വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്യുന്നതിലൂടെ കുട്ടികൾ അധ്യാപകരോട് കൂടുതൽ അടുക്കുകയും പഠന – പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുകയും ചെയ്യുന്നു. തൻ്റെ ക്ലാസ്സിലെ കുട്ടികളെ സ്വന്തം മക്കളെപ്പോലെ കാണാൻ ഓരോ അധ്യാപകനും കഴിയണം.

 

 •  എങ്ങനെയാണ് വിദ്യാർത്ഥികളിലെ മാനസിക പിരിമുറുക്കം തിരിച്ചറിയുന്നത് ?

അധ്യാപകർ കുട്ടികളുമായി സൗഹൃദ ബന്ധം സ്ഥാപിക്കുക. ഇതിലൂടെ എന്തു പ്രശ്നങ്ങളും തുറന്നു പറയുവാനുള്ള ആത്മവിശ്വാസം കുട്ടികൾക്കുണ്ടാകുകയും കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ അധ്യാപകർക്ക് കഴിയുകയും ചെയ്യുന്ന

 • പരീക്ഷാ സമയങ്ങളിൽ വിദ്യാർത്ഥികളുടെ മാതാപിതാക്കളുമായുള്ള ആശയവിനിമയം ആവശ്യമുണ്ടോ ?

പരീക്ഷാസമയങ്ങളിൽ കുട്ടികൾക്ക് അമിതമായ മാനസിക പിരിമുറുക്കം ഉണ്ടാക്കാതിരിക്കുന്നതിനായി രക്ഷിതാക്കളുമായി ആശയവിനിമയം നടത്തുവാൻ അധ്യാപകർ ശ്രമിക്കേണ്ടതാണ്.

 • പഠന നിലവാരത്തില്‍ പുറകില്‍ നില്‍ക്കുന്നവര്‍ക്ക് പ്രത്യേക പദ്ധതികള്‍ എന്തെങ്കിലും ആസൂത്രണം ചെയ്തിട്ടുണ്ടോ ?

പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേകം സമയം കണ്ടെത്തി ക്ലാസ്സുകൾ കൊടുക്കുകയും കുട്ടികളുടെ രക്ഷിതാക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നു.

 • കുട്ടികളുടെ ഇടയില്‍ ധാര്‍മികനിലവാരം കുറഞ്ഞുവരുന്നതായി അനുഭവപ്പെട്ടിട്ടുണ്ടോ ?

മൊബൈൽ ഫോണിൻ്റെ ദുരുപയോഗത്തിലൂടെ കുട്ടികളുടെ ധാർമ്മിക നിലവാരം കുറഞ്ഞു വരുന്നതായി അനുഭവപ്പെട്ടു.

 • എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോള്‍ മാതാപിതാക്കളുടെ സമീപനം ഏതു വിധത്തിലാണ് ?

കുട്ടികളുടെ പ്രശ്നങ്ങൾ അധ്യാപകരുമായി പങ്കുവെയ്ക്കാൻ രക്ഷിതാക്കൾ ശ്രമിക്കാറുണ്ട്.

 • അധ്യാപകരാകാന്‍ തയ്യാറെടുക്കുന്നവരോട് എന്താണ് പറയാനുള്ളത് ?

അധ്യാപനം എന്നത് തൊഴിൽ എന്നു മാത്രം കാണാതെ ഒരു സേവനം എന്ന രീതിയിൽ കണ്ടു കൊണ്ട് തൻ്റെ മുന്നിൽ വരുന്ന കുട്ടികളെയെല്ലാവരെയും പരമാവധി ഉയർന്ന നിലവാരത്തിലേയ്ക്കെത്തിക്കാൻ ശ്രമിക്കുക

 • കുട്ടികളുടെ പഠനകാര്യങ്ങളില്‍ മാതാപിതാക്കള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യമെന്താണ് ?

കുട്ടികളുടെ പoന കാര്യങ്ങൾ അധ്യാപകരുമായി പങ്കുവയ്ക്കുകയും അധ്യാപകരുടെ നിർദ്ദേശപ്രകാരം കുട്ടികൾക്കുവേണ്ട പഠന സപ്പോർട്ട് നൽകുകയും ചെയ്യുക

 • എഴുത്തും വായനയും കളികളൊന്നുമില്ലാതെ മൊബൈല്‍ഫോണില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന കുട്ടികളെ തിരിച്ചറിയാന്‍ സാധിക്കുമോ ?

എഴുത്തും വായനയും കളികളൊന്നുമില്ലാതെ മൊബൈൽ ഫോണിൽ കൂടുതൽ സമയം ചെലവഴിക്കുന്ന കുട്ടികൾ പൊതുവെ എല്ലാവരിൽ നിന്നും അകന്നു നിൽക്കുകയും കൂട്ടായ പ്രവർത്തനങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാനുള്ള പ്രവണത കാണിക്കുകയും ചെയ്യുന്നു.

 

 • പൊതു വിദ്യാഭ്യാസ ശാക്തീകരണത്തിനുള്ള നിർദ്ദേശങ്ങൾ ഇഷ്ടപ്പെട്ട വിനോദം സ്കൂൾ പത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും.

*ഓരോ കുട്ടിയെയും മികവിലേയ്ക്കുയർത്തുക

* പൊതു വിദ്യാലയത്തിൻ്റെ മികവുകൾ സമൂഹത്തെ അറിയിക്കുന്നതിനു വേണ്ട പ്രവർത്തനങ്ങൾ ചെയ്യുക

അക്കാദമിക മികവുകൾ സമൂഹത്തെ അറിയിക്കുന്നതിൽ സ്ക്കൂൾ പത്രത്തിൻ്റെ പ്രവർത്തങ്ങൾ പ്രശംസനീയമാണ്.

 • അവാർഡ് ലഭിച്ചതുമായി ബന്ധപ്പെട്ട് എന്താണ് പറയാനുള്ളത് ?

അവാർഡ് കിട്ടിയതിൽ വളരെയേറെ സന്തോഷമുണ്ട്.ഇതിൻ്റെ ഒരു പ്രത്യേക ത എന്നു പറയുന്നത് ഈ അക്കാദമിയിൽ പ്രവർത്തിക്കുന്നവരെല്ലാം വിദ്യാഭ്യാസ വിചീക്ഷണന്മാരാണ് എന്നുള്ളതു കൊണ്ടു തന്നെ കൃത്യമായ വിശകലനവും വിലയിരുത്തലും നടത്തിയിട്ടാണ് ഈ അവാർഡ് എന്നുള്ളത് ഏറെ സന്തോഷമുള്ള ഒര നുഭവമാണ്.

 

സ്കൂൾ അക്കാദമി കേരള ഏർപ്പെടുത്തിയ സ്കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവാർഡിന് പെരുമ്പാവൂർ ഉപജില്ലയിലെ വടക്കേ വാഴക്കുളം ഗവ.യു.പി സ്കൂൾ പ്രധാന അധ്യാപിക മിനി മാത്യു അർഹയായി. ഒരു പറ്റം വിദ്യാഭ്യാസ വിചക്ഷണൻ മാരുടെ ഐ എസ് ഒ അംഗീകൃത സംഘടനയായ സ്കൂൾ അക്കാദമി ദേശിയ തലത്തിൽ നൽകുന്ന അവാർഡ് ആണ് സ്കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവാർഡ്. തൻ്റെ വിദ്യാലയത്തിൽ അക്കാദമികവും ഭൗതീകവുമായ നേട്ടങ്ങൾ കൈവരിക്കുകയും പൊതുവ വിദ്യാലയമികവുകൾക്കു വേണ്ടിമാതൃകാപരമായപ്രവർത്തനങ്ങൾ കാഴ്ച വക്കുകയും ചെയ്ത് അധ്യാപന രംഗത്ത് മികച്ച മാതൃക കൈവരിച്ചതിനുള്ളഅംഗീകാരമാണ് ഈ അവാർഡ്. പൊതുവിദ്യാഭ്യാസ വകുപ്പ് എറണാകുളം ജില്ല നടത്തിയ അക്കാദമിക മികവവതരണത്തിൽ മികച്ച വിദ്യാലയമായി തെരഞ്ഞെടുത്തത് ടീച്ചറുടെ വിദ്യാലയമായിരുന്നു. സാഹിത്യ സാംസ്കാരിക സംഘടനയായ വായനാപൂർണ്ണിമ 2021-22 ശ്രേഷ്ഠാചാര്യപുരസ്കാരവും ലഭിച്ചിട്ടുണ്ട്

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More