അധ്യാപികയുടെ പി.എഫ് അക്കൗണ്ടിലെ പിഴവുകൾ തിരുത്താൻ ലൈംഗികമായി വഴങ്ങണമെന്നാവശ്യപ്പെട്ട വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ ആർ. വിനോയ് ചന്ദ്രൻ (43) കോട്ടയത്ത് അറസ്റ്റിൽ.
കോട്ടയം: എയ്ഡഡ് സ്‌കൂള്‍ അധ്യാപികയോട് (Teacher)ലൈംഗിക താല്‍പര്യത്തോടെ പെരുമാറിയതിനാണ് വിദ്യാഭ്യാസ വകുപ്പിലെ (education department ) ഉന്നത ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്റെ പിടിയിൽ. സേവനത്തിന് ലൈംഗികമായി വഴങ്ങണം എന്നാവശ്യപ്പെട്ടു ഉദ്യോഗസ്ഥന്‍ അധ്യാപികയെ സമീപിക്കുകയായിരുന്നു.
കണ്ണൂര്‍ സ്വദേശിയും എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ പി എഫ് കൈകാര്യം ചെയ്യുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന നോഡല്‍ ഓഫീസറും ആയ ആര്‍ വിനോയ് ചന്ദ്രന്‍ ആണ് വിജിലന്‍സിന്റെ പിടിയിലായത്. ലൈംഗിക താല്‍പ്പര്യം നടത്താന്‍ കോണ്ടം ഉള്‍പ്പെടെ വാങ്ങി ആണ് ഉദ്യോഗസ്ഥന്‍ കോട്ടയത്ത് മുറിയെടുത്തത് എന്നും വിജിലന്‍സ് കണ്ടെത്തി.
അധ്യാപികയുടെ പിഎഫ് ക്രെഡിറ്റ് ആകുന്നതും ആയി ബന്ധപ്പെട്ട് 2018 മുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പി എഫ് ക്രെഡിറ്റ് കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഇതില്‍ അധ്യാപിക പലതവണ പരാതി നല്‍കുകയും വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സംസ്ഥാന നോഡല്‍ ഓഫീസര്‍ തന്നെയായ വിനോയ് തോമസിനെ സമീപിച്ചത്. ഫോണ്‍ വഴി ഉദ്യോഗസ്ഥരുടെ സംസാരിച്ച അധ്യാപിക പിന്നീട് നേരിട്ടത് ദുരനുഭവങ്ങള്‍ ആയിരുന്നു. അധ്യാപിക സുന്ദരിയാണെന്ന് അടക്കം പറയുകയും ചെയ്തു. തുടര്‍ന്ന് നഗ്‌നചിത്രങ്ങള്‍ അടക്കം അയച്ചു നല്കുകയും ചെയ്തു. ഇതിനിടെയാണ് നേരിട്ട് ലൈംഗികമായി ബന്ധപ്പെടണമെന്ന് അധ്യാപികയോട് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത്.കോട്ടയത്ത് എത്തുമ്പോള്‍ നേരിട്ട് കാണണമെന്ന് ഉദ്യോഗസ്ഥന്‍ അധ്യാപികയോട് ആവശ്യപ്പെട്ടു. ഇന്നലെ കൊല്ലത്ത് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് എത്തിയ ഉദ്യോഗസ്ഥന്‍ ഇന്ന് കോട്ടയത്ത് വരികയായിരുന്നു. ട്രെയിനില്‍ കോട്ടയത്ത് ഇറങ്ങിയ ഉദ്യോഗസ്ഥന്‍ അദ്ധ്യാപികയുടെ റെയില്‍വേ സ്റ്റേഷനില്‍ എത്തണമെന്ന് ആവശ്യപ്പെട്ടു. തന്റെ ഷര്‍ട്ട് മുഷിഞ്ഞതാണ് ആണ് എന്നും അതുകൊണ്ടുതന്നെ 44 സൈസിലുള്ള ഷര്‍ട്ട് വാങ്ങി വരണമെന്നും ആവശ്യപ്പെട്ടു. ഇതിന് അധ്യാപിക റെയില്‍വേ സ്റ്റേഷനില്‍ എത്തി.തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ നഗരഹൃദയത്തിലെ ഹോട്ടലിലേക്ക് അധ്യാപികയെ കൊണ്ടുപോവുകയായിരുന്നു.
മുന്‍പ് തന്നെ പരാതി ലഭിച്ചതോടെ വിജിലന്‍സ് തയ്യാറാക്കിയ തിരക്കഥ പ്രകാരം ആയിരുന്നു ബാക്കി നടപടികള്‍. ഉദ്യോഗസ്ഥനും അധ്യാപികയും ഹോട്ടല്‍മുറിയില്‍ എത്തിയതിനു പിന്നാലെ വിജിലന്‍സ് സംഘം എത്തി ഇയാളെ പിടികൂടുകയായിരുന്നു.
വാട്‌സ്ആപ്പ് ചാറ്റുകള്‍ അടക്കമുള്ള രേഖകളും വിജിലന്‍സ് സംഘം കണ്ടെടുത്തിട്ടുണ്ട്. കോണ്ടം ഉള്‍പ്പെടെയുള്ള തയ്യാറെടുപ്പുകളുമായി ഇയാൾ എത്തിയത് ലൈംഗികമായി ബന്ധപ്പെടുന്നതിന് വേണ്ടിയാണ് എന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു. ഇയാള്‍ കാസര്‍ഗോഡ് ഡിഈഓ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് കൂടിയാണ്.