അധ്യാപക സംഗമം 2022:അവധിക്കാല അദ്ധ്യാപക സംഗമത്തിലെ ഊന്നൽ മേഖലകൾ
അവധിക്കാല അദ്ധ്യാപക സംഗമത്തിലെ ഊന്നൽ മേഖലകൾ
• കോവിഡ്കാലം സൃഷ്ടിച്ച സാമൂഹിക മാനസിക പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അവ പരിഹരിക്കുന്നതിന് ആവശ്യമായ ധാരണകളും ശേഷികളും നേടുക
• കോവിഡ് കാലം വിദ്യാർഥികളിലും അധ്യാപകരിലും സൃഷ്ടിച്ച അക്കാദമികമായ പ്രശ്നങ്ങൾ കണ്ടെത്തുകയും , മറികടക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയും ചെയ്യുക ,രക്ഷിതാക്കളെ ബോധവൽക്കരിക്കാൻ അതിന് ധാരണ നേടുക
• ഓരോ കുട്ടിയും അറിയുന്നതിനും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഉള്ള മാർഗങ്ങൾ വികസിപ്പിക്കാനും അവ ഫലപ്രദമായി നടപ്പിലാക്കാനും അദ്ധ്യാപകരെ പ്രാപ്തരാക്കുക .
• ജ്ഞാന നിർമ്മിതിക്ക് പ്രാധാന്യം നൽകും വിധം പ്രാർത്ഥനകളുടെ പങ്കാളിത്തം ഉറപ്പുവരുത്തി ക്ലാസ് റൂം പാഠ്യവിനിമയം,ഓൺലൈൻ ക്ലാസുകൾ ,ബ്ലൈൻഡ് ലേണിങ് എന്നിവ ഫലവത്തായി
ആസൂത്രണം ചെയ്യുന്നതിനുള്ള ധാരണ നേടുക .
• പുതിയ കാലഘട്ടത്തിനനുസരിച്ച് അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് ധാരണ നേടുക .
• വിദ്യാലയ മികവും അവരവരുടെ ഫലവത്തായി ആസൂത്രണം ചെയ്യുക . കോവിഡ് കാലത്ത് വിദ്യാലയങ്ങളിൽ ഉണ്ടായ അക്കാദമിക മികവുകൾ പങ്കുവെക്കുക ,സ്വാംശീകരിക്കുക .
• അവരവരുടെ വിഷയങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഉൾ ചേർക്കൽ വിദ്യാഭ്യാസത്തെക്കുറിച്ച് ധാരണ നേടുക
പഠന വിടവുകൾ മറികടക്കുന്നതിനും ,പഠനനേട്ടങ്ങൾ കൈവരിക്കുന്നതിനും സാങ്കേതികവിദ്യയെ എങ്ങനെ പ്രയോജനപ്പെടുത്തണം എന്ന ധാരണ നേടുക
• അതത് വിഷയ ഭാഗങ്ങൾ ചർച്ച ചെയ്യുന്നതിലൂടെ നൈതിക ,മൂല്യം ,മനോഭാവം ,ജീവിത നൈപുണികൾ എന്നിവയെ കുറിച്ച് ധാരണ നേടുക
• വിലയിരുത്തിയ പരീക്ഷ പേപ്പറുകൾ പരിശോധിച്ച് വിവിധതരം വിലയിരുത്തലുകളെ കുറിച്ച് .കോവിഡ് കാലത്ത് വിദ്യാർഥിനികൾ അഭിമുഖീകരിച്ച പ്രശ്നങ്ങളെക്കുറിച്ച് ധാരണ നേടുകയും ചെയ്യുക ,കുട്ടിയെ അറിയുക
• ഇപ്പോഴുള്ള പാഠ്യപദ്ധതിയെ കുറിച്ച് വിലയിരുത്തുകയും പാഠ്യപദ്ധതി പരിഷ്കരണങ്ങളെ കുറിച്ച് അഭിപ്രായങ്ങൾ പങ്കു വയ്ക്കുകയും ചെയ്യുക