അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍ കന്നാട്ടുവില്ലൈ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസുകാരിയുടെ പരാതിയിലാണ് നടപടി

April 13, 2022 - By School Pathram Academy

അധ്യാപനത്തിനിടെ മതപരിവര്‍ത്തനത്തിന് ശ്രമിച്ചെന്ന ആറാം ക്ലാസുകാരിയുടെ പരാതിയില്‍ സ്‌കൂള്‍ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍.

തമിഴ്‌നാട്ടിലെ കന്യാകുമാരിയിലാണ് സംഭവം. കന്നാട്ടുവില്ലൈ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസുകാരിയുടെ പരാതിയിലാണ് നടപടി. തുന്നല്‍ ടീച്ചര്‍ ക്രൈസ്തവത പ്രചരിപ്പിക്കാനും മതപരിവര്‍ത്തനത്തിനും ശ്രമിച്ചെന്നാണ് ആരോപണം. വിദ്യാര്‍ഥിനി ടീച്ചറെ ചോദ്യം ചെയ്യുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ആറാം ക്ലാസുകാരിയുടെ മാതാപിതാക്കളാണ് പോലിസില്‍ പരാതി നല്‍കിയത്.

ബൈബിള്‍ വായിക്കാനും ഭക്ഷണത്തിന് ശേഷമുള്ള പ്രാര്‍ഥനയില്‍ പങ്കെടുക്കാനും ടീച്ചര്‍ പറഞ്ഞതായി വിദ്യാര്‍ഥി പറഞ്ഞു. തങ്ങള്‍ ഹിന്ദു വിഭാഗത്തില്‍പെടുന്നവരാണെന്നും ബൈബിളിന് പകരം ഭഗവത്ഗീതയാണ് വായിക്കാറ് എന്ന് പറഞ്ഞ വിദ്യാര്‍ഥിയോട് ഭഗവത് ഗീത മോശമാണെന്ന് ടീച്ചര്‍ പറഞ്ഞതായും വിദ്യാര്‍ഥി ആരോപിച്ചു.

ഹിന്ദുക്കള്‍ക്കെതിരേ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും വിദ്യാര്‍ഥി ആരോപിച്ചു. വിവിധ ക്ലാസുകളിലെ വിദ്യാര്‍ഥികളെ വിളിച്ച് ഉച്ചഭക്ഷണത്തിന് ശേഷം മുട്ടുകുത്തി പ്രാര്‍ഥിപ്പിക്കാറുണ്ടെന്നും വിദ്യാര്‍ഥി അവകാശപ്പെട്ടു.

കന്യാകുമാരി മുഖ്യ വിദ്യാഭ്യാസ ഓഫിസറുടെ നിര്‍ദേശ പ്രകാരം ഡിഇഒ എംപെരുമാള്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. വിഷയത്തില്‍ അന്വേഷണം നടത്തി. ക്ലാസ്‌റൂമില്‍ ടീച്ചര്‍ മതത്തെപ്പറ്റി സംസാരിച്ചെന്നും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതേ സമയം വിഷയത്തില്‍ പ്രതികരണവുമായി എഐഎഡിഎംകെ നേതാവ് പ്രതികരണവുമായെത്തി. സംസ്ഥാനത്ത് ഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത് ശേഷം ഇത്തരത്തില്‍ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് കോവെ സത്യന്‍ പ്രതികരിച്ചു. വിഷയത്തില്‍ വ്യക്തമായ അന്വേഷണം നടക്കണമെന്നും വസ്തുതകള്‍ മറച്ചുവക്കാതെ എല്ലാം പുറത്തു കൊണ്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

Category: News

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More