അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ 

April 08, 2023 - By School Pathram Academy

പ്രീ പ്രൈമറി അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ 

 

ഇരിട്ടി:പ്രീ പ്രൈമറി അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ. തില്ലങ്കേരി പടിക്കച്ചാൽ എൽ.പി.സ്കൂളിലെ പ്രീ പ്രൈമറി അധ്യാപിക പടിക്കച്ചാലിൽ താവോരത്ത് ഹൗസിൽ, പി.കെ.പ്രസാദിൻ്റെ ഭാര്യ കെ. ഡി.ബിനിത (36) ആണ് തീപ്പൊള്ളലേറ്റ് മരിച്ചത്.

 

ശനിയാഴ്ച്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. 

വീടിനു പുറത്ത് വെച്ച് ദേഹമാസകലം തീപ്പൊള്ളലേറ്റ ബിനിതയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ഉടൻ ആശുപത്രിയിലെ ത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

പേരാവൂർ തുണ്ടിയിലെ ദാസൻ്റെയും ജാനകിയുടെയും മകളാണ്.

 

മക്കൾ: അമൽ പ്രസാദ് (മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ), അമയ പ്രസാദ് ( ഉളിയിൽ ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥി ).

സഹോദരങ്ങൾ: വിജേഷ്, ബിപിന

ഗൾഫിലായിരുന്ന ബിനിതയുടെ ഭർത്താവ് പി.കെ. പ്രസാദ് രണ്ട് ദിവസം മുൻപ് ആണ് നാട്ടിലെത്തിയത്.

 

പരിയാരം കണ്ണൂർ ഗവ.മെഡി.കോളജിൽ മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം ഇന്ന് (ശനിയാഴ്ച്ച) ഉച്ചയ്ക്ക് 2 മണിയോടെ നാട്ടിലെത്തിച്ച ശേഷം പടിക്കച്ചാൽ വീട്ടുവളപ്പിൽ സംസ്ക്കരിക്കും.

Category: News

Recent

ഇരുപത്തിയേഴാം തീയതി സ്കൂൾ അസംബ്ലിയിൽ വായിക്കേണ്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദേശം

July 24, 2024

ജൂലൈ 27-ാം തീയതി രാവിലെ 09.30ന് എല്ലാ സ്‌കൂളുകളിലും സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കേണ്ടതാണ്.പൊതു…

July 24, 2024

ചാർജ് അലവൻസ് ആർക്കൊക്കെ ലഭിക്കും KSR part 1 Rule 53(b)(2), 53…

July 24, 2024

പ്രേക്ഷകൻ, പ്രേക്ഷിതൻ, പ്രേഷിതൻ, പ്രേഷകൻ ഇതിൽ ഏതാണ് ശരി ? സർക്കാർ ഉത്തരവിന്റെ…

July 24, 2024

പ്രതീക്ഷ സ്‌കോളര്‍ഷിപ്പ് 2023-24: അപേക്ഷ ക്ഷണിച്ചു.293 കുട്ടികള്‍ക്ക് 1,12,55,000 രൂപയുടെ സാമ്പത്തിക സഹായമാണ്…

July 24, 2024

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ

July 24, 2024

കേരള പി.എസ്.സി ജൂലൈ റിക്രൂട്ട്‌മെന്റ്

July 24, 2024

വിദ്യാർത്ഥികളുടെ പ്രതിഷേധം; അടിയന്തിരമായി റിപ്പോർട്ട് നൽകാൻ നിർദേശം

July 23, 2024
Load More