അധ്യാപക സംഘടനകളുടെ യോഗത്തിൽ ധാരണയായി

August 17, 2023 - By School Pathram Academy

തിരുവനന്തപുരം 

  • അധ്യാപക സംഘടനകളുടെ യോഗത്തിൽ ധാരണയായി

സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരിയിൽ കൊല്ലത്ത് നടത്തും. കായിക മേള തൃശൂർ കുന്നംകുളത്തും നടത്താൻ അധ്യാപക സംഘടനകളുടെ യോഗത്തിൽ ധാരണയായി. സ്‌കൂൾ മേളകൾക്കുള്ള അധ്യാപക സംഘടനകളുടെ ചുമതലയും നിശ്ചയിച്ചു. സ്‌പെഷ്യൽ സ്‌കൂൾമേള എറണാകുളത്തും ശാസ്‌ത്രമേള തിരുവനന്തപുരത്തും സംഘടിപ്പിക്കും. ടിടിഐ കലോത്സവം പാലക്കാട്ടായിരിക്കും.

സ്‌കൂൾ, ഉപജില്ലാ മേളകൾ ഒക്ടോബറിനകവും ജില്ലാ മേളകൾ ഡിസംബർ ആദ്യ വാരത്തിനകവും പൂർത്തിയാക്കണം. സംസ്ഥാനതല മേളകൾക്ക്‌ സ്‌കൂൾ വിദ്യാഭ്യാസ കലണ്ടറിൽ നിന്ന്‌ നേരിയ മാറ്റമുണ്ടാകും. തീയതികളും വിശദാംശങ്ങളും പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പിന്നീട്‌ പ്രഖ്യാപിക്കും.

Category: News