അധ്യാപക സംഗമത്തിന് തിരഞ്ഞെടുക്കേണ്ട കേന്ദ്രങ്ങൾ..
അധ്യാപകസംഗമം കേന്ദ്രം
• കോവിഡ് പ്രോട്ടോകോൾ, ഗ്രീൻ പ്രോട്ടോകോൾ, എന്നിവ പാലിച്ചുകൊണ്ട് നല്ല വായുസഞ്ചാരം, വൈദ്യുത സൗകര്യം, ഫാൻ, കസേര, ഐ. സി. ടി ഉപകരണങ്ങൾ എന്നിവ ഉറപ്പാക്കിക്കൊണ്ട് ഉള്ള സ്ഥലങ്ങൾ വേണം അധ്യാപക സംഗമത്തിന് കേന്ദ്രങ്ങളായി തിരഞ്ഞെടുക്കേണ്ടത്
• ഹൈടെക് / സ്മാർട്ട് ക്ലാസ് റൂമുകൾ കേന്ദ്രങ്ങളായി തിരഞ്ഞെടുക്കാൻ പരമാവധി ശ്രദ്ധിക്കേണ്ടതാണ്.
• അധ്യാപക സംഗമത്തിനുള്ള കേന്ദ്രം വൃത്തിയും വെടിപ്പുമുള്ള ആയിരിക്കണം.
• ശുചിമുറികൾ ആവശ്യത്തിന് ഉണ്ടായിരിക്കണം ഇവ വൃത്തിയാക്കുന്നതിനും ജലലഭ്യത ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കണം.
• കുടിവെള്ള സൗകര്യം കേന്ദ്രത്തിൽ നിർബന്ധമായും ഉണ്ടാവണം
• പൊതു വിദ്യാഭ്യാസ ഉപഡയറക്ടർ സമഗ്രശിക്ഷാ ജില്ലാ പ്രോജക്ട് കോ-ഒഡിനേറ്റർ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ-ഓഡിനേറ്റർ ജില്ലാ കോ-ഒഡിനേറ്റർ എന്നിവർ കൂടിയാലോചിച്ച് ആവണം പരിശീലനകേന്ദ്രങ്ങൾ കണ്ടെത്തേണ്ടത്.