അപേക്ഷ ജൂൺ – 21 ന് മുൻപ് സ്കൂൾ ഹെഡ്മാസ്റ്റർക്ക് നൽകുക
സ്ക്രാച്ച്, പൈത്തൺ തുടങ്ങിയവ ഉപയോഗിച്ചുള്ള പ്രോഗ്രാമിങ് പരിശീലനം
ആപ്പ് ഇൻവെന്റർ ഉപയോഗിച്ച് മൊബൈൽ ആപ്പ് നിർമ്മാണം
റാസ്പ്ബെറി പൈ ഉപയോഗിച്ച് റോബോട്ടിക് , ഐ.ഒ.ടി. പ്രവർത്തനങ്ങൾ
ജിമ്പ്, ഇങ്ക്സ്കേപ്, റ്റുപി റ്റ്യൂപ് ഡെസ്ക്, കെ-ഡെൻലൈവ് തുടങ്ങിയ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് അനിമേഷൻ സിനിമാ നിർമ്മാണം
വാർത്ത അവതരണം, ഡോക്യുമെന്റേഷൻ തയാറാക്കൽ,
ബ്ലെൻഡർ ഉപയോഗിച്ചുള്ള ത്രിഡി അനിമേഷൻ തയാറാക്കുന്നത് പരിചയപ്പെടൽ
പൊതുവിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിൽ അംഗങ്ങളായ വിദ്യാർഥികൾക്ക് ലഭിക്കുന്ന പരിശീലനങ്ങളിൽ/അവസരങ്ങളിൽ ചിലതാണ് മുകളിൽ സൂചിപ്പിച്ചത്.
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബിൽ അംഗങ്ങളാവാൻ പൊതുവിദ്യാലയങ്ങളിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഇപ്പോൾ അവസരമുണ്ട്..
അപേക്ഷ ജൂൺ – 21 ന് മുൻപ് സ്കൂൾ ഹെഡ്മാസ്റ്റർക്ക് നൽകുക.
#KITE
#littlekites