അയിലറയിൽ സ്കൂൾ വാൻ മറിഞ്ഞ് 15 ഓളം കുട്ടികൾക്ക് പരിക്കേറ്റ സംഭവത്തിൽ അന്വേഷണം നടത്താൻ ഡി ഡി ഇ ക്ക് നിർദ്ദേശം

April 01, 2022 - By School Pathram Academy

കൊല്ലം ഏരൂർ അയ്‌ലറയിൽ സ്‌കൂൾ വിദ്യാർഥികളുമായി വന്ന സ്‌കൂൾ വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ ആറ് വിദ്യാർഥികൾക്ക് പരുക്കേറ്റു. യുപി സ്‌കൂൾ വിദ്യാർഥികൾ സഞ്ചരിച്ച വാഹനമാണ് മറിഞ്ഞത്. കുട്ടികളുടെ പരുക്ക് സാരമുള്ളതല്ല.

15 കുട്ടികളാണ് അപകട സമയത്ത് വാനിലുണ്ടായിരുന്നത്. കയറ്റം കയറുന്നതിനിടെ വാഹനം പെട്ടെന്ന് നിൽക്കുകയും നിയന്ത്രണം വിട്ട് താഴേക്ക് ഉരുണ്ടുപോയി മറിയുകയുമായിരുന്നു. സമീപത്തുണ്ടായിരുന്ന പോസ്റ്റിൽ ഇടിച്ച് നിന്നതാണ് വലിയ അപകടം ഒഴിവാകാൻ കാരണം.

 

കൊല്ലം ഏരൂർ അയിലറയിൽ സ്കൂൾ വാൻ മറിഞ്ഞ് 15 ഓളം കുട്ടികൾക്ക് പരിക്കേറ്റ സംഭവത്തിൽ അന്വേഷണം നടത്താൻ കൊല്ലം ഡി ഡി ഇ -യെ ചുമതലപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഡി ഡി ഇ-യുമായും എ ഇ ഒ-യുമായും ഫോണിൽ സംസാരിച്ചു. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല എന്നാണ് ഇരുവരും അറിയിച്ചെതെന്നും മന്ത്രി പറഞ്ഞു.

Category: News