അനുജത്തിക്ക് കൂടി ഉപയോഗിക്കാനുള്ള യൂണിഫോമാണ്, ചായം എറിയരുത്, കൈകൂപ്പി കരഞ്ഞപേക്ഷിച്ച് പെൺകുട്ടി’ വാർത്ത വ്യാജമെന്ന് സ്‌കൂൾ അധികൃതരും പോലീസും

March 30, 2023 - By School Pathram Academy

ചായം എറിയരുതെന്ന് കൈക്കൂപ്പി കരഞ്ഞ ഒരു പെൺകുട്ടിയേ ഇല്ല; വെളിപ്പെടുത്തി സ്‌കൂൾ അധികൃതരും പോലീസും! വാർത്ത ചമച്ചത്

 

കാളികാവ്: മലപ്പുറത്ത് സ്‌കൂൾ സെന്റ്ഓഫ് ആഘോഷത്തിനിടെ ചായം എറിയാനുള്ള ശ്രമം തടഞ്ഞ് ഒരു വിദ്യാർഥിനി കരഞ്ഞെന്ന വാർത്ത പ്രചരിച്ചിരുന്നു. ഇത് വ്യാജമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സ്‌കൂൾ അധികതർ. നേരത്തെ തങ്ങളുടെ സ്റ്റേഷൻ പരിധിയിൽ ഇങ്ങനെ ഒരു കാര്യം നടന്നിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിരുന്നു.

 

”അനുജത്തിക്ക് കൂടി ഉപയോഗിക്കാനുള്ള യൂണിഫോമാണ്, ചായം എറിയരുത്, കൈകൂപ്പി കരഞ്ഞപേക്ഷിച്ച് പെൺകുട്ടി’- എന്ന തലക്കെട്ടിലാണ് ഈ വാർത്ത ഒട്ടുമിക്ക വാർത്താ ചാനലിലും , പ്രത്യക്ഷപ്പെട്ടത്.

മലപ്പുറം കാളികാവിലെ മലയോര മേഖലയിലെ പ്രധാന സ്‌കൂളിനെ ഉദ്ധരിച്ച് വന്ന വാർത്തയിൽ പരയുന്ന തരത്തിലുള്ള ഒരു പെൺകുട്ടിയേ ഇല്ലയെന്ന് തങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായതായി സ്‌കൂൾ അധികൃതർ  പറഞ്ഞു.

 

 

 

വാർത്ത വൈറലായതോടെ നിരവധി പേർ സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് നിരവധി സന്നദ്ധ സംഘടനകൾ സ്‌കൂളിനെ ബന്ധപ്പെട്ടപ്പോഴാണ് വിഷയത്തെക്കുറിച്ച് അന്വേഷണം നടത്തിയതെന്ന് കാളികാവ് ക്രസന്റ് എച്ച്എസ്എസ് അധ്യാപകൻ വിപി മുജീബ് റഹ്‌മാൻ പറഞ്ഞു.

 

സംഭവ ദിവസം പ്ലസ്ടു വിദ്യാർത്ഥികളുടെ അവസാന പരീക്ഷാ ദിനമായിരുന്നു. അതിന്റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ സ്‌കൂൾ പരിസരത്തുവെച്ച് ആഘോഷപരിപാടികളൊക്കെ നടത്തിയിരുന്നു. എന്നാൽ സ്‌കൂൾ പരിസരത്ത് പോലീസിന്റെ നിരീക്ഷണമുണ്ടായതിനാൽ കുട്ടികൾ തൊട്ടടുത്തുള്ള അമ്പലക്കുന്ന് മൈതാനിയിൽ പോയാണ് ആഘോഷം നടത്തിയത്.അതിന്റെ ഭാഗമായി വാഹനം ഓടിക്കുകയും, ചായം വിതറുകയുമൊക്കെയുണ്ടായി.

 

 

 

 

പക്ഷെ, ഇവിടെ ഒരു തരത്തിലുള്ള അനിഷ്ട സംഭവവുമുണ്ടായിട്ടില്ല എന്നാണ് വിവരം. പക്ഷേ സ്വാഭാവിക പോലീസ് നടപടിയുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ വാർത്ത വന്നതെന്ന് മുജീബ് റഹ്‌മാൻ പറഞ്ഞു.

 

കുട്ടികൾ ചായം തേക്കാൻ ഒരുങ്ങിയപ്പോൾ ഒരു പെൺകുട്ടി അതിനെ എതിർത്ത് കൈകൂപ്പി, എന്റെ അനിയത്തിക്കുള്ള യൂണിഫോമായതിനാൽ ചായം തേക്കരുതെന്നാണ് വാർത്തയിലുള്ളത്. എന്നാൽ അങ്ങനെയൊരു പെൺകുട്ടി തന്നെയില്ലെന്നാണ് സ്‌കൂൾ അധികൃതർ നടത്തിയ അന്വഷണത്തിൽ നിന്ന് ബോധ്യമായി എന്നാണ് മുജീബ് റഹ്‌മാൻ

Category: News