അധ്യാപക സംഗമം 2022 | പ്രഥമ അധ്യാപകർ ശ്രദ്ധിക്കേണ്ടത് 

May 07, 2022 - By School Pathram Academy

പ്രഥമ അധ്യാപകർ ശ്രദ്ധിക്കേണ്ടത്

• രജിസ്ട്രേഷൻ KITE വഴിയാണ് നടത്തേണ്ടത്.

.തൻ്റെ സ്കൂളിലെ അധ്യാപകർ അധ്യാപക സംഗമത്തിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും. ഒന്നിൽ കൂടുതൽ ജില്ലകളിൽ രജിസ്റ്റർ ചെയ്യുന്നില്ല എന്നും ഉറപ്പുവരുത്തേണ്ടതാണ്.. അതോടൊപ്പം എല്ലാ അധ്യാപകർക്കും ശക്തീകരണം തേടിയിട്ടുണ്ടെന്നും ശ്രദ്ധിക്കേണ്ടതാണ് അധ്യാപക സംഗമത്തിന് ശേഷം അധ്യാപകരുടെ ഡ്യൂട്ടി സർട്ടിഫിക്കറ്റ് സർവീസ് ബുക്കിൽ ചേർക്കേണ്ടതാണ്.

• പരിശീലനത്തിൽ പങ്കെടുക്കുന്ന അദ്ധ്യാപകർ ലാപ്ടോപ്, പാഠപുസ്തകം, അധ്യാപക സഹായി, ടീച്ചിംഗ് മാനുവൽ ,വാർഷിക പരീക്ഷയിൽ കുട്ടികൾ നേടിയ നിലവാരം സംബന്ധിച്ച രേഖകൾ, (ഉത്തരക്കടലാസുകൾ വർക്ക് ഷീറ്റുകൾ) എന്നിവ കൊണ്ടുവരുന്നതിന് നിർദ്ദേശം നൽകേണ്ടതാണ്.

• യു,പി വിഭാഗം അദ്ധ്യാപകരെ കഴിയുന്നത്ര വിഷയങ്ങളിൽ പങ്കെടുപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഒരു അധ്യാപകൻ ഒരു വിഷയം എന്നക്രമത്തിൽ അധ്യാപക സംഗമത്തിന് പങ്കെടുക്കുന്നതിന് മുമ്പ് ഓരോ അധ്യാപകനും\ അധ്യാപികയും തൻറെ ക്ലാസിലേ /സ്കൂളിലെ 10 കുട്ടികളുടെ വീട് സന്ദർശിച്ചു കുട്ടിയോടും രക്ഷകർത്താക്കളോടും സംബന്ധിച്ച് കുട്ടിയെ കുറിച്ച് മനസ്സിലാക്കി കുറിപ്പ് തയ്യാറാക്കി വരേണ്ടതാണ്. ഓരോ അധ്യാപകരും 10 കുറിപ്പുകൾ വീതം തയ്യാറാക്കേണ്ടത്. കുട്ടികളുടെ പഠന പ്രയാസങ്ങൾ വീട്ടിലെ സാഹചര്യം, ഡിജിറ്റൽ ഉപകരണങ്ങളുടെ ലഭ്യത, കോവിഡ് മൂലം ഉണ്ടായ സാമ്പത്തിക പ്രശ്നങ്ങൾ, വൈകാരിക പ്രശ്നങ്ങൾ, എന്നിവ മനസ്സിലാക്കേണ്ടതുമാണ് ഇപ്രകാരം ഓരോ ബാച്ചിലും 400 കുട്ടികളുടെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ ഉണ്ടാകും.

Category: News

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More