അനുമതി കൂടാതെ മൂന്ന് ദിവസം താമസിച്ചെത്തുന്ന ജീവനക്കാർക്കുള്ള നടപടി ക്രമം എന്താണ് ? കാഷ്വൽ ലീവ് ഒരു അംഗീകൃതവധിയല്ല.യാദൃശ്ചികാവധി അഥവ Casual leave നെ കുറിച്ച് കൂടുതൽ അറിയാൻ
യാദൃശ്ചികാവധി (Casual leave)
കാഷ്വൽ ലീവ് ഒരു അംഗീകൃതവധിയല്ല. അതുകൊണ്ടുതന്നെ കാഷൽ അവധിയിലുള്ള രാൾ ചുമതലയിൽ നിന്നും വിട്ടുനിന്നതായി കണക്കാക്കുന്നില്ല. അയാളുടെ വേതനത്തെയും ബത്തകളെയും ഇത് ബാധിക്കുന്നില്ല. ഇങ്ങനെയുള്ള അവധി അനുവദിക്കുമ്പോൾ അത് ആഡിറ്റ് ഓഫീസർക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ല. അവധിയിൽ പ്രവേശിക്കുമ്പോഴും തിരികെ ഡ്യൂട്ടിയിൽ പ്രവേശിക്കുമ്പോഴും ചാർജ്ജ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. ആർജിതാവധി, പ്രൊബേഷൻ, ഇൻക്രിമെന്റ് എന്നിവയുടെ ആവശ്യങ്ങൾക്ക് ഈ അവധിയിലായിരുന്ന കാലം ഡ്യൂട്ടിയായി കണക്കാവുന്നതാണ്.
ഒരു കലണ്ടർ വർഷത്തിൽ 20 ദിവസം ഈ അവധി അനുവദിക്കാവുന്ന താണ്. എന്നാൽ അദ്ധ്യാപക ജീവനക്കാരുടെയും വിദ്യാഭ്യാസസ്ഥാപന ങ്ങളുടെയും സംഗതിയിൽ ഇത് 15 ദിവസമാണ്. ഇത്തരം ലീവിൽ ഓഫീസർ പ്രവേശിക്കുമ്പോൾകാഷ്വൽ ലീവ് രജിസ്റ്ററിൽ ജീവനക്കാരന്റെ പേരിന് താഴെ അവധി വിവരം രേഖപ്പെടുത്തേണ്ടതാണ്.
ഞായറാഴ്ച ഉൾപ്പെടെയുള്ള അധിക പൊതു ഒഴിവു ദിനങ്ങളോട് ചേർത്ത് കാഷ്വൽ ലീവ് എടുക്കാവുന്നതാണ്. മറ്റു സാധാരണ അവധികൾ, വെക്കേഷൻ, പ്രവേശനകാലം എന്നിവയോട് ചേർത്ത മാത്രമേ ഈ ലീവ് എടുക്കാൻ പാടുള്ളൂ. കാഷ്വൽ ലീവ് പൊതു ഒഴിവും ചേർത്ത് ഒറ്റ പ്രാവശ്യം ആകെ 15 ദിവസത്തിൽ 1 കൂടുതൽ ലീവ് എടുക്കാൻ പാടില്ല. എന്നാൽ ഡൽഹിയിൽ ജോലി ചെയ്യുന്ന സ്റ്റേറ്റ് ഗവൺമെന്റ് ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഇത് 20 ദിവസം വരെയാകാവുന്നതാണ്. പാർട് ടൈം കണ്ടിൻസിക്കാർ ഉൾപ്പെടെയു ജീവനക്കാർക്ക് ഓരോ കലണ്ടർ വർഷത്തിലും പരമാവധി ഇരുപതു ദിവസത്തെ കാഷ്വൽ ലീവ് അനുവദിക്കാം, പാർട്ട് ടൈം കണ്ടജന്റ് ജീവനക്കാർക്കായുള്ള സ്പെഷ്യൽ റൂൾസ് ചട്ടം 14 (പൊതുഭരണ വകുപ്പിന്റെ 22-12-79-ലെ 670/79 നമ്പർ വിജ്ഞാപനം )എന്നാൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക ജീവനക്കാർക്ക് ഒരു വർഷത്തിൽ പരമാവധി പതിനഞ്ചു ദിവസത്തെ കാഷ്വൽ ലീവ് അനുവദിക്കാവൂ.കാഷ്വൽ ലീവ് ഒഴിവുദിവസങ്ങളോടു ചേർന്നുവന്നാൽ രണ്ടും കൂടി ആകെ 15 ദിവസത്തിൽ കവിയാൻ പാടില്ല. പാർട്ട് ടൈം അദ്ധ്യാപകർക്കും ഒരു പഞ്ചാംഗ വർഷത്തിൽ 15 ദിവസംവരെ കാഷ്വൽ ലീവ് അനുവദിക്കാവുന്നതാണ്. ഈ ആനുകൂല്യം 1-12-11 മുതലാണ് അവർക്കനുവദിച്ചത്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചു വഴി 180 ദിവസത്തേക്ക് നിയമിതരാകുന്ന സോപാധിക ജീവനക്കാർക്ക് ഒരു മാസത്തിൽ ഒന്ന് എന്ന നിരക്കിൽ പരമാവധി 6 ദിവസത്തെ കാഷ്വൽ ലീവനുവദിക്കാം. പൊതു ഒഴിവുകൾ ഉൾപ്പെടെ പരമാവധി 4 ദിവസത്തിൽക്കൂടുതൽ ജോലിയിൽ നിന്ന് വിട്ടു നിന്നു കൂടാ. (ധന(ചട്ടങ്ങൾ-ബി) വകുപ്പിന്റെ 1-12-10-ലെ (പി) 651/10 ഉത്തരവ്. (ധന(റൂൾസ്-ബി) വകുപ്പിന്റെ 13.8.2014-ലെ (പി) 333/2014-ാം നമ്പർ ഉത്തരവ്
ഒരു വർഷത്തിന് താഴെമാത്രം സർവ്വീസുള്ള ജീവനക്കാർക്ക് അവരുടെ സേവനകാലം പരിഗണിക്കാതെതന്നെ ഒരു വർഷത്തേക്ക് 20 ദിവസം എന്ന കണക്കിൽ ഈ അവധി ലഭിക്കുന്നതാണ്. അതായത്
(1) ഒരു വർഷത്തിന്റെ ആരംഭത്തിൽ തന്നെ ഒരു ഓഫീസർക്ക് മുഴുവൻ കാഷ്വൽ ലീവും എടുക്കാവുന്നതാണ്.
(ii) ഡിസംബർ ആദ്യം സർവ്വീസിൽ ചേർന്ന ഒരു ഓഫീസർക്കും മുഴുവൻ കാഷ്വൽ ലീവും അനുവദിക്കാവുന്നതാണ്.
മേൽപ്രസ്താവിച്ച രണ്ടു സംഗതികളിലും അന്തിമതീരുമാനമെടുക്കേണ്ടത് ലീവ് അനുവദിക്കേണ്ട അധികാരകേന്ദ്രത്തിന്റെ വിവേചനാധികാരത്തിന് വിധേയമാണ്. എന്നാൽ ഇതിൽനിന്നും ഒരു ഓഫീസർക്ക് 20 കാഷ്വൽ ലീവും എടുക്കാനുള്ള അവകാശമുണ്ടെന്ന് അർത്ഥമില്ല. കാഷ്വൽ ലീവ് ആവശ്യമുള്ള ഓഫീസർ തന്റെ മേലധികാരിയിൽ നിന്നും ഉത്തരവ് നേടിയിരിക്കേണ്ടതാണ്. ഓഫീസ് മേലധികാരിക്കാണ് അവധി ആവശ്യമെങ്കിൽ അയാൾ തനിക്ക് തൊട്ടുമുകളിലുള്ള ഓഫീസർക്ക് ആ വിവരം റിപ്പോർട്ട് ചെയ്തുകൊണ്ട് ലീവ് എടുക്കാവുന്നതാണ്.
കാഷ്വൽ അവധിയിൽ പ്രവേശിക്കുന്ന വകുപ്പ് തലവന്മാർ ആ വിവരം ഗവൺമെന്റിലെ ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കേണ്ടതാണ്.
കാഷ്വൽ അവധിയിൽ തന്റെ അധികാരപരിധിക്ക് പുറത്തുപോകുന്ന ഓഫീസർ ആ വിവരം ബന്ധപ്പെട്ട അധികാരിയെ അറിയിച്ച് മുൻകൂർ അനു നേടിയിരിക്കേണ്ടതാണ്. ഒരു ഓഫീസർ ആവശ്യപ്പെടുന്നപക്ഷം അയാൾക്ക് അർദ്ധദിവസത്തെ കാഷ്വൽ അവധി അനുവദിക്കാവുന്നതാണ്. കാഷ്വൽ അവധി യാതൊരു കാരണവശാലും മറ്റു അവധികളോടൊപ്പം പൂർവ്വകാല പ്രാബല്യത്തോടെ കമ്മ്യൂട്ട് ചെയ്യാൻ പാടില്ല. എന്നാൽ ഈ അവധിയിൽ പ്രവേശിച്ച ഓഫീസർ അവധിയിൽ തുടരവെ അതിന്റെ തുടർച്ചയായി മറ്റേതെങ്കിലും അവധിയിൽ പ്രവേശിക്കുകയാണെങ്കിൽ അയാൾ കാഷ്വൽ അവധിയിൽ പ്രവേശിച്ച തീയതി മുതൽ മറ്റേ അവധി ആരംഭിച്ചതായി കണക്കാക്കാവുന്നതാണ്.
എന്നാൽ പ്രത്യേക സംഗതികളിൽ വകുപ്പു മേധാവിയുടെ കാഷ്വൽ ലീവിനോടൊപ്പം കൂട്ടിച്ചേർക്കാവുന്നതുമാണ്.
ഒരു ഓഫീസിലെ ഏതെങ്കിലും ഒരംഗം ഓഫീസിൽ കൃത്യസമയത്ത് ഹാജരാകാതിരുന്നാൽ അയാളുടെ പേരിനു നേരെയുള്ള കോളത്തിൽ വൈകിയെത്തി എന്ന് രേഖപ്പെടുത്താവുന്നതാണ്. എന്നാൽ വൈകി അയാൾ എത്തുകയാണെങ്കിൽ അയാൾക്കു തൊട്ടു മുകളിലുള്ള ഉദ്യോഗസ്ഥൻ അയാൾ എത്തിയ സമയം രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്. അനുമതി കൂടാതെ മൂന്ന് ദിവസം താമസിച്ചെത്തുന്നവരുടെ ഒരു ദിവസത്തെ കാഷ്വൽ ലീവ് കട്ടുചെയ്യുന്നതാണ്. ഓഫീസ് സമയത്ത് ഹാജരാകുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ആ വിവരം കഴിവതും നേരത്തെ തന്നെ മേലധികാരിയെ അറിയിക്കേണ്ടതാണ്. ഓഫീസ് മേലധികാരിക്ക് മാത്രമേ ഇത്തരത്തിലുള്ള അനുമതി നൽകുന്നതിനുള്ള അവകാശമുള്ളൂ താമസിച്ച് ഹാജരായ ആകെ ദിവസങ്ങൾ ഒരു വർഷത്തിൽ മൂന്നിനു താഴെയാണെങ്കിൽ അവ കണക്കാക്കേണ്ടതില്ല. അനുമതി കൂടാതെ താമസിച്ച ഹാജരായതിന് അവധി കട്ടുചെയ്യുമ്പോൾ കാഷ്വൽ ലീവ് ഒഴികെ മറ്റു യാതൊരു അവധികളിൽ നിന്നും അത് ഒട്ടിക്കിഴിക്കാൻ പാടില്ല. എന്നാൽ അങ്ങനെ തട്ടിക്കഴിക്കുന്നതിന് കാഷ്യൽ അവധി ഇല്ലാത്തപക്ഷം അയാൾക്കെതിരെ (KCS (CCA) ചട്ടങ്ങൾ, 1980 പ്ര കാരമുള്ള നടപടികൾ എടുക്കാവുന്നതാണ്.
ക്ലിപ്തത കാലത്തേക്ക് നിയമിക്കപ്പെട്ടിട്ടുള്ളതും കേരള സർവ്വീസ് ചട്ടങ്ങളുടെ പരിശിഷ്ടം VIII-നു കീഴിലെ അവധി ചട്ടങ്ങൾ ബാധകമായിട്ടുള്ളതുമായ ഉദ്യോഗസ്ഥർക്ക് കൂടി കാഷ്വൽ ലീവിന്റെ ആനുകൂല്യം ലഭിക്കുന്നതാണ്.
കേരള സർവ്വീസ് ചട്ടങ്ങളിലെ പരിശിഷ്ടം VIII-ലെ അവധി പട്ടങ്ങൾ ബാധകമായിട്ടുള്ള കരാർ ജീവനക്കാരും അതായത് ഭാഗം 1 -ന്റെ ചട്ടം 8 പ്രകാരം നിയമിച്ചിട്ടുള്ളവർക്കും കെ. എസ്. ആറിന്റെ ഭാഗം 1 ചട്ടം63 പ്രകാരം പുനർനിയമനം നൽകിയിട്ടുള്ള പെൻഷണർമാർക്കും വർഷത്തിൽ പരമാവധി 12 എന്ന നിബന്ധനയ്ക്ക് വിധേയമായി മാസത്തിൽ ഒരു കാഷ്വൽ ലീവ് അനുവദിച്ചിട്ടുണ്ട്. എന്നാൽ, പൊതു അവധി ഉൾപ്പെടെ ഹാജരാകാത്ത ദിവസങ്ങളുടെ എണ്ണം ഒറ്റപ്രാവശ്യം 7 ദിവസത്തിൽ കവിയാൻ പാടില്ലായെന്ന നിബന്ധനയ്ക്ക് വിധേയമാണ്.
ഈ ഉത്തരവിന് 1-12-2010 മുതൽ മുൻകാല പ്രാബല്യമുണ്ടായിരിക്കുന്നതാണ്. (ജി.ഒ. (പി) നം. 271/2011/ഫിൻ തീയതി 2011 ജൂൺ 27)
1958-ലെ കേരള സ്റ്റേറ്റ് & സബോർഡിനേറ്റ് സർവ്വീസ് ചട്ടത്തിലെ ഭാഗം II-ലെ പൊതുചട്ടങ്ങളിലെ ചട്ടം 9 (a) (i) പ്രകാരം 180 ദിവസത്തേയ്ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിച്ചിട്ടുള്ള താൽക്കാലിക ജീവനക്കാർക്ക് പരമാവധി 6 എന്ന നിബന്ധനയ്ക്കും അവധി ഉൾപ്പെടെ ഹാജരാകാത്ത ദിവസങ്ങളുടെ എണ്ണം നാലുദിവസത്തിൽ കവിയാൻ പാടില്ല എന്ന വ്യവസ്ഥയ്ക്കും വിധേയമായി മാസത്തിൽ ഒരു ദിവസത്തെ കാഷ്വൽ ലീവ് അനുവദിച്ച് ഉത്തരവായി. [ജി.ഒ. (പി) നം. 651/2010/ഫിൻ തീയതി 1-12-2010