അനിൽ പുനർജനിയുടെ “വഴിയരികിൽ ” എന്ന കവിതാ സമാഹാരത്തിന് ഇന്ത്യൻ ബുക്ക്സ് ഓഫ് സ്കൂൾ റെക്കോഡ്സ് ലഭിച്ചു

December 22, 2023 - By School Pathram Academy

ശിൽപിയും കവിയുമായ അനിൽപുനർജ്ജനി വാക്കുകളിലൂടെയും കരവിരുതിലൂടെയും ആസ്വാദക ശ്രദ്ധനേടുന്നു.

സമൂഹമാധ്യമങ്ങളിലും ഇരിട്ടി കുന്നോത്ത് സ്വദേശിയായ അനിൽപുനർജ്ജനിയുടെ കലാമികവ് നിറഞ്ഞ കയ്യടി നേടുന്നുണ്ട്.

അനിലിന്റെ കരവിരുതിൽ ഇതിനകം വിരിഞ്ഞത് നിരവധി ദേവി, ദേവ ശിൽപങ്ങളാണ്. മൂന്നടി ഉയരത്തിൽ വരിക്കപ്ലാവിൻ്റെ തടിയിൽ വാണിയംകാവ് ക്ഷേത്രത്തിനായി നിർമ്മിച്ച ഭദ്രകാളിയുടെ വിഗ്രഹം ഇതിൽ എടുത്തു പറയേണ്ടതാണ്. മാമാനം ക്ഷേത്രത്തിനായി ദേവ ശില്പി പ്രശാന്ത് ചെറുതാഴത്തോടൊപ്പം 300 വർഷം പ്രായമുള്ള പ്ലാവിൻ തടിയിൽ തീർക്കുന്ന സപ്തമാതൃക്കളുടെ വിഗ്രഹങ്ങൾ, കല്ല്യാട് മഹാവിഷ്ണു ക്ഷേത്രം തുടങ്ങി വിവിധ ക്ഷേത്രങ്ങളുടെ മുഖപ്പുകൾ നിരവധി കൃസ്ത്യൻ പള്ളികളുടെ അൾത്താര പ്രവൃത്തികൾ എന്നിവ അനിലിന്റെ കരവിരുതിൽ പിറവിയെടുത്തു.

https://www.indianbooksofschoolrecords.com/award/anil-punargani/

 

ഗ്രാമ്യ ഭാഷയിൽ നാടൻ താളത്തിൽ തന്റെകവിതകളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ജനസമക്ഷം അവതരിപ്പിച്ചപ്പോൾ മില്യൺകണക്കിന് ആസ്വാദകരാണ് ഇതിലേക്ക് ഇരച്ചെത്തിയത്. താളബന്ധമായി പാടാനും കേൾക്കാനും ഇമ്പമുള്ള അനിലിന്റെ കവിതകൾ ഇന്ന് സ്‌കൂൾ കലോത്സങ്ങളിൽപല വിദ്യാർത്ഥികളും മത്സരത്തിന്റെ ഭാഗമാക്കിക്കഴിഞ്ഞു.

തിരുവന്തപുരമടക്കമുള്ള പലജില്ലകളിലെയും സ്കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും വിദ്യർത്ഥികൾക്ക് മുന്നിൽ കവിതചൊല്ലിലും സംവദിച്ചും അനിൽ ഇന്ന് അവിടുത്തെ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സ്നേഹ ബഹുമാനങ്ങൾ ഏറ്റുവാങ്ങുകയാണ്. പുറമേ ചിരിക്കുമ്പോഴും തന്റെ ചുറ്റുപാടുകളിൽ പുതിയകാലം തീർക്കുന്ന മൂല്യച്യുതികൾ ഓർത്ത് അകമേ കരയുന്ന ഒരു കവിയെയാണ് തന്റെ വഴിയരികിൽ എന്ന കവിതാസമാഹാരത്തിലെ പല കവിതകളും കാണിച്ചു തരുന്നത്.

ജീവിതാകുലതകളിൽപ്പെട്ട് പൊലിഞ്ഞു പോകുമോ എന്ന് തോന്നിയ ഒരു കാലഘട്ടം അനിലിനുണ്ടായിരുന്നു. എന്നാൽ ഈ ഘട്ടങ്ങളെ എല്ലാം തരണം ചെയ് കലയിലൂടെ അതിജീവനത്തിന്റെ പാത വെട്ടിത്തുറക്കുകയും അതിലൂടെ പുനർജ്ജനിക്കുകയുമാണ് അനിൽ തന്റെ വഴിയരികിലൂടെ …

Category: News

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More