അപകടത്തില്‍ കാല്‍ മുറിച്ചുമാറ്റി; തളര്‍ന്നില്ല, ഒറ്റക്കാലില്‍ സ്‌കൂളിലേക്ക് സീമയുടെ യാത്ര

May 27, 2022 - By School Pathram Academy

അപകടത്തില്‍ കാല്‍ മുറിച്ചുമാറ്റി; തളര്‍ന്നില്ല, ഒറ്റക്കാലില്‍ സ്‌കൂളിലേക്ക് സീമയുടെ യാത്ര

 

പട്‌ന: ഒറ്റക്കാലിൽ ഒരു കിലോമീറ്റർ നടന്ന് സ്‌കൂളിലേയ്ക്ക് പോകുന്ന 10 വയസുകാരിയുടെ വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ നിറഞ്ഞുനിന്നത്. ബിഹാറിലെ ജമുയി ജില്ലയിൽ താമസിക്കുന്ന സീമ എന്ന പെൺകുട്ടിയാണ് തന്റെ ഒരു കാൽ നഷ്ടപ്പെട്ടിട്ടും ആവേശത്തോടെ ഒറ്റക്കാലിൽ സ്‌കൂളിലേയ്ക്ക് പോയത്.

 

ഒരു കാലിൽ ചാടി ചാടി സീമ സ്‌കൂളിലേക്കെത്തുന്ന വീഡിയോ കണ്ട ജുമായി ജില്ലാ മജിസ്‌ട്രേറ്റ് സീമയ്ക്ക് മുചക്രവാഹനം സമ്മാനിച്ചിരുന്നു. സീമയുടെ ആത്മവിശ്വാസത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും അഭിനന്ദിച്ചിരുന്നു. സീമയുടെ ആവേശം തന്നെ അത്ഭുതപ്പെടുത്തിയെന്നും രാജ്യത്തെ എല്ലാ കുട്ടികളും മികച്ച വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നുവെന്നും കെജരിവാൾ പറഞ്ഞു.

പിന്നാലെ സീമയ്ക്ക് സഹായ ഹസ്തവുമായി രംഗത്ത് വന്നിരിക്കുകയാണ് ഏവരുടെയും പ്രിയങ്കരനായ നടൻ സോനു സൂദ്. ഇനി സീമ ഒരു കാലിൽ അല്ല രണ്ടു കാലുകൾ കൊണ്ടും ചാടി ആവേശത്തോടെ സ്‌കൂളിൽ പോകും. ഞാൻ ടിക്കറ്റ് അയക്കുകയാണ്. സീമ രണ്ടുകാലുകളിൽ നടക്കേണ്ട സമയമായെന്ന് സോനു സൂദ് ട്വിറ്ററിൽ കുറിച്ചു.

Category: News