അധ്യാപക ബാങ്ക് സംബന്ധിച്ച് :-

July 26, 2022 - By School Pathram Academy

അധ്യാപക ബാങ്ക്

അധ്യാപക ബാങ്ക് നവീകരിക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ നിർദ്ദേശങ്ങൾ പിന്നീട് നൽകുന്നതാണ്.

നിലവിലുള്ള ഉത്തരവുകളുടെ അടിസ്ഥാനത്തിൽ തസ്തിക നിർണ്ണയത്തിന്റെ പ്രാബല്യം ജൂലൈ 15 ആയിരിക്കും.

തസ്തിക നിർണ്ണയത്തിനുശേഷം ഡിവിഷൻ തസ്തിക കുറവ് വരുന്ന തരത്തിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് വന്നാൽ പ്രഥമാധ്യാപകർക്ക് ആയത് സമന്വയ മുഖേന റിപ്പോർട്ട് ചെയ്യാനും ആയതിനനുസരിച്ച് ചട്ടഭേദഗതി (കെ.ഇ.ആർ അദ്ധ്യായം XXII ചട്ടം 12(8) പ്രകാരം ഡിവിഷൻ,തസ്തിക കുറവ് വരുത്തുന്നതിനുമുള്ള സംവിധാനം സമന്വയയിൽ സജ്ജമാകുന്നതാണ്.

തസ്തിക നിർണയ ഉത്തരവിലെ റിമാർക്സ് പേജിൽ (Appendix ന്റെ 2- പേജ് ഇതിനായി ഉപയോഗിക്കാം) താഴെപറയുന്ന വിവരങ്ങൾ (ബാധകമാണെങ്കിൽ മാത്രം) നിർബന്ധമായും ഉൾപ്പെടുത്തിയിരിക്കണം.

1) സ്കൂളിലെ എല്ലാ സംരക്ഷിത ജീവനക്കാരുടെയും (അധ്യാപക പാക്കേജുവഴി നിയമിതരായ ക്ലസ്റ്റർ കോ-ഓർഡിനേറ്റർമാർ ഉൾപ്പെടെ) ലിസ്റ്റ് (പേര്, തസ്തിക, ജനനത്തീയതി, സ്ഥിര നിയമനത്തിയതി, പുനർവിന്യസിക്കപ്പെട്ട തീയതി, പുനർവിന്യസിക്കപ്പെട്ട സ്കൂളിന്റെ പേര് മുതലായ വിവരങ്ങൾ)

II) പുനർവിന്യസിക്കപ്പെട്ട ജീവനക്കാരിൽ ഈ വർഷം തിരികെ വിളിക്കപ്പെടുന്നവരുടെ ലിസ്റ്റ്.

III ) അധ്യാപക പാക്കേജ് വഴി നിയമനാംഗീകാരം നൽകി, പൂൾ ചെയ്യപ്പെട്ട സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ ലിസ്റ്റ് (പേര്, തസ്തിക, ജനനത്തീയതി, പൂൾ ചെയ്യപ്പെട്ട തീയതി, സ്കൂളിന്റെ പേര് മുതലായ വിവരങ്ങൾ

 

iv) ഫുൾടൈം ബെനഫിറ്റ് നൽകിയ നൽകുന്ന ഭാഷാധ്യാപകരുടെ വിശദാംശങ്ങൾ (പേര്, തസ്തിക, സ്ഥിരനിയമനത്തിയതി, ഫുൾടൈം ബനഫിറ്റ് നൽകിയ തീയതി മുതലായവ).

 

v) പ്രഥമാധ്യാപകനെ ക്ലാസ് ചാർജിൽ നിന്ന് ഒഴിവാക്കി പകരം അധിക എൽ.പി.എസ്.ടി. യു.പി.എസ്.ടി, തസ്തിക സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ അതു സംബന്ധിച്ച വിവരങ്ങൾ (ഇതിനകം ഈ തസ്തികയിൽ സംരക്ഷിതാധ്യാപകനെ നിയമിച്ചിട്ടുണ്ടെങ്കിൽ ആളിന്റെ പേര്, തസ്തിക, ജോലിയിൽ പ്രവേശിച്ച തീയതി, സ്കൂളിന്റെ പേര് മുതലായ വിവരങ്ങൾ).

 

VI) 15.07.2022 മുതൽ തസ്തിക നഷ്ടമായി പുറത്താകുന്നതും സംരക്ഷണത്തിന്  അർഹത യില്ലാത്തതുമായ ജീവനക്കാരുടെ ലിസ്റ്റ്.

 

VII) 15.07.2000  (GO) MS NO 237/2000/ പൊ. വി.വ, 15.05.2004 6 ജി.ഒ.(എം.എസ്) നമ്പർ 13504/പൊ.വി.വ. എന്നിവ പ്രകാരം 2001-02 വരെ നിയമിതരായ ഹൈസ്കൂൾ അസിസ്റ്റന്റുമാർക്ക് (മലയാളം) തസ്തിക അനുവദിക്കുമ്പോൾ സംസ്കൃതം, അറബ്, ഉറുദു തുടങ്ങിയ ഭാഷകൾ പഠിക്കുന്ന കുട്ടികളെ ഒഴിവാക്കേണ്ടതില്ല. സ്കൂളുകളിൽ ഈ ആനുകൂല്യം നൽകി തസ്തിക സംരക്ഷിച്ചു നിലനിർത്തിയിട്ടുള്ള അധ്യാപകരുടെ വിവരങ്ങൾ അടങ്ങിയ