അധ്യാപക സംഗമം 2022 | മോണിറ്ററിംഗ്
മോണിറ്ററിങ്
ഫീള്‍ഡ് തല അധ്യാപക സംഗമത്തിന് മുന്നോടിയായി ഡി,ഇയുടെ നേതൃത്വത്തിൽ ഡയറ്റ് പ്രിൻസിപ്പൽ, സമഗ്രശിക്ഷാ ജില്ലാ പ്രോജക്ട് കോഡിനേറ്റർ, KITE, ജില്ലാ കോഡിനേറ്റർ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റർ,അധ്യാപക സംഘടനാ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി സ്വാഗതസംഘം രൂപീകരിക്കേണ്ടതാണ്. ഫീൽഡ് തല അധ്യാപക സംഗമത്തിന്‍െ സംഘാടനത്തിന് സ്വാഗത സംഘത്തിൻറെ മതിയായ ഇടപെടലുകൾ ഉറപ്പാക്കേണ്ടതാണ്.
• ഡി,ഡി, ഇ ഡയറ്റ് പ്രിൻസിപ്പൽ ഡി,പി, സി എന്നിവരടങ്ങുന്ന ടീം എല്ലാ ജില്ലകളിലെയും അധ്യാപക സംഗമ കേന്ദ്രങ്ങൾ മോണിറ്റർ ചെയ്യണം.
•ഡി, ഇ,ഒ മാർ ജില്ലയിലെ സമഗ്രശിക്ഷാ പ്രോഗ്രാം ഓഫീസർമാർ ഡയറ്റ് ഫാക്കൽട്ടി അംഗങ്ങൾ എന്നിവരടങ്ങുന്ന ടീം വിദ്യാഭ്യാസ ജില്ല തലത്തിലെ വിവിധ ബി, ആർ,സികളിൽ നടക്കുന്ന അധ്യാപക സംഗമം മോണിറ്റർ ചെയ്യണം.
• മോണിറ്ററിങ് QIP അധ്യാപക സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തേണ്ടതാണ്.
• ഓരോ ടീമും ഏതെല്ലാം കേന്ദ്രങ്ങൾ മോണിറ്ററിങ് വിധേയമാക്കും എന്ന് മുൻകൂട്ടി ദാരണ ഉണ്ടാക്കിയാൽ എല്ലാ അധ്യാപക സംഗമ കേന്ദ്രങ്ങളും മോണിറ്ററിംഗ് പരിധിയിൽ വരുന്നുണ്ട് എന്ന് ഉറപ്പാക്കാൻ കഴിയും
• അധ്യാപക സംഗമത്തിന് ഒഴുക്കിനെ ബാധിക്കാത്ത വിധം മോണിറ്ററിംഗ് ടീം അംഗങ്ങൾ ദീർഘനേരം പരിശീലന പങ്കാളികളുമായി ദീർഘനേരം സമ്പാദിക്കാതിരിക്കുന്നത് ശ്രദ്ധിക്കണം.മൂന്നോ നാലോ പേരെ പ്രത്യേകം വിളിച്ച് ഫീഡ്ബാക്ക് ശേഖരിക്കുന്നതും ഉചിതം
• മോണിറ്ററിംഗ് ടീമുകളുടെ കണ്ടെത്തലുകളെ അടിസ്ഥാനത്തിൽ അന്ന് മെച്ചപ്പെടുത്തലുകൾ ഉള്ള നിർദ്ദേശങ്ങൾ ബാധകമായ കേന്ദ്രത്തിൽ \വിഷയത്തിൽ നൽകണം.
• മോണിറ്ററിംഗ് റിപ്പോർട്ടിംഗ് ഒരു പകർപ്പ് അത് സെൻററിൽ നൽകണം ഈ റിപ്പോർട്ട് രേഖകൾക്കൊപ്പം സൂക്ഷിക്കേണ്ടതാണ്.
• അധ്യാപക സംഗമത്തിന് ശേഷം അധ്യാപകരിൽ നിന്നും ഫീഡ്ബാക്ക് സ്വീകരിക്കേണ്ടതും അവ ക്രോഡീകരിച്ച് കണ്ടതുമാണ്.